പ്രസവശേഷം തിരിച്ചുവരവിനൊരുങ്ങി നടി അവന്തിക..! നന്ദുവും സത്യനും വീണ്ടുമെത്തുന്നത് എങ്ങനെയെന്ന് കണ്ടോ? പ്രിയപ്പെട്ടവളുമായി റെയ്ജനും ഒപ്പം അവന്തികയും..!

Malayalilife
പ്രസവശേഷം തിരിച്ചുവരവിനൊരുങ്ങി നടി അവന്തിക..! നന്ദുവും സത്യനും വീണ്ടുമെത്തുന്നത് എങ്ങനെയെന്ന് കണ്ടോ?  പ്രിയപ്പെട്ടവളുമായി റെയ്ജനും ഒപ്പം അവന്തികയും..!


മഴവില്‍ മനോരമയിലെ ഹിറ്റ് സീരിയല്‍ ആയിരുന്നു ആത്മസഖി. നടി അവന്തിക മോഹനും റെയ്ജന്‍ രാജനുമാണ് സീരിയലില്‍ നന്ദിതയും സത്യനും ആയി എത്തിയത്. ഇപ്പോഴിതാ ഹിറ്റ് താരജോഡികള്‍ ഒന്നിച്ച് പുതിയ സീരിയല്‍ എത്തുകയാണ്. ഇതിന്റെ പ്രമോ എത്തിയതോടെ ആരാധകര്‍ സന്തോഷത്തിലാണ്

ആത്മസഖി എന്ന സീരിയല്‍ വളരെ ഏറെ ജനശ്രദ്ധ നേടിയ പരമ്പരയായിരുന്നു. ഈ സീരിയലിലെ ഹിറ്റ് ജോഡികളായിരുന്നു നന്ദുവും സത്യനും. എസിപി സത്യജിത്തായി റെയ്ജനെത്തിയപ്പോള്‍ ഡോക്ടര്‍ നന്ദിതയായാണ് അവന്തികയെത്തിയത്. സത്യനും നന്ദുവുമായി മുന്നേറിയ ഇരുവര്‍ക്കും മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്.  ഇതിനിടെയിലാണ് പഞ്ചാബ് സ്വദേശിയായ അനില്‍കുമാറിനെ അവന്തിക പ്രണയിച്ച് വിവാഹം ചെയ്തത്. 2017ലായിരുന്നു ഇവരുടെ വിവാഹം. ഇതിന് ശേഷവും സീരിയലില്‍ തുടര്‍ന്ന അവന്തികയ്ക്ക് ഗര്‍ഭിണിയായതോടെ സീരിയല്‍ അവസാനിപ്പിക്കേണ്ടിവന്നിരുന്നു. പിന്നീട് വേറൊരു താരം എത്തി നന്ദിതയെ അവതരിപ്പിച്ചെങ്കിലും അധികം വൈകാതെ സീരിയല്‍ അവസാനിച്ചു. പിന്നീട് മകനൊപ്പമുള്ള ചിത്രങ്ങള്‍ അവന്തിക ആരാധകരുമായി പങ്കുവയ്ക്കുമായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുമ്പ് അവന്തികയുമായുള്ള ഒരു ചിത്രം റെയ്ജന്‍ പങ്കുവച്ചിരുന്നു. ഇഷ്ടതാരങ്ങള്‍ ഒരുമിച്ചെത്തിയ സന്തോഷം ആരാധകര്‍ കമന്റിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്നേ ഒരു സര്‍പ്രൈസ് ഉണ്ടെന്ന സൂചന റെയ്ജന്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ഇവര്‍ ഒന്നിക്കുന്ന സീരിയലിന്റെ പ്രമോ പുറത്തുവന്നിരിക്കയാണ്.

മഴവില്‍ മനോരമയിലാണ് ഇവര്‍ ഒന്നിക്കുന്ന സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. പ്രിയപ്പെട്ടവളെന്ന പുതിയ പരമ്പരയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രണയമല്ല ദാമ്പത്യമെന്ന തിരിച്ചറിവിന്റെ കഥയെന്ന ടാഗ് ലൈനുമായാണ് പ്രിയപ്പെട്ടവള്‍ എത്തുന്നത്. രശ്മി, മങ്ക മഹേഷ്, ബോബന് ആലംമൂടന് തുടങ്ങിയവരും ഈ പരമ്പരയില്‍ വേഷമിടുന്നുണ്ട്. നവംബര് 11നാണ് ഈ സീരിയല്‍ തുടങ്ങുന്നത്. ആത്മസഖിക്ക് ശേഷമുള്ള ഇവരുടെ വരവിന് ഇത്തവണയും മികച്ച സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

 
 
 
 
 
 
 
 
 
 
 
 
 

Gd eveng frnds

priyapettaval reyjan avanthika come back

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES