Latest News

200 എപിസോഡ് പിന്നിട്ട് നീലക്കുയില്‍;കസ്തൂരിയും ആദിയും ഒന്നിക്കുമോ; റാണി കാര്യങ്ങള്‍ മനസിലാക്കുമോ;കഥ ഇതുവരെ അറിയാം..

Malayalilife
200 എപിസോഡ് പിന്നിട്ട് നീലക്കുയില്‍;കസ്തൂരിയും ആദിയും ഒന്നിക്കുമോ; റാണി കാര്യങ്ങള്‍ മനസിലാക്കുമോ;കഥ ഇതുവരെ അറിയാം..

ഏഷ്യാനെറ്റിലെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് നീലക്കുയില്‍. ടാം റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലായ നീലക്കുയില്‍ ഇപ്പോള്‍ 200 എപിസോഡ് പിന്നിട്ടിരിക്കുകയാണ്. സീരിയലിലെ നായകനായ ആദിയെ അവതരിപ്പിക്കുന്ന നിതിന്‍ ജെയ്ക്ക് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച 200 എപിസോഡിന്റെ ആഘോഷ ചിത്രങ്ങള്‍ ഇതിനോടകം തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു

ജേര്‍ണലിസ്റ്റായ ആദി പൂമ്പാറ എന്ന കാട്ടില്‍ മാസി എന്ന ആക്ടിവിസ്റ്റിനെ കാണാന്‍ വരുന്നതും എന്നാല്‍ അബദ്ധവശാല്‍ കാട്ടിലെ പെണ്‍കുട്ടിയായ കസ്തൂരിയെ ഇഷ്ടമല്ലാതെ കല്യാണം കഴിക്കേണ്ടിവരുന്നിടത്തുമാണ് നീലക്കുയിലിന്റെ കഥ തുടങ്ങുന്നത്. ആദി റാണി എന്ന യുവതിയുമായി പ്രണയത്തിലാണ് എന്നാല്‍ കസ്തൂരിയെ ഒരു സാഹചര്യത്തില്‍ കല്യാണം കഴിക്കേണ്ടിവരുന്ന ആദി ഇഷ്ടമില്ലാതെ കസ്തൂരിയെയും കൂട്ടി സിറ്റിയിലെ വീട്ടിലേക്ക് വരുന്നു. ആ വീട്ടില്‍ വേലക്കാരിയായ കസ്തൂരി ജീവിതം ആരംഭിക്കുമ്പോള്‍ ആദി റാണിയെ വിവാഹം ചെയ്തു. തുടര്‍ന്ന് അവിടെ നിന്നും പോകുന്ന കസ്തൂരി വീണ്ടും ആദിയുടെ വീടായ കൗസ്തുഭത്തിലേക്ക് എത്തിയത് വരെയാണ് ഇപ്പോള്‍ കഥ എത്തി നില്‍ക്കുന്നത്. ഇതിനിടയില്‍ പൂമ്പാറയിലെത്തുന്ന റാണിയും അമ്മയും ചില സത്യങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നു. റാണിയുടെ അച്ഛന് കാട്ടിലെ മറ്റൊരു സ്ത്രീയില്‍ ഉണ്ടായ മകളാണ് കസ്തൂരി എന്നത് സീരിയലിന്റെ ആകാംക്ഷയും ഇരട്ടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ സംഭവബഹുലമായ കാര്യങ്ങളാണ് സീരിയയില്‍ സംഭവിക്കുകയെന്നാണ് സൂചന. ആദിയെ അവതരിപ്പിക്കുന്ന ജേയ്ക്ക് പങ്കുവച്ച 200 എപിസോഡ് ആഘോഷ ചിത്രങ്ങളില്‍ സീരിയലിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെയുണ്ട്. കേക്കു മുറിച്ചായിരുന്നു ആഘോഷങ്ങള്‍. 

അതേസമയം 200 എപിസോഡിലേക്ക് എത്തുമ്പോള്‍ സീരിയലിലെ നായികമാരില്‍ ഒരാളായ റാണിയെ അവതരിപ്പിച്ച തെലുങ്കു നടി പവനി റെഡ്ഡി സീരിയലില്‍ നിന്നും പിന്‍മാറിയിരുന്നു. നടിയെ ഒഴിവാക്കിയതാണോ പിന്‍മാറിയതാണോ എന്ന് ഇപ്പോഴും വ്യക്തമായ സൂചനയില്ല. ഇപ്പോള്‍ മറ്റൊരു തെലുങ്കുനടിയായ ലതയാണ് റാണിയെ അവതരിപ്പിക്കുന്നത്. അതേസമയം പവനിയെ തിരികെ എത്തിക്കണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം.

Read more topics: # Malayalam serial,# Neelakuyil,# Asianet
Malayalam serial Neelakuyil summary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക