മോഹമുന്തിരി പാട്ട് പാട് സിത്താരയുടെ മകള്‍ ! ഗായിക അഭയഹിരണ്‍മയിക്കൊപ്പം മനോഹരമായി പാടുന്ന സാവന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
topbanner
മോഹമുന്തിരി പാട്ട് പാട് സിത്താരയുടെ മകള്‍ ! ഗായിക അഭയഹിരണ്‍മയിക്കൊപ്പം മനോഹരമായി പാടുന്ന സാവന്റെ വീഡിയോ ഏറ്റെടുത്ത്  ആരാധകര്‍


ലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. ആറുവയസുകാരി സാവന്‍ റിതുവാണ് സിത്താരയുടെ മകള്‍. സായുകുട്ടിയും ഒരു കൊച്ചുപാട്ടുകാരിയാണെന്ന് നേരത്തെ തെളിയിച്ചിരുന്നു. ഇപ്പോള്‍ ഗായിക അഭയഹിരണ്‍മയിക്കൊപ്പം മനോഹരമായി പാടുന്ന സാവന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

സിതാരയും ആറു വയസുകാരി മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് ഉയരെ എന്ന ചിത്രത്തിലെ ഗാനം പാടിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകള്‍ക്കൊപ്പം ചേര്‍ന്ന് 'നീ മുകിലോ...' ആസ്വദിച്ചു പാടുന്നതിന്റെ വിഡിയോ സിതാര തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചത്. പിന്നാലെ മകളുടെ നിരവധി ചിത്രങ്ങളും മനോഹരമായി പാടുന്ന മറ്റൊരു വീഡിയോയും താരം പങ്കുവച്ചിരുന്നു. സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ പുലരിപ്പൂപോലെ ചിരിച്ചും എന്നു തുടങ്ങുന്ന ഗാനം കാറിലിരുന്ന് മനോഹരമായി പാടുന്ന വീഡിയോയും സിത്താര പങ്കുവച്ചിരുന്നു. കുടുംബത്തിന്റെയും മകള്‍ റിതുവിന്റെയും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

അമ്മയെക്കാളും മിടുക്കി ആണല്ലോ സിത്താരയുടെ മകള്‍ സാവന്‍ ഋതു എന്നാണ് വീഡിയോ കണ്ട ആരാധകര്‍ പറഞ്ഞത്. പിന്നാലെ ജാതിക്കാത്തോട്ടം പാടുന്ന സാവന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സിത്താരയുടെ മകളല്ലേ മോശമാകില്ലല്ലോ എന്നാണ് വീഡിയോ കണ്ട ആരാധകര്‍ പറയുന്നത്.  ഇപ്പോള്‍ ഗായിക ഹിരണ്‍മയിക്കൊപ്പം പാട്ടു പാടുന്ന സാവന്റെ വീഡിയോ ആണ് ആരാധകരെ അമ്പരപ്പിക്കുന്നത്. അഭയയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.  മോഹമുന്തിരി എന്ന പാട്ടാണ് അഭയയും സാവനും ഒരുമിച്ച് മനോഹരമായി പാടുന്നത്. മാളുവമ്മയും കുട്ടിയും കൂടി ഒരു പാട്ടുപാടാന്‍ പോകുവാണെന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പാട്ട് കാണാം

 
 
 
 
 
 
 
 
 
 
 
 
 

Malummayum kuttyum

sithara savan rithu song

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES