സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നൊരു കാര്യമുണ്ട്. ഇന്‍സ്റ്റാഗ്രാമിലെ സബ്‌സ്‌ക്രിപ്ഷന്‍. സെലിബ്രിറ്റികള്‍ മുതല്‍ വൈറല്‍ താരങ്ങള്‍ വരെ അവരുടെ ഇന്‍സ്റ്റയില്‍ സബ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതിമാസം കോടികള്‍ വരുമാനം നേടുന്നതിലൂടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന 'പര്‍പ്പിള്‍ ഹാല്‍സിയന്‍' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞ ദിവസം അപ്രത്യക്ഷമായതാണ് ചര്‍ച്ചയാകുന്നത്.
സബ്‌സ്‌ക്രൈബേഴ്‌സിനായി എക്‌സ്‌ക്ലൂസീവ് കണ്ടന്റുകള്‍ പങ്കുവച്ചിരുന്ന അശ്വിനി സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായി തുടരുന്ന ആളാണ്. 26,000ല്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്ന ഈ അക്കൗട്ട് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ആരോ റിപ്പോര്‍ട്ട് അടിച്ചത് കാരണം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പൂട്ടിയതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മാസം 390 രൂപ മുടക്കി അശ്വനിയുടെ വീഡിയോകള്‍ കണ്ടിരുന്ന സബ്‌സ്‌ക്രൈബേസിന് ഇത് ചെറുതല്ലാത്ത നിരാശയാണ് സമ്മാനിച്ചതും.
ഇതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പുതിയൊരു പേജ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 'purplehalcyon.2' എന്ന യൂസര്‍ നെയിമിലാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. 'അശ്വനിയുടെ ഒഫീഷ്യല്‍ അക്കൗണ്ട്' എന്നാണ് ബയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം മൂന്ന് പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ട്. 'ഒരിക്കലും തടയാന്‍ പറ്റാത്തത്. ഇരട്ടി ശക്തിയോടെയാണ് മടങ്ങുന്നത്', എന്നും ഇവയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു. റിട്ടേണ്‍ബാക്ക്, ഇന്‍സ്റ്റ വൈറല്‍, ട്രെന്‍ഡിംഗ് പോസ്റ്റ് എന്നിങ്ങനെ ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്.
അക്കൗണ്ടിന്റെ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചാല്‍ 2022ലാണ് ഇത് ആരംഭിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് തവണ യൂസര്‍ നെയിം ചേയ്ഞ്ചും ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടിലെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇത് ഫെയ്ക്ക് അക്കൗണ്ടാണെന്ന് ഒരുവിഭാഗം പറയുമ്പോള്‍ അശ്വിനി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. അതേസമയം, രണ്ടാഴ്ച മുന്‍പാണ് അശ്വനിയുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തതെന്നും 'ചേച്ചി കാശ് റീഫണ്ട് ചെയ്യോ' എന്ന് ചോദിച്ചും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
2.85 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ആളാണ് അശ്വിനി. കൂടാതെ ഇന്‍സ്റ്റാ?ഗ്രാം സബ്‌സ്‌ക്രിപ്ഷനിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം വാങ്ങിയ ആളും അശ്വിനിയാണ്. ഏകദേശം ഒരുകോടി രൂപ അടുപ്പിച്ചായിരുന്നു സബ്‌സ്‌ക്രിപ്ഷനിലൂടെ അശ്വനി നേടിയിരുന്ന വരുമാനം എന്നാണ് പറയപ്പെടുന്നത്. എന്തായാലും ഇന്‍സ്റ്റാഗ്രാമിലെ പുതിയ അക്കൗണ്ട് ഒറിജിനല്‍ അല്ലെന്നാണ് മനസിലാകുന്നത്.അക്കൗണ്ട് ഉടമയായ മോഡല്‍ അശ്വനി എ.യുടെ പേജ് നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ലഭ്യമല്ല. 'ഈ പേജ് ലഭ്യമല്ല, ലിങ്ക് തകര്‍ന്നിരിക്കാം അല്ലെങ്കില്‍ പേജ് നീക്കം ചെയ്തിരിക്കാം' എന്ന സന്ദേശമാണ് സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്നത്.
പേളി മാണി, പ്രിയ വാര്യര്‍, അഹാന കൃഷ്ണ തുടങ്ങിയ പ്രമുഖ സെലിബ്രിറ്റികളേക്കാള്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് അശ്വനിക്ക് ഉണ്ടായിരുന്നു. സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമായുള്ള എക്‌സ്‌ക്ലൂസീവ് കോണ്ടെന്റുകളാണ് താരം പങ്കുവെച്ചിരുന്നത്. 390 രൂപയായിരുന്നു പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ തുക. 26,000-ല്‍ അധികം ആളുകള്‍ ഈ പ്ലാന്‍ എടുത്തതോടെ പ്രതിമാസ വരുമാനം ഒരു കോടി രൂപ കടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
2.85 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അശ്വനിയുടെ വരുമാനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനിടെ താരത്തിനെതിരെ നിരവധി റോസ്റ്റിംഗ് വീഡിയോകളും പ്രത്യക്ഷപ്പെട്ടു. തനിക്കെതിരെ മോശം രീതിയില്‍ വീഡിയോ ചെയ്ത ഒരാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അശ്വനി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, റോസ്റ്റിംഗ് നടത്തുന്നവര്‍ക്കായി ഒരു ബോധവല്‍ക്കരണ വീഡിയോയും താരം പങ്കുവെച്ചിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഇന്‍ഫ്‌ലുവന്‍സറുടെ അക്കൗണ്ട് പെട്ടെന്ന് കാണാതായത് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്.