Latest News

വെറും ആറുവയസില്‍ അമ്മയെ കടത്തി വെട്ടി മകള്‍; ഗായിക സിത്താരയ്‌ക്കൊപ്പം പാട്ടുപാടി മകള്‍ സാവന്‍ റിതു

Malayalilife
 വെറും ആറുവയസില്‍ അമ്മയെ കടത്തി വെട്ടി മകള്‍; ഗായിക സിത്താരയ്‌ക്കൊപ്പം പാട്ടുപാടി മകള്‍ സാവന്‍ റിതു

ലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍.  സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കിറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. ആറുവയസുകാരി സാവന്‍ റിതുവാണ് സിത്താരയുടെ മകള്‍. സായുകുട്ടിയും ഒരു കൊച്ചുപാട്ടുകാരിയാണെന്ന് നേരത്തെ തെളിയിച്ചിരുന്നു. ഇപ്പോഴിതാ സിത്താരയും മകളും ഒന്നിച്ച് പാടിയ ഒരു പാട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിതാരയും ആറു വയസുകാരി മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് പാടിയത് ഉയരെ എന്ന ചിത്രത്തിലെ ഗാനമാണ്. സിതാരയും വിജയ് യേശുദാസും ചേര്‍ന്ന് ആലപിച്ച, 'ഉയരെ'യിലെ 'നീ മുകിലോ...' എന്നാരംഭിക്കുന്ന മനോഹര ഗാനത്തിന് ഈണം നല്‍കിയത് ഗോപി സുന്ദറാണ്. മകള്‍ക്കൊപ്പം ചേര്‍ന്ന് 'നീ മുകിലോ...' ആസ്വദിച്ചു പാടുന്നതിന്റെ വിഡിയോ സിതാര തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഈ വിഡിയോ ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വന്നു നിറയുന്നത്.

അമ്മയെക്കാള്‍ ഭാവങ്ങളാണ് മകളുടെ മുഖത്ത്, അമ്മയ്ക്ക് മുകളില്‍ നല്ല പാട്ടുകാരിയാകാന്‍ സാധിക്കട്ടെ തുടങ്ങി നിരവധി കമന്റുകളാണ് ആരാധകര്‍ പറയുന്നത്. ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സിതാരയുടെ ഭര്‍ത്താവ് ഡോക്ടര്‍ സജീഷും എത്തി. 'എന്റെ ഉയിരും ഉയിരിന്റെ ഉയിരും' എന്ന തലക്കെട്ടോടെയാണ് സജീഷ് അമ്മയുടേയും മകളുടേയും പാട്ട് പങ്കുവച്ചിരിക്കുന്നത്.മുമ്പൊരിക്കല്‍ ശിശുദിന സമ്മാനമായും സിതാരയും മകളും ഒന്നിച്ചെത്തിയിരുന്നു. 'മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍' എന്ന ചിത്രത്തിലെ സിതാര പാടിയ മനോഹരമായ 'കണ്‍കള്‍ നീയേ കാട്രും നീയേ' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായാണ് ഇരുവരും എത്തിയത്. തമിഴ് എഴുത്തുകാരി താമരൈയുടെ വരികള്‍ക്ക് ജി.വി.പ്രകാശ് സംഗീതം നല്‍കിയ ഗാനമായിരുന്നു ഇത്. ഇപ്പോള്‍ ഉയരെയിലെ പാട്ടും ആരാധകര്‍ ഏറ്റെടുക്കുകയാണ്. വീഡിയോ കാണൂ.

Sithara and daughter Savan rithu sings a song from the movie Uyare

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES