കാതോട് കാതോരം പരമ്പരയിലെ ഗൗതം ആയെത്തുന്ന നവനീത് മഞ്ജു സുഭാഷിന്റെ മകന്‍;സീരിയല്‍ ലോകത്തെ അപൂര്‍വ്വ കുടുംബ കഥ

Malayalilife
 കാതോട് കാതോരം പരമ്പരയിലെ ഗൗതം ആയെത്തുന്ന നവനീത് മഞ്ജു സുഭാഷിന്റെ മകന്‍;സീരിയല്‍ ലോകത്തെ അപൂര്‍വ്വ കുടുംബ കഥ

മിഴി രണ്ടിലും പരമ്പരയിലെ ദക്ഷ അടക്കം ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു സുഭാഷ്. അഭിനയത്തില്‍ സജീവമായ മഞ്ജു സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. സ്വന്തം സുജാത മുതല്‍ മിനി സ്‌ക്രീനിലെ നിരവധി പരമ്പരകളില്‍ വില്ലത്തി ആയും സ്വഭാവ നടി ആയും ഒക്കെ തിളങ്ങിയ മഞ്ജു സുഭാഷ് അഭിനയ ജീവിതത്തില്‍ മാത്രമല്ല, എഴുത്തിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. അതു വ്യക്തമാക്കുന്ന പോസ്റ്റുകള്‍ ആണ് മഞ്ജു സോഷ്യല്‍ മീഡിയ വഴി എപ്പോഴും പങ്ക് വയ്ക്കുന്നതും. 

വര്‍ഷങ്ങള്‍ ആയി സ്‌ക്രീനില്‍ നിറയുന്ന താരത്തിന്റെ മകനും അഭിനയ രംഗത്ത് സജീവമാണ്. നായക നടനായി മിനിസ്‌ക്രീന്‍ രംഗത്ത് ഉയര്‍ന്നു വരുന്ന ഈ മിടുക്കന്‍ നടിയുടെ മകനാണെന്ന് അധികമാര്‍ക്കും അറിയില്ലായെന്നതാണ് സത്യം.പ്രതികാരത്തിന്റെയും പ്രണയത്തിന്റയും കഥ പറയുന്ന കാതോട് കാതോരം പരമ്പരയിലെ ഗൗതം ആയെത്തുന്ന നവനീതിന്റെ അമ്മയാണ് മഞ്ജു സുഭാഷ് എന്നത് മിനിസ്‌ക്രീന്‍ താരലോകത്തു പോലും അധികമാര്‍ക്കും അറിയാത്ത രഹസ്യമാണ്. 

ശരിക്കും സന്തൂര്‍ മമ്മി എന്നാണ് മഞ്ജു സുഭാഷിനെ അടുത്തറിയുന്നവരും ആരാധകരും വിളിക്കുന്നതും വിശേഷിപ്പിക്കുന്നതും. അത്രയും യങ് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ ആണ് മഞ്ജു സ്‌ക്രീനിലും റിയല്‍ ലൈഫിലും എല്ലാം നിറഞ്ഞു നില്‍ക്കുന്നത്.

ഏഷ്യാനെറ്റിലെ കാതോടുകാതോരം സീ കേരളത്തിലെ അപൂര്‍വ്വ രാഗവും തുടങ്ങിയ പരമ്പരകള്‍ നവനീത് എന്ന പുത്തന്‍ താരോദയത്തിന്റെ അഭിനയ മികവിനെ പ്രേക്ഷകര്‍ക്കു മുന്നില്‍ വെളിപ്പെടുത്തി കാണിച്ച പരമ്പരകള്‍ ആണ്. എന്നാല്‍, മിനിസ്‌ക്രീനിലെ നവനീതിന്റെ പ്രകടനം കണ്ടാല്‍ അഭിനയത്തില്‍ വലിയ താത്പര്യം ഒന്നും ഇല്ലാതിരുന്ന വ്യക്തിയായിരുന്നു നവനീത് എന്ന് പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കില്ല. അമ്മയ്ക്കൊപ്പം കൂട്ടിന് സിനിമാ-സീരിയല്‍ ഷൂട്ടിംഗ് സെറ്റുകളില്‍ വരും എന്നതിലുപരി അധികം താല്‍പര്യമൊന്നും നവനീതിന് ഉണ്ടായിരുന്നില്ല. എന്നാല്‍ അമ്മയ്ക്കൊപ്പമുള്ള നവനീതിന്റെ യാത്രകള്‍ ആ മനസിലും അഭിനയത്തോടുള്ള ഇഷ്ടവും മോഹവും ജനിപ്പിക്കുകയായിരുന്നു. സിനിമയിലും അഭിനയിച്ചിട്ടുണ്ട് മഞ്ജു.

സീരിയല്‍ രംഗത്തുനിന്നും ആണ് സിനിമയിലേക്ക് മഞ്ജു എത്തുന്നത്. എഴുത്തിലും സജീവമാണ്. കുടുംബത്തിന്റെ പിന്തുണയോടെയാണ് ഈ രംഗത്ത് മഞ്ജുവും മകനും സജീവം ആകുന്നത്. ഒരുപാട് സന്തോഷം നല്‍കിയ മേഖല തന്നെയാണ് ഈ ഫീല്‍ഡ് എന്നും മഞ്ജു പറഞ്ഞെിട്ടുണ്ട്. തനിക്ക് ഇതുവരെയും നല്ല അനുഭവങ്ങള്‍ മാത്രമാണ് തനിക്ക് കിട്ടിയതെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയ എഴുത്തുകളിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള മഞ്ജുവിന്റെ എഴുത്തിനും ആരാധകരുണ്ട്.

'ജീവിതത്തിന്റെ കനല്‍പാതകളില്‍ ഞാനെഴുതാത്ത വരികളുണ്ട് പറയാതെ പോയ വാക്കുകളുണ്ട്...മൗനത്തിന്റെ വാത്മീകത്തില്‍ ഒളിച്ചിരിക്കുന്നവ...കരളില്‍ കത്തുന്നകനലുകളാവുന്നവ...തുടര്‍ച്ചയിലെ കണ്ണികള്‍ക്കിടയില്‍ തുരുമ്പെടുത്തവ....അക്ഷരങ്ങളുടെ സങ്കലനങ്ങളില്‍ സമര്‍ത്ഥമായ് ഒളിപ്പിച്ചവ നോവായ് യാത്രപറഞ്ഞ്പോയ ഇഷ്ടങ്ങളുടെയും കണ്ണീര്‍തിളക്കങ്ങളുടെയും', മഞ്ജു ഏറ്റവും പുതിയ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

manju subhash son navaneeth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES