കാട്ടാനകള്‍ വീട് സ്ഥിരമായി ആക്രമിക്കാന്‍ തുടങ്ങി; മടുത്തപ്പോള്‍ റീ ബില്‍ഡ് കേരള വഴി അപേക്ഷ സമര്‍പ്പിച്ചു; പക്ഷേ മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിച്ചത് അവഗണന; പിന്നീട് നടന്നത് സിനിമയെ വെല്ലും സംഭവങ്ങള്‍; വനം വകുപ്പിനെ മുട്ടുക്കുത്തിച്ച മെയ് മോളുടെ കഥ

Malayalilife
കാട്ടാനകള്‍ വീട് സ്ഥിരമായി ആക്രമിക്കാന്‍ തുടങ്ങി; മടുത്തപ്പോള്‍ റീ ബില്‍ഡ് കേരള വഴി അപേക്ഷ സമര്‍പ്പിച്ചു; പക്ഷേ മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിച്ചത് അവഗണന; പിന്നീട് നടന്നത് സിനിമയെ വെല്ലും സംഭവങ്ങള്‍; വനം വകുപ്പിനെ മുട്ടുക്കുത്തിച്ച മെയ് മോളുടെ കഥ

ചുറ്റുമുള്ള സമൂഹം നമ്മളെ താഴെയിട്ടു തോല്‍പ്പിക്കാനാണ് ശ്രമിക്കുന്നത് എങ്കില്‍, അതിനെതിരെ നിലകൊണ്ട് പോരാടി ജയിക്കുക എന്നത് എളുപ്പമല്ല. പലരും അത്തരമൊരു സാഹചര്യത്തില്‍ പിന്നോട്ട് പോകുകയും, വിധിക്കു വഴങ്ങി ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. എന്നാല്‍, അത് ഒരുപാട് ധൈര്യവും മാനസിക ശക്തിയും ആവശ്യപ്പെടുന്ന കാര്യമാണ്. പലപ്പോഴും, പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിക്ക്, സമൂഹത്തിന്റെ വിലയിരുത്തലുകളും, ചൂണ്ടിക്കാണിക്കലുകളും, അനാവശ്യ വിമര്‍ശനങ്ങളും നേരിടേണ്ടി വരും. അവയെ എല്ലാം മറികടന്ന് തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും, സ്വന്തം കഴിവുകളും ശക്തിയും തെളിയിക്കുകയും ചെയ്യുക അത്യന്തം വെല്ലുവിളിയേറിയ കാര്യമാണ്. ഇത്തരമൊരു ജയം നേടാന്‍ ആത്മവിശ്വാസം, സഹനം, ഒപ്പം മനസിന്റെ ഉറച്ച തീരുമാനവും വേണം. അത്തരത്തില്‍ തന്റെ ഉറച്ച തീരുമനത്തോട് കൂടി ജീവിതത്തില്‍ വിജയം നേടിയ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഇത്. മെയ് മോള്‍ പൊരുതി നേടിയ വിജയം. 

20 വര്‍ഷം കളിച്ച് ചിരിച്ച് തന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന വീട്ടില്‍ നിന്നും കാട്ടാനകളുടെ ശല്ല്യം കാരണം ഇറങ്ങേണ്ടി വന്നു. മെയ് മോള്‍ക്ക്. 2018 മുതല്‍ ഒന്നര ഏക്കള്‍ ഇരിക്കുന്ന സ്ഥലത്ത് എല്ലാം ദിവസവും കാട്ടാനകളുടെ ശല്യം തുടങ്ങി. അന്ന് തൊട്ട് ആനകളുടെ ശല്യം സഹിക്കാന്‍ കഴിയാതെ ആയി. ശല്യം മാറുന്നതിന് വേണ്ടി ഫോറസ്റ്റ് കാര് ഫെന്‍സിങ് കെട്ടും, വീടിന് ചുറ്റും തീ ഇട്ടും, വീട്ടുകര്‍ തന്നെ ഫെന്‍സിങ്ങ് ഒക്കെ ഇട്ടും ആനയെ തുരത്താന്‍ ആകുന്നത് നോക്കി. പക്ഷേ അതൊന്നും ശരിയായില്ല. മെയ് മോളുടെ അമ്മ മോളിക്ക് ക്യാന്‍സറായിരുന്നു. ഒന്ന് സീരിയസായാല്‍ ആശുപത്രിയില്‍ കൊണ്ട് ചെന്ന് ആക്കാന്‍ ഒരു ആംബുലന്‍സ് പോലും ഈ വഴി വന്നിരുന്നില്ല. കാരം കാട്ടനകളെ പേടിച്ചിട്ട്. അതുകൊണ്ട് തന്റെ കുട്ടികാല ഓര്‍മ്മകള്‍ വരെ ഉറങ്ങുന്ന ഈ മണ്ണില്‍ ഇനി നിന്നിട്ട് കാര്യമില്ല എന്ന് വിചാരിക്കുന്നത്. 

ആ സമയത്ത് വനം വകുപ്പ് മുന്നോട്ട് വച്ച പദ്ധതിയാണ് റീ ബില്‍ഡിങ് കേരള ഡവലപ്‌മെന്റ് പ്രെജക്ടറ്റ് എന്നത്. ഈ പ്രെജക്ടറ്റിലേക്ക് ഭൂമി സമ്മിറ്റ് ചെയ്തുകൊണ്ട് ഇവിടുന്നെ് രക്ഷപ്പെടാന്ന് വിചാരിക്കുന്നത്. 2023 ഒക്‌ടോബര്‍ 22നാണ് മെയ് മോള്‍ മെയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ കൊണ്ടുപോയി കൊടുക്കുന്നത്. പക്ഷേ അപേക്ഷ കൊടുത്തിന് ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മെയ് മോളുടെ അപേക്ഷ മാത്രം പരിഗണിച്ചിരുന്നില്ല. പല പല കാരണങ്ങള്‍ പറഞ്ഞാണ് അപേക്ഷ തഴഞ്ഞ് വച്ചത്. പഞ്ചായത്തില്‍ പോയി കണ്ടു, കളക്ടറെ കണ്ടു, മന്ത്രിമാരെ പോയി കണ്ടു എം എല്‍ എ, എംപി അങ്ങനെ എല്ലാവരെയും കണ്ടിക്കും ഒന്നും നടന്നില്ല. ഇങ്ങനെ നടന്നാല്‍ ഒന്നും ആകില്ല എന്ന് തോന്നിയതുകൊണ്ടാണ് അവസാനമെന്നോണം കോടതിയെ സമീപിക്കുന്നത്. വക്കീലിനെ കാണാനാണ് പോയത്. പക്ഷേ അവര്‍ പറഞ്ഞ ഫീസ് വലുതായിരുന്നു. ലീഗല്‍ സര്‍വീസ് സൊസൈറ്റിയോട് സഹായിക്കണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ മെയ് മോളെ അപമാനിച്ചു. ഇത്രയും വാക്ക് സാമാര്‍ത്ഥ്യം ഉള്ള താന്‍ തന്നെ എങ്കി വാദിക്കാന്‍ മേലെ എന്ന് അപമാനിച്ചു. 

അങ്ങനെയാണ് സ്വന്തമായി കേസ് വാദിക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ അഡ്വക്കേറ്റ്‌സിന്റെ എല്‍എല്‍ബി പഠിക്കാനുള്ള സിലബസ് മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്യുകയും അത് മുഴുവന്‍ ഇരുന്ന് പഠിച്ച് എങ്ങനെയാണ് കേസ് ഡ്രാഫ്റ്റ് ചെയ്യേണ്ടത്. കോടതിയില്‍ പെരുമാറേണ്ടത് എന്നെല്ലാം പഠിച്ചു. കേരള ഹൈക്കോടതിയുടെ നിയമങ്ങള്‍ എല്ലാം ഡൗണ്‍ലോഡ് ചെയ്ത് പഠിച്ചു. തുടര്‍ന്നാണ് തന്റെ പുരയിടത്തിന് വേണ്ടി മെയ് മോള്‍ വാദിക്കാന്‍ കയറുന്നത്. കേസ് വാദിക്കാന്‍ കയറുന്നതിന് തൊട്ടുമുന്‍പ് താന്‍ നോക്കിക്കോ തന്റെ കേസ് തള്ളിക്കാണിച്ച താരം. താന്‍ ഈ കേസ് ജയിക്കാന്‍ പോകില്ല. കോടതി കയറി ഇറങ്ങി നടക്കേണ്ടി വരും എന്ന് എതിര്‍ കക്ഷി വക്കീല് പറഞ്ഞത് കേട്ടാണ് മെയ് മോള്‍ അന്ന് വാദിക്കാന്‍ കോടതയിലേക്ക് കയറുന്നത്. തന്റെ അപേക്ഷ പിഗണിക്കാന്‍ വനം വകുപ്പിനോട് പറഞ്ഞു. അത് വനം വകുപ്പ് തള്ളി. അതിനെ വീണ്ടും ചോദ്യം ചെയ്തു. അതും തള്ളി. അതി െന വീണ്ടും ചോദ്യം ചെയ്തു. അത് കേട്ട് കൊണ്ട് കോടതി പറഞ്ഞു മെയ് മോളുടെ പുരയിടം അപേക്ഷ സ്വീകരിച്ച് കൊണ്ട് നഷ്ടപരിഹാര തുക മുഴുവന്‍ കൊടുത്ത് തീര്‍ക്കണം എന്നത്. 

എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും വനം വകുപ്പ് ആ വിധി പാലിച്ചില്ല. അത് ചോദ്യം ചെയ്ത് കോടതി അലക്ഷ്യ കേസ് ഫയല്‍ ചെയ്തു. അതിന് വിധി വന്നത് ഡിഎഫേയുമായി ഒരു ഉടമ്പടി വന്നു. ഒപ്പിട്ടതിന് ശേഷം 60 ദിവസത്തിനകം മെയ് മോള്‍ക്ക് നഷ്ടപരിഹാര തുക കിട്ടുമെന്ന്. 60 ദിവസം കഴിഞ്ഞ് വീണ്ടും പൈസ കിട്ടിയില്ല. വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അപ്പോള്‍ എതിര്‍കക്ഷികള്‍ പുനപരിശോധന ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍ അതിന്റെ വിധി മെയ് മോള്‍ക്ക് അനുകൂലമായിരുന്നില്ല. പിന്നീട് അപ്പീല്‍ പേകേണ്ടി വന്നു. അവസാനം ചീഫ് ജസ്റ്റസിന്റെ കോടതിയിലേക്കാണ്. അവിടെ എതിര്‍ കക്ഷി വാധിച്ചത് തന്റെ ഭൂമി വനം വകുപ്പിന് എഴുതി നല്‍കണം എന്നാണ്. അങ്ങനെ എഴുതി നല്‍കിയാല്‍ തന്റെ പൈസ തരുമെന്ന് ഹൈക്കോടതി ഉറപ്പ് നല്‍കിയാല്‍ ഭൂമി എഴുതി കൊടുക്കാം എന്ന് പറയുകയും ചെയ്തു. 

കിഞ്ഞ് ഒരു വര്‍ഷമായി തന്നെ ചുറ്റിക്കുകയാണന്ന് അറിഞ്ഞ കോടതി മെയ് മോള്‍ക്ക് കിട്ടേണ്ടുന്ന മുഴുവന്‍ തുകയും വനം വകുപ്പ് മുന്‍കൂടി കോടതിയുടെ രജിസ്റ്ററില്‍ കെട്ടി വെക്കണം. അത് മെയ് മോളെയും കുടുംബത്തേയും അറിയിക്കണം. എന്നിട്ട് മാത്രമേ ഭൂമി മെയ് മോള്‍ വനം വകുപ്പിന് എഴുതി നല്‍കാവൂ എന്ന് കോടതി വിധി പുറപ്പെടുവിക്കുകയാണ് ചെയ്തത്. രാത്രിയും പകലും ഇല്ലാതെ കഷ്ടപ്പെട്ടാണ് കോടതിയില്‍ വാദിച്ച്. കണ്ണാടിയുടെ മുന്നില്‍ നിന്ന് വാദിക്കാന്‍ പഠിച്ചാണ് ഈ വിജയം നേടിയെടുത്തത്. അമ്മയും സഹോദരനും ബന്ധുക്കളും നാട്ടുകാരും അടക്കം എല്ലാവരുടെയും കളിയാക്കലുകള്‍ നേരിട്ടിട്ടാണ് ഒന്നരവര്‍ഷം കൊണ്ട് നേടിയെടുത്ത വിജയമാണ് ഇത്. തോക്കില്ല എന്ന ഉറപ്പില്‍ നേടിയെടുത്ത വിജയമാണിത്. 

may mol life story against forest department

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES