ബിഗ് ബോസില്‍ പങ്കെടുക്കുന്ന ഏറ്റവും ശക്തയായ മത്സരാര്ഥിയാണ് പേളി മാണി. സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ടും ഏറ്റവും കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരം പേളി മാണി എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ പേളി ആളത്ര ശരിയല്ല എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ബിഗ് ബോസില്‍ ഉയരുന്നത്.
ബിഗ് ബോസ് പരിപാടിയില്‍ ആദ്യം പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് പേളി മാണി ശക്തമായി മുന്നേറുകയായിരുന്നു. രണ്ട് വ്യക്തിത്വം കാണിക്കുന്നു എന്ന പറഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ മറ്റ് മത്സരാര്‍ഥികളെല്ലാം പേളിക്കെതിരായി. എന്നാല്‍, പേളിയെ എപ്പോഴും സപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ അരിസ്റ്റോ സുരേഷിനെതിരെയും മത്സരാര്‍ഥികള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ അരിസ്റ്റോ സുരേഷിനെതിരെ ബിഗ് ബോസിനോട് നേരിട്ട് പരാതി പറഞ്ഞ പേളിയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. പേളി കാരണം തനിക്ക് ബിഗ് ബോസില്‍ നിന്ന് പുറത്തുപോകണമെന്ന് അരിസ്റ്റോ സുരേഷ് ആവശ്യപ്പെട്ടതോടെ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. പേളി ആളു ശരിയല്ലെന്നാണ് പരിപാടിയിലെ മറ്റ് അംഗങ്ങളും തുറന്നടിച്ചിരിക്കുന്നത്. പേളി കളിക്കുന്നത് ചീപ്പ് കളിയാണെന്ന് രഞ്ജിനിയും ബഷീറും തുറന്നടിച്ചിരിക്കുകയാണ് ഇപ്പോള്‍.
പേളിയെക്കുറിച്ച് തനിക്ക് നന്നായിട്ടറിയാമെന്നും ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് തന്റെ അനിയന് പേളിയെക്കുറിച്ചു പറഞ്ഞിരുന്നുവെന്നും അവളെ സൂക്ഷിക്കണമെന്ന് പറഞ്ഞതായും രഞ്ജിനി ബഷീറിനോട് പറഞ്ഞു. പേളിയുടെ സ്വഭാവം താന്‍ നീരിക്ഷിക്കാറുണ്ടെന്നും പെട്ടെന്നാണ് അവളില്‍ മാറ്റങ്ങള്‍ വരാറുളളതെന്നും രഞ്ജിനി വ്യക്തമാക്കി. ശ്രിനിഷിനേയും അരിസ്റ്റോ സുരേഷിനേയും കരുവാക്കി പേളി കളിക്കുന്നു എന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. രഞ്ജിനിയുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ടായിരുന്നു ബഷീറും സംസാരിച്ചിരുന്നത്.
ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു പേളി ഏറ്റവും ചീപ്പ് കളിയാണ് കളിക്കുന്നതെന്ന് ബഷീര്‍ രഞ്ജിനിയോട് പറഞ്ഞത്. പേളിയെ മുന്‍പേ സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ ആരും അത്ര സീരിയസായി എടുത്തിരുന്നില്ലെന്നും ബഷീര്‍ പറയുന്നു. എന്നാല്‍ ഷിയാസിനെതിരെ ഉണ്ടായ സംഭവത്തോടെ തനിക്ക് എല്ലാ കാര്യങ്ങളും മനസിലായിയെന്നും പേളി ഇവിടെ മോശം കളിയാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്നും ബഷീര്‍ വെളിപ്പെടുത്തുകയായിരുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ പേളിക്കെതിരെ ഇപ്പോള്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.