ഉപ്പും മുളകും സീരിയലിലൂടെ പ്രശസ്തയായ കൊച്ചുമിടുക്കിയാണ് ശിവാനി മേനോന്‍. ശിവ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ശിവാനിയെന്ന കുറുമ്പിക്ക് ആരാധകര്‍ ഏറെയാണ്. തൃശൂര്‍ സ്വദേശിനിയായ ശിവാനിയുടെ ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന പരിപാടിയാണ് ഫ്ഌവഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ബാലുവിന്റെയും നീലുവിന്റെയും നാലാമത്തെ മകളായിട്ടാണ് ശിവാനി സീരിയലില്‍ വേഷമിടുന്നത്. സീരിയലില്‍ സഹോദരനായ കേശു എന്ന അല്‍സാബിത്തുമായി മികച്ച കെമിസ്ട്രിയാണ് ശിവാനിക്ക് ഉള്ളത്. വീട്ടില്‍ അല്‍പം കു സൃതിയും കുറുമ്പും ഒക്കെ ഉളള താരത്തെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്.
ഇപ്പോള്‍ ഓണാഘോഷത്തിന്റെ തിരക്കുകളിലാണ് താരങ്ങളൊക്കെ. ഓണവേഷത്തിലെ താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോള്‍ ശിവാനിയും തന്റെ ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ്. സെറ്റും മുണ്ടും ഉടുത്ത് മുടി കെട്ടി മുല്ലപ്പൂവ് വച്ച് ഓലക്കുടയും ചൂടി പാടവരമ്പരത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. അമ്പലനടയിലും പൂവിറുക്കുന്നതും പോലെയുളള മനോഹര ചിത്രങ്ങളും കൂട്ടത്തിലുണ്ട്.. അനീഷ് ഒറിയന്‍ ഫോട്ടോഗ്രഫിയാണ് മനോഹരചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഇപ്പോള്‍ മൂന്നു കൊല്ലമായി ഉപ്പും മുളകില്‍ അഭിനയിക്കുന്നുണ്ട് ശിവാനി. വാഴക്കാലയുള്ള ഉപ്പുംമുളകും വീട്ടില്‍ നിരവധി സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. കൂടുതല്‍ സമയം ഇപ്പോള്‍ ചിലവഴിക്കുന്നത് ഇവിടെ ആയതിനാല്‍ ഉപ്പും മുളകും വീടും കുടുംബവും സ്വന്തം വീടുപോലെയായി മാറിയിട്ടുണ്ടെന്നും ശിവാനി പറഞ്ഞിട്ടുണ്ട്. ഷൂട്ടുമായി ബന്ധപ്പെട്ടു കൂടുതലും കൊച്ചി വാഴക്കാലയുള്ള വാടകവീട്ടിലാണ് ഇപ്പോള്‍ ശിവാനിയുടെ താമസം. ബിസിനസുകാരനായ ആനന്ദാണ് ശിവാനിയുടെ അച്ഛന്‍.
താരത്തിന്റെ അമ്മ മീന പഴയ കലാതിലകമായിരുന്നു. ഇരുവര്‍ക്കും ജോലി ഉണ്ടായിരുന്നെങ്കിലും മകള്‍ മിനിസ്‌ക്രീനില്‍ സജീവമായശേഷം ഷൂട്ടിങ്ങിനു വരാനും പഠിപ്പിക്കാനും ശിവാനിയുടെ അമ്മ ജോലി രാജിവയ്ക്കുകയായിരുന്നു. നഴ്‌സറി മുതല്‍ കലാമത്സരങ്ങളില്‍ പങ്കെടുത്താണ് ശിവാനി അഭിനയരംഗത്തേക്ക് എത്തുന്നത്.നിരവധി പേരാണ് ശിവാനിക്കുട്ടിക്ക് ഓണം ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നത്.