ഏഷ്യാനെറ്റില്‍ ഇപ്പോള്‍ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് കുടുംബവിളക്ക്. സീരിയലില്‍ നായികയായ സുമിത്രയുടെ ഇളയമകളായി സീരിയലില്‍ എത്തിയിരുന്നത് നടി പാര്‍വതി വിജയ് ആയിരുന്നു. സീരിയല്‍ നടി മൃദുല വിജയുടെ അനുജത്തിയായിരുന്നു പാര്‍വതി വിജയ്. വിജയകരമായി സീരിയല്‍ മുന്നേറുമ്പോഴായിരുന്നു ലോക്ഡൗണ്‍ എത്തിയത്. എന്നാല്‍ ഈ വേളയില്‍ പാര്‍വതിയും
കുടുംബവിളക്ക് സീരിയലിലെ ക്യാമറമാന്‍ അരുണും രഹസ്യമായി വിവാഹിതരായി. മൂന്നുമാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വീട്ടുകാരറിയാതെ ഇരുവരും വിവാഹം കഴിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇരുവീട്ടുകാരും പിണക്കം മറന്ന് ഒന്നായെന്ന് താരം വ്യക്തമാക്കിയിരുന്നു. അതേസമയം കുടുംബവിളക്കില്‍ നിന്നും മാറിയെന്നും പാര്‍വ്വതി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ശീതളായി എത്തുന്നത് നടി അമൃതയാണ്. എംബിഎ പഠിച്ച് ജോലി നേടണമെന്നാണ് ഇപ്പോള്‍ പാര്‍വതിയുടെ ആഗ്രഹം.
ഇപ്പോള്‍ പാര്‍വതി പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഏതോ വിനോദസഞ്ചാരമേഖലയില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പാര്‍വതി പങ്കുവച്ചത്. ഇതോടെ ലോക് ഡൌണ്‍ സമയത്ത് അരുണും പാര്‍വതിയും ഹണിമൂണിന് പോയോ എന്നായിരുന്നു ആരാധകരുടെ സംശയം. പലരും ഇത് ചോദിക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും ഹണിമൂണ്‍ ചിത്രങ്ങള്‍ ആയിരുന്നില്ലെന്നും മീന്‍മുട്ടി ഡാമിലേക്ക് നടത്തിയ ഒരു ദിവസത്തെ യാത്ര ആയിരുന്നു അതെന്ന് പാര്‍വതി സമയം മലയാളത്തിനോട് വ്യക്തമാക്കിയിരിക്കയാണ്. എല്ലാ സുരക്ഷ നിയമങ്ങളും പാലിച്ചു തന്നെയാണ് സ്ഥലം സന്ദര്‍ശിച്ചതെന്നും പാര്‍വതി പറയുന്നു. മീന്‍മുട്ടിയില്‍ നിന്നും അരുണിനൊപ്പമുള്ള നിരവധി ചിത്രങ്ങളും പാര്‍വതി പങ്കുവച്ചിട്ടുണ്ട്. മുമ്പും അഭിനയമോഹമില്ലായിരുന്നെന്നും ഇനി അഭിനയിക്കില്ലെന്നും പാര്‍വ്വതി നേരത്തെ വെളിപ്പെടുത്തിയിരുന്നു.