ഭാര്യ സീരിയലിലെ നന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് റോണ്‍സണ്‍ വിന്‍സെന്റ്. ജനപ്രിയ സീരിയലായ സീതയില്‍ ജടായു ധര്‍മ്മന്‍ എന്ന കഥാപാത്രമായും തിളങ്ങിയ റോണ്‍സന്‍ ഇപ്പോള്‍ അനുരാഗം എന്ന സീരിയലില്‍ ശക്തമായ കഥാപാത്രമായിട്ടാണ് എത്തുന്നത്. ഇപ്പോള്‍ റോണ്‍സന്‍ വിവാഹിതനായി എന്ന വാര്‍ത്തയാണ് എത്തുന്നത്. ഡോ. നീരജയാണ് റോണ്‍സന്റെ നല്ല പാതിയായി എത്തിയിരിക്കുന്നത്.
വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച മിശ്രവിവാഹമാണ് റോണ്‍സനും നീരജയും തമ്മല്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്നത്. ഡോ. നീരജ എന്ന പെണ്‍കുട്ടിയെ പ്രേക്ഷകര്‍ക്ക് ഒരുപക്ഷേ പരിചയമുണ്ടാകും. ബേബി നീരജ എന്ന പേരില്‍ സിനിമയിലും സീരിയലിലും തിളങ്ങിയ ആളാണ് നീരജ. നീരജ ഒരുകാലത്ത് തിരക്കുള്ള ബാലനടിയായിരുന്നു. പിന്നീട് പഠനത്തില്‍ ശ്രദ്ധിച്ച്, അഭിനയം നിര്‍ത്തി ഡോക്ടറായി മാറുകയായിരുന്നു.പ്രണയവിവാഹം പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ അറേഡ്ജ്ഡ് ആണെന്ന് പറയുന്ന തിരക്കിലാണ് റോണ്‍സന്‍. ക്രിസ്ത്യാനിയായ റോണ്‍സന്റെയും ഹിന്ദുവായ നീരജയുടെയും വീട്ടുകാര്‍ ആലോചിച്ചിച്ച് ഉറപ്പിച്ചതാണ് ഇവരുടെ വിവാഹമെന്നതാണ് കൗതുകരം. ഇവരുടെ പൊതുസുഹൃത്ത് വഴി വന്ന ആലോചനയായിരുന്നു വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നു. ഹിന്ദു ചാരപ്രകാരം ഫെബ്രുവരി രണ്ടിന് കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഈ മാസം 28, 29, മാര്‍ച്ച് 1 എന്നീ ദിവസങ്ങളില്‍ എറണാകുളത്ത് വച്ച് ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹവും താരലോകത്തെ സുഹൃത്തുകള്‍ക്കായി സത്കാരവും നടക്കുമെന്ന് റോണ്‍സന്‍ സിനിലൈഫിനോട് വ്യക്തമാക്കി.
പഴയകാല നടന്‍ വിന്‍സെന്റിന്റെ മകനാണ് റോണ്‍സണ്‍. ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന റോണ്‍സണ്‍ ശരീരസൗന്ദര്യമത്സരത്തില്‍ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സീരിയലിന് മുമ്പേ തന്നെ മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ ആളാണ് റോണ്‍സണ്‍. ഐടി ബേസ്ഡ് ജോലിയുണ്ടായിരുന്ന റോണ്‍സന് അത് ഉപേക്ഷിച്ചാണ് അഭിനയ മേഖലയില്‍ സജീവമായത്. റോണ്‍സന്റേത് സിനിമാ കുടുംബവും നീരജയുടെത് ഡോക്ടര്‍ കുടുംബമാണ്. നീരജയുടെ അച്ഛനും അമ്മയും അനിയനും ഡോക്ടര്‍മാരാണ്. കൊച്ചിയിലെ ബൈജു ഹോസ്പിറ്റല്‍ ഇവരുടേതാണ്. റോണ്‍സെന്റ് അപ്രതീക്ഷിത വിവാഹവാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന് ആശംസകളുമായി എത്തുകയാണ് എല്ലാവരും.