Latest News

പ്രണയം തുളുമ്പുന്ന പാട്ടുമായി പേളി; വൈറലായി പേളിയുടെയും ശ്രീനിയുടെയും അടിപൊളി ഡബ്സ്മാഷ്

Malayalilife
പ്രണയം തുളുമ്പുന്ന പാട്ടുമായി പേളി; വൈറലായി പേളിയുടെയും ശ്രീനിയുടെയും അടിപൊളി ഡബ്സ്മാഷ്



ബിഗ്‌ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പേളിയും ശ്രീനിഷും ഒരുമിച്ചുളള സെല്‍ഫികളും ഇരുവരുടേയും ഫെയ്‌സ്ബുക്ക് പോസ്റ്റും പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇരുവരും ബിഗ്‌ബോസിനു പുറത്തും ഇണക്കുരുവികള്‍ ആണെന്ന സന്തോഷത്തിലാണ് പേളിഷ് ആരാധകരും. ഇതിന് പിന്നാലെ ഇപ്പോള്‍ എത്തിയിരിക്കുന്നത് പേളിയും-ശ്രീനിഷും ഒരുമിച്ചുളള പ്രണയം തുളുമ്പുന്ന ഡബ്‌സ്മാഷാണ്.

ബിഗ്‌ബോസ് അവസാനിച്ചതോടു കൂടി പേളി-ശ്രീനിഷ് പ്രണയം എന്താകുമെന്ന ആകാംഷയിലായിരുന്നു പേളിഷ് ആരാധകര്‍. എന്നാല്‍ ബിഗ്‌ബോസില്‍ നിന്നും ഇറങ്ങുന്നതോടെ ഇവരുടെയും ബന്ധം അവസാനിക്കുമെന്ന വാദങ്ങള്‍ തിരുത്തി വിവാഹത്തിനുളള ഒരുക്കത്തിലാണ് പേളിയും ശ്രീനിഷും. . പേളിയും ഡാഡിയും മമ്മിയും സമ്മതിച്ചതോടെ വിവാഹത്തിനുള്ള കേളികൊട്ട് ഉയര്‍ന്നിരിക്കയാണ്.

ബിഗ്‌ബോസില്‍ നിന്നും ഇറങ്ങിയ ശേഷം ഇരുവരും ഒരുമിച്ചുളള സെല്‍ഫികള്‍ പേളിഷ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബിഗ്‌ബോസിനു പുറത്തും പ്രണയം സത്യമാണെന്ന് ഇതില്‍ നിന്നും വ്യക്തമായിരുന്നു. അതേസമയം ഇപ്പോള്‍ ഇരുവരും ചേന്നുളള ഡബ്‌സ്മാഷാണ് ഇപ്പോള്‍ ആരാധാകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ഇത് ശ്രീനിയും പേളിയും ഒന്നിച്ചെടുത്തതല്ല. പേളിയുടെ ഡബ്സ്മാഷിനൊപ്പം ശ്രീനിയെ കൂടി ചേര്‍ത്ത് വച്ച് ഉണ്ടാക്കിയതാണെന്ന് മാത്രം.


 

Read more topics: # pearle,# srini,# dubsmash
pearle srinish dubsmash goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES