നാളുകള്‍ കഴിയും തോറും ബിഗ്ബോസില്‍ പ്രശന്ങ്ങളും അടിയും വഴക്കുമൊക്കെ കൂടുകയാണ്. ഹിമയും സാബുവുമാണ് ഇപ്പോള്‍ ബിഗ് ബോസിന്റെ പ്രധാന ആകര്‍ഷണം. ആദ്യം അടുപ്പത്തിലായിരുന്ന ഇരുവരും ഇപ്പോള്‍ നാള്‍ക്ക് നാള്‍ ശത്രുക്കളായി മാറുകയാണ്. ബിഗ് ബോസില്‍ വൈല്‍ഡ് എന്‍ട്രി വഴി തിരികെയെത്തിയത് മുതല്‍ ഷോയില്‍ ജയിക്കാനുറച്ച കളികളാണ് ഹിമ കാഴ്ചവയ്ക്കുന്നത്. ഇന്നലെ പരസ്പരം കടന്നാക്രമിക്കുന്നത് വെരെയെത്തി സാബുവും ഹിമയും തമ്മിലുള്ള വഴക്ക്.
ഹിമ എപ്പോഴും ചൊറിയാനായി വരുകയാണെന്നാണ് ബിഗ്ബോസ് അംഗങ്ങള്‍ പറയുന്നത്. മുട്ടപൊരിച്ച് കഴിക്കുന്നതിനെ തമ്മില്‍ സാബുവും സുരേഷും പേളിയും അര്‍ച്ചനയും നടത്തിയ ചര്‍ച്ചയില്‍ ഹിമ ഇടപെട്ടതാണ് പ്രശ്നത്തിന് ഇടയാക്കിയത്. നിന്റെ വീട്ടില്‍ നിന്നും കൊണ്ടു വരുന്നതല്ല ഞാന്‍ കഴിക്കുന്നതെന്നും ആഹാരത്തോട് ബഹുമാനം വേണമെന്നും അതു വേണമെങ്കില്‍ നല്ല തന്തയ്ക്കും തള്ളയ്ക്കും പിറക്കണമെന്നും സാബു ഹിമയോട് പറഞ്ഞു. സ്വന്തം അമ്മയേയും അച്ഛനേയും വരെ ശത്രുവായി കാണുന്നവളാണ് ഹിമയെന്നും സാബു പറഞ്ഞു. എന്നാല്‍ സാബുവിന് ചില ആളുകളോട് മാത്രം പ്രത്യേകതയുണ്ടെന്ന് ഹിമ തിരിച്ചടിച്ചു.
പിന്നെ അവിടം വിട്ടുപോയ ഹിമ സാബുവിന്റെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുകയായിരുന്നു. തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് പറഞ്ഞപ്പോള്‍ ആര്‍ക്കും കൊണ്ടില്ലെന്ന് പറഞ്ഞായിരുന്നു ഹിമ പൊട്ടിത്തെറിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കാനുള്ള അവസരം സാബു വെറുതെ വിടില്ലെന്നും സാബു ചെകുത്താനാണെന്നും ഹിമ പറഞ്ഞു. സാബുവിനോട് ഇഷ്ടം തോന്നിയതാണ് തന്റെ തെറ്റെന്നും ഹിമ പറഞ്ഞു. തന്റെ വീട്ടിലെ സ്വഭാവം ഇവിടെ എടുക്കരുതെന്ന് ഹിമ സാബുുവിനോട് പറഞ്ഞു. തുടര്‍ന്ന് സാബുവിന്റെ കൈയിലിരുന്ന പ്ലേറ്റ് ഹിമ തട്ടിമാറ്റിയതോടെ സാബു ദേഷ്യത്തോടെ ചാടിയെണീറ്റ് ഹിമയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. എന്നാല്‍ അടിക്കടാ എന്നു പറഞ്ഞ് ഹിമയും വിട്ടുകൊടുക്കാതെ സാബുവിന്റോ കോളറിലും കുത്തിപ്പിടിച്ചു. തുടര്‍ന്ന് എല്ലാവരും എത്തിയാണ് ഇവെരെ പിടിച്ചുമാറ്റിയത്. രണ്ടു മുറികളില്‍ ആക്കിയെങ്കിലും ഇരുവരും തുടര്‍ന്നും വെല്ലുവിളി നടത്തി. അതേസമയം ഹിമ ഇത്രയും പ്രശ്നം വഷളാക്കിയതിനാല്‍ തന്നെ ചെറിയ കളിക്കല്ല ഹിമ തിരികെയെത്തിയതൈന്നും മത്സരാര്‍ഥികളും തിരിച്ചറിഞ്ഞിരിക്കുകയാണ്.