ആരാധകര്‍ കാത്തിരുന്ന ബിഗ്‌ബോസിലെ താരജോഡികളായ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം ഇന്ന് വൈകിട്ടാണ് നടക്കുന്നത്. അതേസമയം കല്യാണത്തിന്റെ ചടങ്ങുകള്‍ ഇന്നലെ മുതല്‍ പേളിയുടെ ആലുവയിലെ വീട്ടില്‍ ആരംഭിച്ചു. ആട്ടവും പാട്ടുമൊക്കെയായിട്ടാണ് കൂട്ടുകാര്‍ ഇന്നലെ പേളിയുടെ ഹല്‍ദി ആഘോഷിച്ചത്. അധികം ആഡംബരമൊന്നുമില്ലാത്ത സാധാരണ വിവാഹമാണ് പേളിക്ക് താല്‍പര്യം. അതിനാല്‍ തന്നെ ഭക്ഷണകാര്യത്തിലുള്‍പെടെ ലാളിത്യം പ്രകടമാണ്. ഇന്നലെ നടന്ന ഹല്‍ദി ചടങ്ങിലും അധികം അഭരണങ്ങളൊന്നുമില്ലാതെ മഞ്ഞയും പിങ്കും കലര്‍ന്ന സാരിയില്‍ സിംപിളായിട്ടാണ് പേളി ഉള്ളത്. ഇന്ന് വൈകുന്നേരം ആലുവയിലെ പള്ളിയിലും തുടര്‍ന്ന് നെടുമ്പാശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുമായിട്ടാണ് പേളിയുടെയും ശ്രീനിയുടെയും വിവാഹവും സത്കാരവും നടക്കുക. തുടര്‍ന്ന് എട്ടാം തീയതി പാലക്കാട്ട് ഹിന്ദു ആചാരപ്രകാരവും കല്യാണം നടക്കും. അതേസമയം ഇപ്പോള്‍ വൈറലാകുന്ന പേളിയുടെ ബ്രൈഡല്‍ ഷവറിന്റെയും ഹല്‍ദിയുടെയുംമെല്ലാം ചിത്രങ്ങളും വീഡിയോയും കാണാം.