പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര താരമാണ് നവീന്‍ അറയ്ക്കല്‍. ചുരുങ്ങിയ സിനിമയിൽ മാത്രമാണ് അഭിനയിക്കാൻ കഴിഞ്ഞതെങ്കിലും മിനിസ്‌ക്രീനിൽ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതലും വില്ലൻ വേഷങ്ങളിലാണ് എത്താറുള്ളതെങ്കിലും പ്രേക്ഷകർക്ക് താരത്തോടുള്ള ഇഷ്ടത്തിന് കുറവൊന്നും ഇല്ല. നിരവധി പരമ്പരകളിലൂടെയും, ഗെയിം ഷോയിലൂടെയും മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നവീൻ അറക്കൽ. അമ്മ , പ്രണയം, സീത , ബാലാമണി എന്നീ സീരിയലിലൂടെയൊക്കെയായിരുന്നു നവീന്റെ തുടക്കം മസിൽ അളിയൻ എന്നാണു പൊതുവെ താരത്തിനെ പ്രേക്ഷകർ വിളിക്കാറ്. ഇതിനു കാരണം അദ്ദേഹത്തിന്റെ ശരീരം തന്നെയാണ്. ‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയലിനു പിന്നാലെ സംഘട്ടന രംഗങ്ങൾക്കു പ്രാധാന്യം കൊടുത്ത് ‘മിന്നൽ കേസരി’ എന്ന് മറ്റൊരു സീരിയൽ സംപ്രേക്ഷണം ആരംഭിച്ചപ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെയായിരുന്നു
കൊച്ചിയിൽ ജനിച്ചു വളർന്ന നവീനും ഭാര്യ സിനിയും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അടുത്തടുത്ത വീടുകളിൽ കുഞ്ഞിലേ മുതലേ അറിയാവുന്നവരായിരുന്നു ഇരുവരും. പക്ഷേ മോഡീലിങ് ചെയ്യുന്ന സമയത്താണ് ഇരുവരും അടുത്ത്. സുഹൃത്തുക്കൾ വഴിയാണ് ഇവർ പരിചയപെട്ടതും. പിന്നീട് വീട്ടുക്കാരുടെ സമ്മദത്തോടെ തന്നെ ഇരുവരും വിവാഹം കഴിച്ചു. ഇരുവർക്കും 2 മക്കളാണ് ഉള്ളത്. എറണാകുളം ഗൃഗോറിയൽ സ്‌കൂളിലെ ടീച്ചർ ആണ് നവീന്റെ ഭാര്യ സിനി. 8 ക്ലാസ് വിദ്യാർത്ഥിനി നേഹ മകളും, ഒന്നാം ക്ലാസ് വിദ്യാർത്ഥി നിവേദ് മകനുമാണ്. ഇവർ 4 പെരുമായുള്ള ചിത്രങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്യാറുണ്ട്. മക്കൾക്കൊപ്പം പുറത്തു പോകാനും സമയം ചെലവാക്കാനും അതിന്റെ ഒക്കെ വിശേഷങ്ങൾ പങ്കുവയ്ക്കാറുമുണ്ട് താരം.
മിന്നൽ കേസരി എന്ന സീരിയലിൽ നല്ലൊരു കഥാപാത്രമായിരുന്നു നവീനുണ്ടായിരുന്നത്. തുടക്കകാരനാണെങ്കിലും ആദ്യം തന്നെ നല്ലൊരു കഥാപാത്രം ചെയ്യാൻ സാധിച്ചതിൽ അന്ന് എല്ലാരും പ്രശംസിച്ചു. പക്ഷേ അതിനു 50 എപ്പിസോഡുകൾ മാത്രമായിരുന്നു ആയുസ്. ചില കരങ്ങളാൽ അത് നിർത്തേണ്ടി വന്നു. പിന്നീട് അഭിനയിച്ച സീരിയലിലും ഇതെ സംഭവം ആയിരുന്നു. ആ സീരിയലും അധിക നാൾ പോയില്ല. അങ്ങനെ ഭാഗ്യമില്ലാത്ത ആളെന്നുള്ള കിംബദന്തി അന്നൊക്കെ എല്ലാരുടെ ഇടയിലും ഉണ്ടായിരുന്നു. പിന്നീട് ബാലാമണി എന്ന സീരിയലിലെ അള്ളു രാമേന്ദ്രൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപെട്ടു. അവിടുന്നായിരുന്നു എല്ലാരും നവീനെ ഏറെ പ്രശംസിച്ച് തുടങ്ങിയത്. പിന്നീട് അങ്ങൊട്ട് സജ്ജീവമാകാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചു. ഇപ്പോൾ അൻപതോളം സീരിയലുകളിലും സിനിമകളിലും അഭിനയിക്കാൻ താരത്തിന് സാധിച്ചു. 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ,2017ല്‍ പുറത്തിറങ്ങിയ ദി ക്രാബ് എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സ്റ്റാർ മാജിക്കിലും താരമായിരുന്നു നവീൻ. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ തന്നെ വ്യത്യസ്തമായതാണ്. നീണ്ട പതിനാല് വർഷത്തെ ദാമ്പത്യ ജീവിതത്തന് താരം ഭാര്യയ്ക്കു നന്ദി പറഞ്ഞ പോസ്റ്റും ഇട്ടിട്ടുണ്ടായിരുന്നു. ദുഖങ്ങൾക്കും സന്തോഷങ്ങൾക്കും ഒപ്പം നിന്നതിന് നന്ദി.എനിക്കറിയാം നീ എപ്പോഴും എന്റെ ഒപ്പം നിന്നിട്ടേ ഉ്ളൂവെന്ന്,എനിക്കായി മാത്രമാണ് നിന്നതെന്നും. ഇപ്പോൾ നമ്മൾ മറ്റൊരു വർഷത്തിലേക്ക് കടക്കുകയാണ് . പതിനാലാം വർഷത്തിലേക്ക്. എന്നാണ് താരം ഭാര്യയ്ക്കായി കുറിച്ചിരിക്കുന്ന വാക്കുകൾ. ബിസിനെസ്സ് കുടുംബത്തിൽ നിന്നുമാണ് അഭിനയത്തോടുള്ള അഭിനിവേശം മൂലം നവീൻ ഈ മേഖലയിലേക്ക് എത്തുന്നത്. അഭിനയത്തിലും ജീവിതത്തിലും ഭാര്യയുടെ സപ്പോർട്ട് ഒരുപാടുണ്ടായിട്ടുണ്ടെന്ന് താരം മുൻപും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പാടാത്ത പൈങ്കിളി എന്ന സീരിയലിൽ ഇപ്പോൾ ഷെധേയമായ കഥാപാത്രം ചെയ്യുവാന് താരം ഇപ്പോൾ.