Latest News

സെറ്റില്‍ ആര്‍ക്കെങ്കിലും ഭക്ഷണം വേണ്ടെങ്കില്‍ ആ ഭക്ഷണം മക്കള്‍ക്കു വേണ്ടി കൊണ്ട് പോയിരുന്ന കാലമുണ്ടെന്ന് ദിവ്യ; മായാ മോഹിനിയിലെ പാട്ട് സീനില്‍ ദിലീപേട്ടന്‍ മോഹിനിയാട്ടം ഡ്രസ്സിട്ട് ഡാന്‍സ് കളിച്ചപ്പോള്‍ അവഹേളനമായി ആര്‍ക്കും തോന്നിയില്ലേയെന്ന് ക്രിസ്; വിവാദങ്ങള്‍ പിന്തുടരുമ്പോള്‍ ക്രിസ് വേണുഗോപാലിനും ദിവ്യയ്ക്കും പറയാനുള്ളത്

Malayalilife
 സെറ്റില്‍ ആര്‍ക്കെങ്കിലും ഭക്ഷണം വേണ്ടെങ്കില്‍ ആ ഭക്ഷണം മക്കള്‍ക്കു വേണ്ടി കൊണ്ട് പോയിരുന്ന കാലമുണ്ടെന്ന് ദിവ്യ; മായാ മോഹിനിയിലെ പാട്ട് സീനില്‍ ദിലീപേട്ടന്‍ മോഹിനിയാട്ടം ഡ്രസ്സിട്ട് ഡാന്‍സ് കളിച്ചപ്പോള്‍ അവഹേളനമായി ആര്‍ക്കും തോന്നിയില്ലേയെന്ന് ക്രിസ്; വിവാദങ്ങള്‍ പിന്തുടരുമ്പോള്‍ ക്രിസ് വേണുഗോപാലിനും ദിവ്യയ്ക്കും പറയാനുള്ളത്

വിവാഹത്തോടെ സോഷ്യല്‍മീഡിയയുടെ കണ്ണിലെ കരടായി മാറിയ താരങ്ങലാണ് ദിവ്യ ശ്രീധറും ഭര്‍ത്താവ് ക്രിസ് വേണുഗോപാലും.സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും നെഗറ്റീവ് കമന്റുകള്‍ ഇവര്‍ക്ക് നേരിടേണ്ടി വരാറുണ്ട്. .ഇരുവരും തമ്മില്‍ വലിയ പ്രായ വ്യത്യാസമായിരുന്നു വിവാഹ്ത്തിന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നിലെ കാരണമെങ്കില്‍ ഇപ്പോള്‍ അടുത്തിടെ ദിവ്യ മോഹിനിയാട്ടം അവതരിപ്പിക്കാനായി ഗുരുവായൂരിലെത്തിയതാണ് വിമര്‍ശനത്തിന് കാരണം.

അടുത്തിടെ ഇരുവരും നല്കിയ അഭിമുഖത്തില്‍ വിവാഹ ജീവിതത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഇരുവരും.ദിവ്യയെ വിവാഹം ചെയ്തതില്‍ വരുന്ന എതിര്‍പ്പുകള്‍ താന്‍ കാര്യമാക്കുന്നില്ലെന്ന് ക്രിസ് വേണു?ഗോപാല്‍ പറയുന്നു. ഞാന്‍ വരുന്നതിന് മുമ്പേ എത്രയോ അവസരങ്ങള്‍ ഉണ്ടായിരുന്നു. കല്യാണം കഴിച്ച് ഒരു ജീവിതം തരാമെന്ന് എന്തുകൊണ്ട് നിങ്ങള്‍ പറഞ്ഞില്ല. അങ്ങനെ പറയാന്‍ ധൈര്യമില്ലാത്തവരോട് മറുപടി പറയേണ്ടതില്ല. കാരണം അവര്‍ക്കതിന്റെ വാല്യു ഇല്ല. ആര്‍ക്ക് വേണമെങ്കിലും ഡിപ്ലോമയോ എഴുതിയെടുക്കാം. അതൊന്നും വലിയ കാര്യമല്ല. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. എന്റെ മക്കള്‍ ഞാന്‍ നല്ല അച്ഛനാണെന്ന് എപ്പോള്‍ പറയുന്നോ അതാണ് എന്റെ ഡിഗ്രി. സംസാരിക്കാന്‍ പേടിയായിരുന്നു എന്ന് കുഞ്ഞുമോള്‍ (ദിവ്യ) പറയുമായിരുന്നു. ആ പേടി എന്ന് മാറിയോ അന്ന് ഞാന്‍ നല്ല അച്ഛനായി. അത് ഒരു ഡിഗ്രി പഠിച്ചാലും നമുക്ക് കിട്ടില്ല.

മക്കളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, അതിപ്പോള്‍ ഞാനാണെങ്കില്‍ പോലും അമ്മക്കോഴി കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ പോകുന്നത് പോലെ കവര്‍ അപ് ചെയ്യാന്‍ വരുന്ന ദിവ്യയെ എനിക്കറിയാം. അതിലെനിക്ക് സന്തോഷമാണ്. എന്റെ കുട്ടികള്‍ക്ക് അത്ര നല്ല അമ്മയാണ് എന്നതില്‍ എനിക്കൊരു ധൈര്യം ഉണ്ടാകും. എന്ത് വന്നാലും അവരെ നോക്കാന്‍ അമ്മയുണ്ട്. അപ്പോള്‍ ഞാന്‍ സപ്പോര്‍ട്ടായി കൂടെ നിന്നാല്‍ മതി. മനസ് കൊണ്ടാണ് അച്ഛനാകുന്നത്.

അമ്മയുടെ സ്‌നേഹം ഞാന്‍ എടുക്കുമോ എന്ന ഭയം മക്കള്‍ക്കുണ്ടായിരുന്നില്ല. മക്കള്‍ക്ക് ഞാന്‍ കുഞ്ഞുമോളെ ഹര്‍ട്ട് ചെയ്യുമോ എന്നുള്ള ഭയമായിരുന്നു. അവര്‍ രണ്ട് പേരും ഒരു കുഞ്ഞിനെ പോലെ നോക്കുകയാണ് അമ്മയെ. ഞാന്‍ വേദനിപ്പിക്കുന്നോ എന്ന് നോക്കി ആ സമയത്ത് എന്നെ അറ്റാക്ക് ചെയ്യാന്‍ റെഡിയായിരിക്കുന്ന മക്കളാണ്. മക്കളില്‍ തനിക്ക് വളരെ അഭിമാനമുണ്ടെന്നും ക്രിസ് വേണുഗോപാല്‍ വ്യക്തമാക്കി.

ക്രിസ് ജീവിതത്തിലേക്ക് വരുന്നതിന് മുമ്പ് ഒറ്റയ്ക്ക് മക്കളെ വളര്‍ത്തിയതിനെക്കുറിച്ച് ദിവ്യ ശ്രീധറും സംസാരിച്ചു. വൈകുന്നേരം ഷൂട്ട് വൈകിയാല്‍ ടെന്‍ഷന്‍ വന്ന് വീണിട്ടുണ്ട്. സര്‍ പറയും നീ മക്കളെ വിളിച്ച് കൊണ്ട് വാ, ഭക്ഷണമല്ലേ, ആരും ഒന്നും പറയില്ലെന്ന്. ഞാന്‍ രാത്രി സെറ്റില്‍ നിന്നുള്ള ഭക്ഷണം കൊണ്ട് പോകാന്‍ കാത്തിരുന്ന മക്കളാണ്. സെറ്റില്‍ ആര്‍ക്കെങ്കിലും ഫുഡ് വേണ്ടെങ്കില്‍ ഞാന്‍ ആ ഭക്ഷണം ചോദിച്ച് വാങ്ങി മക്കള്‍ക്ക് കൊണ്ട് പോകുമായിരുന്നെന്നും ദിവ്യ കണ്ണീരോടെ ഓര്‍ത്തു.

ദിവ്യമോഹിനിയാട്ടം അവതരിപ്പിച്ചതിനെക്കുറിച്ച് ക്രിസ് പറഞ്ഞതിങ്ങനെയാണ്. തനിക്ക് വേണ്ടി ഒരു സമര്‍പ്പണം പേലെ ദിവ്യ ചെയ്തതായിരുന്നു മോഹിനിയാട്ടമെന്നും ക്രിസ് പറയുന്നു. നവംബര്‍ രണ്ടാം തിയ്യതി ഗുരുവായൂരില്‍ ഞങ്ങളുടെ ഫാമിലിയുടെ വക കൃഷ്ണാര്‍പ്പണം എന്നൊരു പ്രോഗ്രാം ചെയ്തിരുന്നു.

ഒക്ടോ?ബര്‍ 30ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. നവംബര്‍ രണ്ടിന് വേണ്ടി ?ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രോ?ഗ്രം അവതരിപ്പിക്കാന്‍ ആ?ഗസ്റ്റില്‍ തന്നെ സ്ലോട്ട് ബുക്ക് ചെയ്തിരുന്നു. ഞങ്ങളുടെ ഫാമിലിക്കും ഫ്രണ്ട്‌സിനും വേണ്ടി ഒരു പോസ്റ്ററും അടിച്ചിരുന്നു. ദിവ്യ, മകള്‍ മുത്ത്, അവളുടെ കൂട്ടുകാരി എല്ലാം ചേര്‍ന്നാണ് ഒരു സമര്‍പ്പണം പോലെ അന്ന് പ്രോ?ഗ്രാം അവതരിപ്പിച്ചത്. ഞങ്ങള്‍ ആരും എക്‌സ്‌പേര്‍ട്ട് കലാകാരന്മാരല്ല.

കുഞ്ഞുമോള്‍ (ദിവ്യ) ഒരു ഡാന്‍സറല്ല. ഞങ്ങളുടെ മകള്‍ കൂടുതലും ഹിപ് ഹോപ്പാണ് കളിക്കാറ്. ക്ലാസിക്കല്‍ ആ?ദ്യമായിട്ടാണ് കളിക്കുന്നത്. മോളുടെ കൂട്ടുകാരി ആക്‌സിഡന്റ് പറ്റിയിട്ട് അതില്‍ നിന്നും ഭേദമായി വരുന്നതേയുള്ളു. ആ കാലും വെച്ചാണ് ഡാന്‍സ് കളിച്ചത്. ഞാന്‍ ഒരു പ്രഭാഷണം നടത്തി... ഒപ്പം ഒരു പാട്ടും പാടി. എന്റെ അനിയത്തിയും മോഹിനിയാട്ടം കളിച്ചു

കുഞ്ഞുമോള്‍ നാല്‍പ്പതാം വയസില്‍ എനിക്ക് വേണ്ടിയാണ് സമര്‍പ്പണം പോലെ അന്ന് ?ഗുരുവായൂരില്‍ മോഹിനിയാട്ടം അവതരിപ്പിച്ചത്. ആറോ ഏഴോ ക്ലാസുകള്‍ മാത്രമെ അവള്‍ക്ക് കിട്ടിയുള്ളു. ഉള്ളത് വെച്ച് പഠിച്ച് മാക്‌സിമം പ്രാക്ടീസ് ചെയ്ത് എനിക്ക് വേണ്ടിയും ഭ?ഗവാന് വേണ്ടിയുമാണ് അവള്‍ നൃത്തം അവതരിപ്പിച്ചത്. അവിടെ അത് കണ്ടവര്‍ക്ക് ആര്‍ക്കും പ്രശ്‌നമില്ല.

യുട്യൂബേഴ്‌സ് വന്ന് വീഡിയോ എടുത്തിരുന്നു. ശേഷം വേണ്ട ഭാ?ഗങ്ങള്‍ കട്ട് ചെയ്ത് സ്പീഡ് കൂട്ടി വേറെ പാട്ടിട്ട് അപ്ലോഡ് ചെയ്തു. അവര്‍ അത് ചെയ്തതില്‍ എനിക്ക് പ്രശ്‌നമില്ല. അത് അവരുടെ തൊഴിലല്ലേ. മോഹിനിയാട്ടത്തിനെ അവഹേളിച്ചു എന്നൊക്കെ പറഞ്ഞ് ഒരുപാട് പേര്‍ എത്തിയിരുന്നു. കല എന്താണെന്ന് എനിക്ക് നന്നായി അറിയാം. ദിവ്യയെ മാത്രമല്ല എന്നേയും പലരും ചീത്ത വിളിച്ചു.

അവനാണ് ഈ അഹങ്കാരത്തിന് കൂട്ടുനില്‍ക്കുന്നത് എന്നൊക്കെയാണ് പറയുന്നത്. വലിയ ആള്‍ക്കാരെകൊണ്ട് കമന്റിട്ട് ചീത്ത വിളിപ്പിക്കുക വരെ ചെയ്തു. സത്യഭാമ ടീച്ചര്‍ അടക്കമുള്ളവരുടെ അടുത്ത് നേരിട്ട് പോയി ഞങ്ങള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. ദിവ്യ മോഹിനിയാട്ടം ഡ്രസ്സിട്ട് ഡാന്‍സ് കളിച്ചു എന്നതായിരുന്നു എല്ലാവരുടേയും പ്രശ്‌നം.

അങ്ങനെ എങ്കില്‍ മായാ മോഹിനിയിലെ പാട്ട് സീനില്‍ ദിലീപേട്ടന്‍ മോഹിനിയാട്ടം ഡ്രസ്സിട്ട് ഡാന്‍സ് കളിച്ചപ്പോള്‍ അവഹേളനമായി ആര്‍ക്കും തോന്നിയില്ലേ?. സിനിമയില്‍ എന്തുമാകാം... അപ്പോഴൊന്നും  ഗുരുക്കന്മാര്‍ക്ക് പൊള്ളിയില്ല. കല്യാണ സ്ഥലത്ത് പോലും വധുവരന്മാരെ സ്വീകരിക്കാന്‍ നില്‍ക്കുന്നത് മോഹിനിയാട്ടം വേഷം ധരിച്ചല്ലേ?. തുണിയില്ലാതെ കളിക്കുന്നവരെയാണ് ഈ കുറ്റപ്പെടുത്തി കമന്റിടുന്നവര്‍ക്ക് വേണ്ടത്.ആ വേഷത്തിനെ ഇന്‍സല്‍ട്ട് ചെയ്തുവെന്നാണ് ഏറെയും വന്ന പരിഹാസം. കമന്റിട്ട് വലിയ ആളായി എന്ന് ചിന്തിക്കുന്നവരോട് ഒന്നും പറയാനില്ല. അവരുടെ രോഗമാണത് എന്നുമാണ് ക്രിസ് പറഞ്ഞത്.

kriss venugopal and divya reacted to criticism

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES