എല്ലാവരും ദീപാവലിയുടെ ആഘോഷത്തിലായിരുന്നു. പൂജയും സുന്ദറും വേദികയും ആഘോഷത്തിലായിരുന്നു. പെട്ടെന്നാണ് അപകടം സംഭവിക്കുന്നത്. അവര്‍ താമസിക്കുന്ന ഫ്‌ളാറ്റിന് തീപിടിക്കുന്നത്. ഒരേ കുടുംബത്തിലെ മൂന്ന് പേരെയാണ് ആ തീപിടിത്തതില്‍ നഷ്ടപ്പെട്ടത്. അവരുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തില്‍ ചിറയിന്‍കീഴ് മുഴുവന്‍ കരയുകയാണ്. രാജന്റെയും വിജയകുമാരിയുടെയും ഏക മകള്‍ പൂജ, മരുമകന്‍ സുന്ദര്‍ ബാലകൃഷ്ണന്‍, കൊച്ചു വേദിക ഈ മൂന്നു പേരുടെയും അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും തകര്‍ത്തിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് മുംബൈയില്‍നിന്ന് ദുരന്തവാര്‍ത്ത നാട്ടിലെത്തിയത്. രാജന്റെയും ഭാര്യ വിജയകുമാരിയുടെയും ബന്ധുക്കള്‍ക്കും അയല്‍ക്കാര്ക്കും ഈ വാര്‍ത്ത വലിയ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. ചിറയിന്‍കീഴ് സ്വദേശികളായ ഇവര്‍ പല വര്‍ഷങ്ങളായി മുംബൈയില്‍ താമസിച്ചുവരികയായിരുന്നു. പൂജയുടെ കുടുംബം മുഴുവന്‍ അവിടെയായിരുന്നു താമസിച്ചിരുന്നത്. മലയാളികള്‍ ആണെങ്കിലും മുംബൈയിലാണ് ഇവര്‍ താമസിച്ച് വന്നിരുന്നത്. എങ്കിലും നാടിനോടുള്ള അടുപ്പം ഒരിക്കലും നഷ്ടപ്പെടുത്തിയിരുന്നില്ല. അവര്‍ ഇടയ്ക്കിടെ ചിറയിന്‍കീഴിലെ വീട്ടിലേക്കെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാറുണ്ടായിരുന്നു. അടുത്തിടെ ഓണം ആഘോഷിക്കാന്‍ പ്രത്യേകിച്ച് നാട്ടിലെത്തിയതും അതിനിടയിലാണ് എല്ലാവരെയും അവസാനമായി കണ്ടത്. അന്നേ ദിവസം ശാര്‍ക്കര മീനഭരണി ഉത്സവത്തിലും കുടുംബമായി പങ്കെടുത്തിരുന്നു. സന്തോഷം നിറഞ്ഞ ആ നിമിഷങ്ങള്‍ക്കു പിന്നാലെ ഇങ്ങനെ ഒരു ദാരുണവാര്‍ത്തയെത്തുമെന്ന് ആരും കരുതിയിരുന്നില്ല.
അപ്രതീക്ഷിതമായ വിയോഗവാര്‍ത്ത കേട്ടതോടെ രാജന്റെയും വിജയകുമാരിയുടെയും ബന്ധുക്കള്‍ ഞെട്ടലിലായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തമായിരുന്നു അത്. മരിക്കുന്നതിന് മുന്‍പ് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ ബന്ധുക്കളെ ഇവര്‍ വിളിച്ച് സംസാരിച്ചതുമാണ്. പെട്ടെന്ന് ഇങ്ങനെ ഒരു മരണം സംഭവിക്കുമെന്ന് ആരും കരുതിയതുമില്ല. ഫോണ്‍ വിളികളിലൂടെ വിവരം സ്ഥിതീകരിക്കുമ്പോഴേക്കും എല്ലാവരും കണ്ണീരില്‍ മുങ്ങി. നാട്ടിലെ വീട്ടില്‍ ദുഃഖവും നിലവിളിയും നിറഞ്ഞ അന്തരീക്ഷമായിരുന്നു. അയല്‍ക്കാരും സുഹൃത്തുക്കളും ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വീട്ടിലേക്ക് വന്നിരുന്നു. കുടുംബത്തിലെ എല്ലാവര്‍ക്കും ഈ നഷ്ടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
സൈന്യത്തില്‍നിന്നു വിരമിച്ച രാജന്‍, നന്നേ ചെറുപ്പത്തില്‍ത്തന്നെ മുംബൈയില്‍ സ്ഥിരതാമസമാക്കി. മക്കളുടെ ജനനം നാട്ടിലായിരുന്നെങ്കിലും വളര്‍ന്നതും പഠിച്ചതും മുംബൈയിലായിരുന്നു. രാജന് മകളായ പൂജയെ കൂടാതെ ഒരു മകന്‍കൂടിയുണ്ട്. മകന്‍ ജീവന്റെ ഫ്‌ളാറ്റിലാണ് രാജനും ഭാര്യയും താമസിക്കുന്നത്. മകളും ഭര്‍ത്താവും കുട്ടിയും താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. വാഹന ടയര്‍ മൊത്തവിതരണ ബിസിനസ് നടത്തുകയാണിവര്‍. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നവി മുംബൈയില്‍ത്തന്നെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.
വാഷിയിലും കാമോട്ടെയിലും പാര്‍പ്പിടസമുച്ചയങ്ങളില്‍ തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയുണ്ടായ തീപ്പിടിത്തത്തിലാണ് മലയാളി യുവതിയും കുഞ്ഞും ഭര്‍ത്താവും ഉള്‍പ്പെടെ ആറുപേര്‍ മരിച്ചത്. വാഷി സെക്ടര്‍ 14-ലെ രഹേജ റസിഡന്‍സിയിലുണ്ടായ തീപ്പിടിത്തത്തില്‍ പന്ത്രണ്ടാം നിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സോഫ്റ്റ്വേര്‍ എന്‍ജിനിയറായ സുന്ദര്‍ ബാലകൃഷ്ണന്‍ തമിഴ്നാട് സ്വദേശിയാണ്. പൂജ ചിറയിന്‍കീഴ് പണ്ടകശാല ചിറയില്‍ നന്ദനം വീട്ടില്‍ രാജന്റെയും വിജയയുടെയും മകളാണ്. സ്‌പൈസര്‍ ഇന്ത്യ ലിമിറ്റഡില്‍ ലീഗല്‍ അഡൈസ്വറാണ്. സഹോദരന്‍ ജീവന്‍. ആറ്റിങ്ങലില്‍ നിന്നാണ് ഇവര്‍ ചിറയിന്‍കീഴിലേക്ക് മാറിയത്.
പന്ത്രണ്ടാം നിലയിലെ ഫ്‌ളാറ്റിലായിരുന്നു പൂജയും ഭര്‍ത്താവായ സുന്ദര്‍ ബാലകൃഷ്ണനും മകള്‍ വേദികയും താമസിച്ചിരുന്നത്. പുക നിറഞ്ഞതോടെ കാഴ്ച മങ്ങിയുപോയി, ശ്വസിക്കാനും ബുദ്ധിമുട്ടായി. പുറത്ത് പോകാന്‍ ശ്രമിച്ചെങ്കിലും പടികള്‍ക്കരികില്‍ തീയും പുകയും പടര്‍ന്നിരുന്നു. അതോടെ അവര്‍ ഫ്ളാറ്റില്‍ കുടുങ്ങുകയായിരുന്നു. പൊള്ളലേറ്റല്ല മൂവരും മരിക്കുന്നത്. പുക ശ്വസിച്ചാണ് മൂന്ന് പേരും ഒരേ ദിവസം തന്നെ മരിക്കുന്നത്. സുന്ദര്‍ ബാലകൃഷ്ണനും പൂജയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. സോഫ്‌റ്റ്വേര്‍ എന്‍ജിനിയറായിരുന്ന അദ്ദേഹം പുതിയ സംരംഭം ആരംഭിക്കാനിരിക്കുകയായിരുന്നു. സ്പൈസര്‍ ഇന്ത്യയിലെ ലീഗല്‍ അഡൈ്വസറായ പൂജ കമ്പനിയാവശ്യത്തിന് ഹൈദരാബാദില്‍ പോയി മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു ദുരന്തം.