അവതാരക മീന അനില്‍ വിവാഹിതയാകുന്നു! പിങ്ക് നിറമുള്ള സാരിയില്‍ സുന്ദരിയായി താരത്തിന്റെ വിവാഹനിശ്ചയം

Malayalilife
topbanner
അവതാരക മീന അനില്‍ വിവാഹിതയാകുന്നു!  പിങ്ക് നിറമുള്ള സാരിയില്‍ സുന്ദരിയായി താരത്തിന്റെ വിവാഹനിശ്ചയം



ലയാളി പ്രേക്ഷകര്‍ക്ക് വളരെയധികം പരിചിതമായ പരിപാടിയാണ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സും അവതാരക മീരയും. വര്‍ഷങ്ങളായി അവതാരക രംഗത്ത് സജീവയാണ് താരം. തിരുവനന്തപുരം സ്വദേശിയായ മീര അനില്‍ ക്രൈസ്റ്റ് നഗറിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1990 മാര്‍ച്ച് 28ന് ജനിച്ച മീരയ്ക്ക് ഇപ്പോള്‍ 29 വയസാണ് പ്രായം. നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളേജ് ഓഫ് ഇഞ്ചിനീയറിങ്ങില്‍നിന്നാണ് മീര കോളേജ് സിവില്‍ എഞ്ചനീയറിങ്ങ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലെ താല്‍പര്യം മൂലം താരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസവും പാസായി. ഇപ്പോള്‍ സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ ഷോകളിലുംഅവാര്‍ഡ് നിശകളിലും തന്റേതായ വ്യക്തിമുദ്ര താരം പതിപ്പിച്ചുകഴിഞ്ഞു.  മീര വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. മീരയുടെ വിവാഹ നിശ്ചയ വിഡിയോ പുറത്തുവന്നതോടെയാണ് താരം വിവാഹിതയാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ അറിയുന്നത്. വിഷ്ണു ആണ് വരന്‍. പിങ്ക് നിറമുള്ള സാരി ഉടുത്തായിരുന്നു മീര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹനിശ്ചയ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും ചടങ്ങിനെത്തിയിരുന്നു.

മീര മികച്ച ഒരു നര്‍ത്തകി കൂടിയാണെന്ന് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. ഭരതനാട്യവും, മോഹിനിയാട്ടവും എല്ലാം അഭ്യസിച്ചിട്ടുള്ള താരം 2009ല്‍ യൂണിവേഴ്‌സിറ്റി കലാതിലകമാണ്. ഇതാണ് മീരയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. എഞ്ചിനീയറിങ്ങ് മേഖലയില്‍ ലഭിച്ച ജോലി വേണ്ടെന്ന് വച്ചാണ് ടെലിവിഷന്‍ മേഖലയില്‍ മീര ചുവടുറപ്പിച്ചത്. ടിവി ആങ്കറായിട്ടാണ് മീരയുടെ കരിയര്‍ ആരംഭിച്ചത്. ടോപ് 3 മോഡല്‍സ്, ഹലോ ഗുഡ്ഈവനിങ് തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിച്ചെങ്കിലും മീര എത്തിയ കോമഡി സ്റ്റാര്‍സ് ഏറെ ശ്രദ്ധയാണ് നേടിയത്. ഇപ്പോള്‍ ഏഷ്യാനെറ്റിന്റെ പരിപാടികളില്‍ എല്ലാം സ്ഥിരം അവതാരക മീരയാണ്. ഇതിനിടയ്ക്ക് മിലി എന്ന ലാല്‍ ജോസ് ചിത്രത്തിലും മീര വേഷമിട്ടു.

മീരയുടെ വസ്ത്രവും മേയ്ക്കപ്പുമെല്ലാം കോളേജ് പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രന്‍ഡാണ്. യാത്രകളാണ് മീരയ്ക്ക് ഏറെ ഇഷ്ടം. മിക്കവരുടെയും യാത്രാലിസ്റ്റില്‍ ആദ്യം വരുന്നത് വിദേശയാത്രകളാണെങ്കില്‍ മീരയുടെ പ്രിഫറന്‍സ് ഇന്ത്യന്‍ യാത്രകളോടാണ്. വ്യത്യസ്ത കാഴ്ചകള്‍ സമ്മാനിക്കുന്ന ഒട്ടേറയിടങ്ങള്‍ ഇന്ത്യയിലുണ്ട്. ആ സുന്ദരകാഴ്ചകളൊക്കെയും മാറ്റി നിര്‍ത്തിയാണ് മറ്റുചിലര്‍ വിദേശകാഴ്ചകള്‍ തേടിപോകുന്നത് എന്നാണ് മീര പറയുന്നത്. തമിഴില്‍ വിക്രം പോലുള്ള മുന്‍നിര നടന്‍മാര്‍ക്കും മലയാളത്തില്‍ മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ താരങ്ങളോടൊത്തും യാത്ര ചെയ്യാനും മീരയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

Read more topics: # meena anil,# marriage
meena anil marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES