Latest News

എന്റെ വലം കൈ ആയിരുന്നു അവള്‍; എല്ലാം ആയിരുന്നു എന്റെ മകള്‍ നിസി; ചക്കര ഉമ്മയും തന്ന് പോയതാ; എന്നോട് സന്തോഷമായിട്ട് ഇരിക്കാന്‍ പറഞ്ഞിട്ട്; അവള്‍ ഇത് ചെയ്തല്ലോ; പൊട്ടിക്കരഞ്ഞ് നിസിയുടെ പപ്പ മനോജ്

Malayalilife
എന്റെ വലം കൈ ആയിരുന്നു അവള്‍; എല്ലാം ആയിരുന്നു എന്റെ മകള്‍ നിസി; ചക്കര ഉമ്മയും തന്ന് പോയതാ; എന്നോട് സന്തോഷമായിട്ട് ഇരിക്കാന്‍ പറഞ്ഞിട്ട്; അവള്‍ ഇത് ചെയ്തല്ലോ; പൊട്ടിക്കരഞ്ഞ് നിസിയുടെ പപ്പ മനോജ്

ജീവിച്ച് കൊതി തീരും മുന്‍പ് ആ പൊന്ന് മോള്‍ യാത്രയായി. ഏറെ സങ്കടത്തോടെ മാത്രമേ കൊല്ലത്തെ പത്തനാപുരത്തെ നിസി മോളെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളു. അച്ഛനും അമ്മയും പിരിഞ്ഞ് താമസിക്കുന്നതിന് വിഷമിച്ചാണ് നിസി തൂങ്ങി മരിക്കുന്നത്. ജന്മനാ വലം കൈ ഇല്ലാതെ ഇടം കൈകൊണ്ട് ചിത്രം വരയ്ക്കുന്ന മനോജിന്റെ മകളാണ് നിസി മോള്‍. നിസി പത്തില്‍ പഠിക്കുമ്പോഴാണ് നിസിയുടെ മാതാപിതാക്കള്‍ പിരിഞ്ഞ് കഴിയാന്‍ തുടങ്ങിയത്. പിന്നീട് മനോജിന്റെ ഒപ്പം മാതാപിതാക്കള്‍ക്കൊപ്പവുമാണ് നിസി താമസിച്ച് വന്നത്. അമ്മൂമ്മ പള്ളയില്‍ പോയി വന്നപ്പോള്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവസാനമായി എഴുതിയ കുറിപ്പില്‍ അവളുടെ സങ്കടം എല്ലാം കാണാമയിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്നു നിസി. മകള്‍ മരിച്ചതിന്റെ സങ്കടത്തില്‍ നെഞ്ചുപൊട്ടിക്കരയുകയാണ് ആ പിതാവ്. 

മകള്‍ മരിക്കുമ്പോള്‍ അച്ഛന്‍ ജോലി സംബന്ധമായി ചെന്നൈയിലായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന മകളെ തനിയെ നിര്‍ത്തിയിട്ട് ചെന്നൈയിലേക്ക് പോകുന്നില്ലെന്ന് മനോജ് ഒരുപാട് നിസിയോട് പറഞ്ഞതാണ്. പക്ഷേ അവള്‍ക്ക് നിര്‍ബന്ധമായരിരുന്നു പപ്പാ ചെന്നൈയിലേക്ക് പോകണം എന്നത്. ഇവിടെ ആരും ഇല്ലാത്തത് കൊണ്ട് വൈകുന്നേരം സ്‌കൂള്‍ വിട്ട് വരുന്നത് വരെ മനോജ് വഴിയില്‍ നോക്കിയിരിക്കുകമായിരുന്നു. അങ്ങനെയൊരു ദിവസമാണ് ചെന്നൈയില്‍ നിന്നും മനോജിനെ ജോലിക്ക് വിളിക്കുന്നത്. പോകുന്നില്ലെന്ന് പറഞ്ഞതാണ്. പക്ഷേ പപ്പയെ കളഞ്ഞിട്ട് പോയവരുടെ മുന്നില്‍ ജീവിച്ച് കാണിക്കണം എന്ന് പറഞ്ഞത് അവളാണ്. പോകാനായിട്ട് ഒരു നല്ല ഷര്‍ട്ടും പോലും മനോജിന് ഇല്ലായിരുന്നു. നിസിയാണ് അച്ഛന് വേണ്ടുന്ന ബാഗ്, ഡ്രെസ് എല്ലാം പോയി വാങ്ങി വന്നത്. മനോജിനെ കായംകുളം സ്റ്റേഷനില്‍ കൊണ്ടുപോയി വിട്ടതും നിസിയായിരുന്നു. 

അച്ഛന്‍ ട്രെയിനില്‍ കയറി പോകുന്നത് കണ്ട് മാറി നിന്ന് കരയുകയായിരുന്നു. പപ്പ അവളെ വിട്ട് പോകുമെന്ന് കരുതയായിരുന്നു അവളുടെ സങ്കടം മുഴുവന്‍. ചെന്നൈയില്‍ ചെന്നതിന് ശേഷം എല്ലാം ദിവസവും നിസി മനോജിനെ വിളിക്കുമായിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസം വരെ വിളിച്ചതാണ്. വരച്ച് കിട്ടുന്ന പൈസ അക്കൗണ്ടില്‍ ഇട്ട് തരാം. അവിടെ സുരക്ഷിതയായിട്ട് ഇരിക്കാന്‍ പറഞ്ഞ് വിളിച്ചതാണ്. മനോജിന്റെ വലുത കൈ ആയിട്ട് എപ്പോഴും കൂടെ ഉണ്ടാകുമെന്ന് പറഞ്ഞതാണ് നിസി. എന്നിട്ട് അവള് ഇത് ചെയ്തല്ലോ എന്ന് പൊട്ടിക്കരയുകയാണ് നിസിയുടെ അച്ഛന്‍ മനോജ്. നിസിക്ക് വേണ്ടി മാത്രമാണ് മനോജ് ജീവിച്ചത്. ഇപ്പോഴും കഷ്ടപ്പെടാന്‍ പോകുന്നത് അവള്‍ക്ക് വേണ്ടിയായിരുന്നു. മനോജ് പൊട്ടിക്കരഞ്ഞു. ഇനി ഒരു കൈ ഇല്ലല്ലോ.

എന്റെ കുടുംബം ഒരു വശത്തുന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. നല്ല ഭക്ഷണം ഒക്കെ കഴിച്ച് സന്തോഷമായിട്ട് ഇരിക്കാന്‍ പറഞ്ഞതാണ്. അതുപോലെ എല്ലാം ചെയ്യാന്ന് പറഞ്ഞ് ചക്കര ഉമ്മയും തന്നതാണ്. വീട്ടില്‍ ചെന്നിട്ട് വിളിക്കാമെന്ന് പറഞ്ഞതാണ്. പക്ഷേ വിളിച്ചില്ല. പിറ്റേന്ന് രാവിലെയാണ് മെസേജ് കാണുന്നത്. പപ്പ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞിട്ട്. അമ്മയ്‌ക്കൊപ്പം താമസിച്ചോളാന്‍ പറഞ്ഞതാണ്. എന്നിട്ടും എന്റെ മകള്‍ കേട്ടില്ല. എന്റെ എല്ലാം ആയിരുന്നു. എന്റെ മുത്തായിരുന്നു. എല്ലാവരും ഒരു മാനസിക രോഗിയാണെന്ന് പറഞ്ഞപ്പോള്‍. അവള്‍ പറഞ്ഞില്ല. പപ്പയ്ക്ക് എപ്പോഴും ഞാനുണ്ടെന്നാണ് പറഞ്ഞത്. എപ്പോഴും എന്നെ ആശ്വസിപ്പിക്കുന്നവളാണ്. പക്ഷേ അവള്‍ വിഷമിത്താലായിരുന്നു. അവളിത് ചെയ്യുമെന്ന് കരുതിയില്ല. പപ്പ എന്നെ പഠിപ്പിക്കണം. ഞാന്‍ ജോലി വാങ്ങി പപ്പയെ നോക്കിക്കോളം എന്ന് പറഞ്ഞതാണ്. ്എന്നിട്ടാണ് എന്നെ തനിച്ചാക്കി അവള്‍ പോയത്.
 

nissi suicide kollam manoj father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES