മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും കഴിഞ്ഞ ഏതാനും ദിവസമായി ഒടിയന്‍ മാത്രമാണ് സംസാര വിഷയം. ഒടിയന്‍ വിജയമാണോ പരാജയമാണോ എന്നിങ്ങനെ ചര്‍ച്ചകളും. ഒടിയനെതിരെയുള്ള പ്രചരണങ്ങളും മറുവാദങ്ങളുമായി മുഴുവന്‍ ചൂട് പിടിച്ച ചര്‍ച്ചയാണ്. ഇതിനിടെയായിരുന്നു ഒടിയന്റെ പോസ്റ്റര്‍ ഒരു യുവാവ് വലിച്ച് കീറുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്റര്‍ ഒരു യുവാവ് കീറുകയായിരുന്നു. ആരെങ്കിലും വരുന്നുണ്ടോയെന്ന് പേടിയോടെ ഇയാള്‍ നോക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിഡിയോയില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇതേ യുവാവിനെ കൊണ്ട് ആ പോസ്റ്റര്‍ തിരിച്ച് ഒട്ടിപ്പിച്ച് മാപ്പ് പറയിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. 'പണ്ട് ഏട്ടന്‍ പറഞ്ഞപോലെ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുന്ന ഒരു പാരമ്പര്യമുണ്ട് ഞങ്ങള്‍ക്ക്..ഇനി അവന്‍ ഒരു പോസ്റ്ററും കീറില്ല...കീറിയ അതെ സ്ഥലത്ത്... അവനെക്കൊണ്ട് തന്നെ വീണ്ടും പോസ്റ്റര്‍ ഒട്ടിപ്പിച്ചു ഏട്ടന്റെ അനിയന്മാര്‍, കയ്യടിക്കെടാ' എന്ന അടികുറിപ്പോടെ വീഡിയേ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
നേരത്തെ സിനിമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയ ഒരാളെ ട്രോളി മുട്ട പഫ്‌സുകളുമായി റാന്നി ക്യാപിറ്റോള്‍ തീയറ്റര്‍ എത്തിയതും വൈറലായിരുന്നു.