മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ പല കോണുകളില്‍ നിന്നും പല തരത്തില്‍ പരിഹാസങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം വ്യാപകമായി നടന്നിരുന്നു. ചിത്രത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം നടക്കുകയാണെന്നും എല്ലാം ആസൂത്രിതമാണെന്നും മഞ്ജു വാര്യരോടുള്ള ദേഷ്യം ചിത്രത്തോട് തീര്‍ക്കുകയാണെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മോനോനും പ്രതകരിച്ചിരുന്നു.
എന്നാല്‍ ചിത്രം നൂറ് കോടി ക്ലബില്‍ കടക്കുമെന്ന സൂചനകള്‍ നല്കി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ഇതിനിടെഒടിയന്റെ പോസ്റ്റര്‍ കീറി നശിപ്പിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആരങ്കിലും കാണുന്നുണ്ടോ എന്ന ഭയത്തോടെ റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന ഒടിയന്റെ വലിയ പോസ്റ്റര്‍ വലിച്ചുകീറുന്ന യുവാവിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആ പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ ഉള്ളില്‍ ഉള്ള പേടി ഉണ്ടല്ലോ അതാണ് മോഹന്‍ലാല്‍ എന്ന തലക്കെട്ടോടെ ഫാന്‍സ് പേജുകളിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. ഇയാള്‍ക്കെതിരെ വ്യാപകമായ ആക്രമണത്തിനും ആഹ്വാനമുണ്ട്.