മലയാളികളുടെ മുന്നില്‍ പ്രണയം മൊട്ടിട്ട് കഴിഞ്ഞ ആഴ്ച വിവാഹം കഴിച്ച ദമ്പതികളാണ് നടന്‍ ശ്രീനിഷും ടിവി അവതാരക പേളി മാണിയും. അതിനാല്‍ തന്നെ ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംഷയുണ്ട്. അതേസമയം വിവാഹം കഴിഞ്ഞ ശ്രീനിയുടെ പാലക്കാട്ടെ വീട്ടില്‍ രണ്ടുദിവസം താമസിച്ച ശേഷം പേളിയും ശ്രീനിയും കൊച്ചിയിലെ പുതിയ ഫഌറ്റിലേക്ക് താമസം മാറി ജീവിതം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും ഇവര്‍ റെസ്റ്ററന്ററില്‍ പോയപ്പോഴുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളാണ് ശ്രീനിഷും പേളിയും. ബിഗ്‌ബോസ് ഹൗസിനുളളിലെ ഇരുവരുടെയും പ്രണയവും പിന്നീട് നടന്ന വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിവാഹശേഷം ശ്രീനിഷിന്റെ നാടായ പാലക്കാടും പിന്നീട് പേളിയുടെ കുടുംബത്തോടൊപ്പവും ഇരുവരും സമയം ചിലവഴിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ശ്രീനിക്കൊപ്പം അമ്പലത്തിലും പറമ്പിലുമൊക്കെ നടക്കുന്ന പേളിയുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ശ്രീനിഷിന്റെയും പേളിയുടെയും കുടുംബത്തോടൊപ്പമുളള ആഘോഷങ്ങള്‍ക്കൊടുവില്‍ രണ്ടുപേരും പുതിയ വീട്ടില്‍ താമസം ആരംഭിച്ചിരിക്കയാണ്.
ഇരുവരും കൊച്ചിയിലുള്ള തങ്ങളുടെ പുതിയ ഫഌറ്റിലാണ് ജീവിച്ചുതുടങ്ങിയത്. തങ്ങളുടെ പുതിയ വീട് ഒരുക്കുന്നു എന്ന് പേളി ഒരു വീഡിയോയ്‌ക്കൊപ്പം കുറിച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ ഇരുവരും സിനിമയ്ക്ക് പോയതിന്റെയും റെസ്്‌റ്റോറന്റില്‍ പോയതിന്റെയും ചിത്രങ്ങളും പങ്കുവച്ചിരിക്കയാണ്.
റെസ്‌റ്റോറന്റില്‍ കേക്ക് അലങ്കരിക്കുന്ന പേളിയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കേക്കില്‍ തന്റെയും ശ്രീനിഷിന്റെയും പേര് എഴുതുകയാണ് പേളി. റെസ്റ്റോറന്റില്‍ നിന്നുമുളള ഇരുവരുടേയും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. ഇന്നലെ ദമ്പതികള്‍ സിനിമ കാണാനായി ലുലുമാളില്‍ എത്തിയതിന്റെയും ഫഌറ്റില്‍ ആഹാരം പാകം ചെയ്യുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു.
ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയ ഇരുവരും ഹൗസിനുളളില്‍ വച്ച് പരസ്പരം ഇഷ്ടത്തിലാകുകയായിരുന്നു. ഒമ്പതുമാസത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഏറെ ആരാധകരാണ് പേളിഷ് ദമ്പതികള്‍ക്ക് ഉള്ളത്. അതിനാല്‍ ഇരുവരുടെയും കൂടുതല്‍ ചിത്രങ്ങള്‍ കാണാനും വിശേഷങ്ങള്‍ അറിയാനുമുളള ആകാംഷയിലാണ് ആരാധകര്‍.
കൊച്ചിയില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരവും പാലക്കാട്ട് ഹിന്ദു ആചാരപ്രകാരവുമായിരുന്നു ശ്രീനിയുടെയും പേളിയുടെയും വിവാഹം നടന്നത്. മലയാളികള്‍ക്ക് മുന്നില്‍ പൂവിട്ട പ്രണയമായതിനാല്‍ തന്നെ എല്ലാവരും ഇവരുടെ വിവാഹത്തെ ഉറ്റുനോക്കിയിരുന്നു. അതിനാല്‍ തന്നെയാണ് ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താല്‍പര്യവും.