Latest News

കുട്ടിപ്പാട്ടുകാരുടെ ആലാപന മികവിൽ അമ്പരന്ന് പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ: സരിഗമപ കേരളം ലിറ്റിൽ ചാമ്പ്സിന്റെ ക്വാർട്ടർ ഫൈനലിൽ ഗ്രാൻഡ് ജഡ്ജിംഗ് പാനൽ

Malayalilife
കുട്ടിപ്പാട്ടുകാരുടെ ആലാപന മികവിൽ അമ്പരന്ന് പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ: സരിഗമപ കേരളം ലിറ്റിൽ ചാമ്പ്സിന്റെ  ക്വാർട്ടർ ഫൈനലിൽ ഗ്രാൻഡ് ജഡ്ജിംഗ് പാനൽ

 ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ സീ കേരളം ചാനലിലെ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ്  ക്വാർട്ടർ ഫൈനലിലേക്ക്. കുറച്ചു സമയം കൊണ്ടു തന്നെ സംഗീത പ്രേമികളുടെ മനസ്സിലിടം നേടിയ കുട്ടിപ്പാട്ടുകാരുടെ കൂടുതൽ മിഴിവേറും മിന്നും പ്രകടനങ്ങൾക്ക്  ക്വാർട്ടർ ഫൈനലിൽ  സരിഗമപ വേദി സാക്ഷിയാകുമെന്നുറപ്പാണ്. ക്വാർട്ടർ ഫൈനലിൽ പ്രഗത്ഭ സംഗീതഞരും വിധികർത്താക്കളായെത്തും.  പ്രശസ്ത സംഗീത സംവിധായകരായ  ഔസേപ്പച്ചൻ, ജാസി ഗിഫ്റ്റ്, ഗായകൻ സുദീപ് കുമാർ, ഗായികയും അഭിനേത്രിയുമായ രമ്യ നമ്പീശൻ തുടങ്ങിയവരാണ് ഈ ലക്കത്തെ ഗ്രാൻഡ് ജഡ്ജിംഗ് പാനലിൽ അംഗങ്ങളാകുക.

ഈയിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട പുതിയ വിധികർത്താക്കളെ പരിചയപ്പെടുത്തുന്ന പ്രോമോ വീഡിയോ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഇവർ സരിഗമപ വേദിയിലെ കുരുന്നുകളുടെ പ്രകടനം കണ്ട് അമ്പരക്കുന്നതും പ്രോമോയിൽ കാണാം.  കുട്ടിപ്പാട്ടരങ്ങിൻറെ  സെമി ഫൈനൽ വേദിയിലേക്ക് പോരാട്ട വീര്യത്തിൽ മാറ്റുരക്കുന്നത് ഐശ്വര്യ,അനഘ, അനവദ്യ,അനുശ്രീ,അവനി, ഹംദാൻ, നിയ, റിച്ച,സഞ്ജയ്, തെഹ്സിൻ എന്നീ 10 അത്യുഗ്രൻ മത്സരാർഥികളാണ്.

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ വിനോദ സങ്കല്പങ്ങളിലേക്ക്  വൻ വാതായനം തുറന്നിടുന്ന സീ കേരളം ചാനൽ ഒട്ടനവധി വേറിട്ട പരുപാടികളുമായാണ് ഇപ്പോൾ എത്തുന്നത്. പുതിയ വിധികർത്താക്കളും അവരുടെ പ്രിയപ്പെട്ട മത്സരാർത്ഥികളുടെയും വേറിട്ട വർണശബളമായ പ്രകടനങ്ങൾക്കായാണ് ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്.   സരിഗമപ കേരളം ലിറ്റിൽ ചാപ്സ് ക്വാർട്ടർ ഫൈനൽ എപ്പിസോഡുകൾ ശനി, ഞായർ ദിവസങ്ങളിൽ  രാത്രി 9 മണിക്ക്  സീ കേരളം ചാനലിൽ കാണാം.

SA RE GA MA PA keralam little chambions quarter final granted judging panel

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES