മയൂഖത്തിലൂടെ മലയാളാ സിനിമാ രംഗത്ത് അരങ്ങേറിയ നായികയാണ് മംമ്ത മോഹന്‍ദാസ് . മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പവുമെല്ലാമുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി വന്നപ്പോഴും താരം സിനിമയില്‍ സജീവമായിരുന്നു. അസുഖത്തിന് മുന്നില്‍ പതറാതെ നേരിടുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ മംമ്തയുടെ ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്.
ഇപ്പോള്‍ കൊച്ചിയിലെ വീടിന്റെ ഗൃഹപ്രവേശനം നടത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെ്ത വീഡിയോ ഇതിനകം തന്നെ തംരഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഗൃഹപ്രവേശന ചടങ്ങിനിടയിലെ വീഡിയോയാണ് താരം പങ്കുവെച്ചത്. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം നല്ലതല്ലെന്നും ഏത്തരമൊരു വിഷമ സാഹചര്യത്തെ താനും അഭിമുഖീകരിച്ചിരുന്നതായും താരം പറയുന്നു.
സിനിമയിലെ തുടക്കകാലത്ത് 2008 ല്‍ കൊച്ചിയില്‍ ആദ്യമായി സ്വന്തമാക്കിയ അപ്പാര്‍ട്ട്മെന്റാണിത്. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അതിന്റെ ഗൃഹപ്രവേശനം നടത്തുന്നത്. ഇത് സാധ്യമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഇനി സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കാമെന്നും താരം പറയുന്നു.