ഗീതാഗോവിന്ദം' പരമ്പരയിലൂടെ ശ്രദ്ധേയയായ നടി ബിന്നി സെബാസ്റ്റ്യനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ഭര്‍ത്താവും സഹപ്രവര്‍ത്തകനുമായ നൂബിന്‍ ജോണി. ബിഗ്ബോസ് മലയാളം സീസണ്‍ 7ലെ മത്സരാര്‍ത്ഥിയായ ബിന്നി, ഹൗസില്‍ വെളിപ്പെടുത്തിയ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുടെ കണ്ണുനിറച്ചിരുന്നു. മൂന്നാം വയസ്സില്‍ അമ്മ വിദേശത്തേക്ക് പോയതും പിതാവ് കൂടെയില്ലാഞ്ഞതും സഹോദരന്‍ ഹോസ്റ്റലിലായതും കാരണം ചെറിയ പ്രായത്തില്‍ തന്നെ ഒറ്റപ്പെടല്‍ അനുഭവിച്ചതായി ബിന്നി പറഞ്ഞിരുന്നു.
ബിഗ്ബോസില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ബിന്നിയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെന്ന് നൂബിന്‍ ജോണി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ബിന്നിയുടെ ജീവിതകഥ പുറത്തുവന്നതോടെ, അതിലെ വില്ലത്തിയായി ചിത്രീകരിച്ചിരിക്കുന്ന വ്യക്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും, അവരുടെ മറ്റു കഥകള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും നൂബിന്‍ പറഞ്ഞു.
ബിന്നി വ്യാജ ഡോക്ടറാണെന്നും പഠിച്ചിട്ടില്ലെന്നും ചിലര്‍ പ്രചരിപ്പിക്കുന്നതായി താനറിഞ്ഞതായും നൂബിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് വാസ്തവമല്ല. ബിന്നി ചൈനയില്‍ പോയി വൈദ്യശാസ്ത്രം പഠിച്ച് യോഗ്യത നേടി. തുടര്‍ന്ന് തിരുവനന്തപുരത്ത് വന്ന് പരീക്ഷയെഴുതി വിജയിച്ചശേഷമാണ് പ്രാക്ടീസ് ആരംഭിച്ചത്. അവളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ തെളിവായി നിരത്തുന്നത് ശരിയായ രീതിയല്ലെന്ന് തോന്നിയെന്നും, തന്റെ ഭാര്യയുടെ തൊഴില്‍പരമായ യോഗ്യതകളെക്കുറിച്ച് ഇത്തരത്തില്‍ കേള്‍ക്കുന്നത് വിഷമം ഉളവാക്കുന്നതായും നൂബിന്‍ പറഞ്ഞു.
ബിന്നി നോമിനേഷനില്‍ വന്നുവെന്ന് അറിഞ്ഞാല്‍ പിന്നെ ടെന്‍ഷനാണ്. ചങ്കിന് വേദന എടുക്കും. പിന്നെ എന്റേയും അവളുടേയും വീട്ടിലുള്ളവരെല്ലാം ഫുള്‍ സപ്പോര്‍ട്ടാണ്. അതുകൊണ്ട് അവര്‍ പുറത്തിറങ്ങി അറിയാവുന്ന ആളുകളെ കൊണ്ടെല്ലാം വോട്ട് ചെയ്യിപ്പിക്കും.ആശുപത്രിയിലേക്ക് പോയ വഴി മമ്മി ഓട്ടോ ചേട്ടനെകൊണ്ട് വരെ ഹോട്ട്സ്റ്റാര്‍ ഓപ്പണ്‍ ചെയ്യിപ്പിച്ച് വോട്ട് ചെയ്യിപ്പിച്ചു.
ബിഗ് ബോസ് എന്നാല്‍ അടിയും ചീത്ത വിളിയും മാത്രം എന്നാണ് എന്റേയും അവളുടേയും വീട്ടുകാര്‍ മുമ്പ് ചിന്തിച്ച് വെച്ചിരുന്നത്. അവര്‍ സീസണുകളൊന്നും മുഴുവന്‍ കാണുന്നവരല്ല. ഷോയെ കുറിച്ച് അറിയില്ലാത്തവര്‍ വഴക്കുണ്ടാക്കാന്‍ വേണ്ടി പോകുന്ന ഷോയെന്നെ പറയൂ. ഷോ ഭയങ്കര മോശമാണെന്ന ചിന്തയാകും അവര്‍ക്ക്. പിന്നെ പറഞ്ഞ് മനസിലാക്കി. അതുകൊണ്ട് ബിന്നി ബിഗ് ബോസില്‍ പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് കുഴപ്പമില്ലായിരുന്നു. ആളുകള്‍ക്ക് ബിഗ് ബോസ് ഷോയെ കുറിച്ച് പലതരത്തിലുള്ള കാഴ്ചപ്പാടാണ്. ബിന്നിക്ക് ബിഗ് ബോസില്‍ കിട്ടിയെന്ന് ഞാന്‍ എന്റെ ഒപ്പം ഉള്ള ഒരു സഹപ്രവര്‍ത്തകയോട് പറഞ്ഞു.
നല്ല കുടുംബത്തില്‍ പിറന്നവര്‍ ആരും ആ ഷോയില്‍ പങ്കെടുക്കാന്‍ പോവില്ലെന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. അത് കേട്ടപ്പോള്‍ എനിക്ക് സത്യത്തില്‍ വിഷമമായി. അവര്‍ അതേ കുറിച്ച് തന്നെ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരുന്നപ്പോള്‍ എനിക്ക് ദേഷ്യം വന്ന് അവരോട് ചൂടായി. പിന്നെ ആ ചേച്ചി ഉരുണ്ടുകളിക്കു കയായിരുന്നു നൂബിന്‍ പറയുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും താനും ബിന്നിയും എങ്ങനെ ഒന്നായിയെന്നും നൂബിന്‍ വെളിപ്പെടുത്തി. ഞാനും അവളും തമ്മിലുള്ള വിവാഹത്തിന് എന്റെ വീട്ടില്‍ കുഴപ്പമില്ലായിരുന്നു. പക്ഷെ ബിന്നിയുടെ വീട്ടില്‍ എതിര്‍പ്പായിരുന്നു. കാരണം അവര്‍ക്ക് ബിന്നിയെ ഒരു ഡോക്ടറെ കൊണ്ട് കെട്ടിക്കണമെന്നായിരുന്നു. അതുകൊണ്ട് എന്റെ കാര്യം അറിഞ്ഞപ്പോള്‍ അവര്‍ക്ക് ടെന്‍ഷനായിരുന്നു. എന്റെ പ്രൊഫഷന്‍ ആയിരുന്നു പ്രശ്‌നം. പിന്നെ എനിക്ക് സ്ഥിര വരുമാനവും ഇല്ലല്ലോ.