Latest News

ഇനി നിർത്ത ചുവടുകളുമായി ബിഗ്‌ബോസ്സ്; മത്സരാർത്ഥി റംസാനെ കുറിച്ച്

Malayalilife
ഇനി നിർത്ത ചുവടുകളുമായി ബിഗ്‌ബോസ്സ്; മത്സരാർത്ഥി റംസാനെ കുറിച്ച്

പ്പോൾ എല്ലായിടത്തും ചർച്ച ബിഗ്‌ബോസ്സ് തന്നെയാണ്. ഇപ്പോൾ അതിൽ മുഴങ്ങി കേൾക്കുന്ന പ്രശ്നം റംസാൻ ഡിംപ്ൾ വിഷയമാണ്. ഡിംപിളിന്റെ വേഷത്തിനെയും വസ്ത്രത്തിനെയുംപ്പറ്റി റംസാൻ പറഞ്ഞതാണ് ഇപ്പോൾ പ്രശ്നമായി മാറിയിരിക്കുന്നത്. എന്റെ വേഷത്തിനെ പറ്റി ഇവിടെ ആരും പറയണ്ട എന്നാണ് ഡിംപ്ൾ പറഞ്ഞത്, ഇതാണ് ചർച്ച ആയതും. റംസാൻ എന്ന കൊച്ചുമിടുക്കനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. എല്ലാ മിനിസ്ക്രീൻ പ്രേക്ഷകർക്കും അറിയാവുന്ന പയ്യനാണ് റംസാൻ മുഹമ്മദ്. ഈ പ്രാവിശ്യം ബിഗ് ബോസ്സിൽ ഡാൻസിനുള്ള ചുവടുമായാണ് താരത്തിന്റെ വരവ്. ഈ ചെറിയ പ്രായത്തിൽ തന്നെ പ്രശംസിയിൽ എത്തിയ താരത്തിന് നിരവധി ഫാൻസ്‌ പേജുകളുമുണ്ട്.

നസർ പെരുംതാരയ്ക്കും റസീന നസറിനും ജനിച്ച നാല് മക്കളിൽ മൂന്നാമനാണ് റംസാൻ മുഹമ്മദ്. രണ്ടു മൂത്ത സഹോദരങ്ങളും ഒരു ഇളയ സഹോദരിയുമാണ് താരത്തിനുള്ളത്. 1999ൽ ജനിച്ച താരം എറണാകുളം സ്വദേശിയാണ്. എറണാകുളം മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിലാണ് പഠിച്ചത്. ബിഗ് ബോസിലെ ഏറ്റവും പ്രയം കുറഞ്ഞ മത്സരാർഥിയായ റംസാൻ, ബിഎ ഇംഗ്ലീഷ് വിദ്യാർഥി കൂടിയാണ്. ഡാൻസ് ഷോകളിലൂടെ താരമായി മാറിയ റംസാൻ ചില സിനിമകളിലും വേഷം ചെയ്തു. ഈ പട്ടണത്തിൽ ഭൂതം, ഡോക്ടർ ലവ്, ത്രീ കിങ്‌സ്, അങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ച താരം ഒരു മോഡല് കൂടിയാണ്. കുഞ്ഞിലേ തൊട്ടേ ഡാൻസിൽ പ്രതിഭ തെളിയിച്ച താരം നിരവധി സ്കൂൾ കലോത്സവത്തിലെ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. അങ്ങനെ ചുവടുവച്ചാണ് മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിന്നർ അയി മാറിയത്. ഈ ഷോക്ക് മുൻപ് തന്നെ താരം സ്റ്റേജ് ഷോകളും ചെയ്തിട്ടുണ്ടായിരുന്നു. ദുബായ് തുടങ്ങി നിരവധി മറ്റു രാജ്യങ്ങളിലും സ്റ്റേജ് ഷോകൾ ചെയ്യാനുള്ള ഭാഗ്യം റിയാലിറ്റി ഷോയിൽ വന്നതിനു ശേഷമാണു താരത്തിന് ലഭിച്ചത്. ഡാന്സറായ താരം ഒരു മോണോആക്ട് വിദക്തൻ കൂടിയായണ്. ഇതിനും നിരവധി സമ്മാനങ്ങൾ സ്കൂൾ തലത്തിൽ താരം നേടിയിട്ടുണ്ട്.

തന്റെ വ്യത്യസ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അദ്ദേഹത്തിനു നിരവധി ഫാൻ ഫോള്ളോവെഴ്‌സുണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, യൂട്യൂബ് അങ്ങനെ നിരവധി അക്കൗണ്ടുകളിൽ നിരവധിയാണ് ആരാധകർ. ഇനി ബിഗ്‌ബോസിലൂടെ താരത്തിനെ കാണാമെന്നുള്ള ആകാംക്ഷയിലാണ് താരം. പ്രേക്ഷകരുടെ ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ടു ബിഗ് ബോസ് മലയാളം മൂന്നാം സീസണിന് തുടക്കമായി. നൂറു ദിവസങ്ങൾ നീളുന്ന ബിഗ് ബോസിൽ ഇത്തവണയും സംഭവവികാസങ്ങൾ പ്രദീക്ഷിച്ചാണ്‌ മുന്നോട് പോകുന്നത്.

ramzan muhammed bigboss malayalam contestant

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക