മലയാളത്തിന്റെ പ്രിയ താരജോഡികളാണ് പേളിയും ശ്രീനിയും. ബിഗ്‌ബോസിലെത്തി മലയാളികള്‍ക്ക് മുമ്പില്‍ പ്രണയത്തിലായ ഇരുവര്‍ക്കും നിരവധി പേളിഷ് ആരാധകരാണ് ഉള്ളത്. ഇവരുടെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിവാഹശേഷമുള്ള ജീവിതവും പേളിയും ശ്രീനിയും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ജാഡകള്‍ ഒന്നുമില്ലെന്നതും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പോലും പങ്കുവയ്ക്കുന്നു എന്നതും ഇവരുടെ പ്രത്യേകതയാണ്. ബിഗ്‌ബോസ് താരം അനൂപ് ചന്ദ്രന്റെ വിവാഹത്തിന് പേളിയും ശ്രീനിയും എത്തിയിരുന്നില്ല. താരദമ്പതികള്‍ ഇപ്പോള്‍ മുംബൈയിലാണ് ഉള്ളത്. മുംബൈയില്‍ അടിച്ചുപൊളിക്കുന്ന പേളിഷ് ദമ്പതികളുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ശ്രീനിഷിന്റെ ഒരു അടിപൊളി ഡാന്‍സ് വീഡിയോ ആണ് പേളി പങ്കുവച്ചിരിക്കുന്നത്. അനായേസേന നൃത്തം ചെയ്യുന്ന ശ്രീനിയുടെ വീഡിയോ ആണിത്. ഇത്ര മനോഹരമായി ശ്രീനി ഡാന്‍സ് കളിക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.