കോടീശ്വരന്‍ പരിപാടിയില്‍ നിന്ന് ലഭിക്കുന്ന തുക എന്ത് ചെയ്യുമെന്ന് മത്സരാര്‍ത്ഥിയോട് ബച്ചന്റെ ചോദ്യം; ഭാര്യയുടെ മുഖം പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യുമെന്ന് പരിഹാസത്തില്‍ മറുപടി; ബച്ചന്റെ മാസ് മറുപടി കേട്ടോ?

Malayalilife
topbanner
കോടീശ്വരന്‍ പരിപാടിയില്‍ നിന്ന് ലഭിക്കുന്ന തുക എന്ത് ചെയ്യുമെന്ന് മത്സരാര്‍ത്ഥിയോട് ബച്ചന്റെ ചോദ്യം; ഭാര്യയുടെ മുഖം പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യുമെന്ന് പരിഹാസത്തില്‍ മറുപടി; ബച്ചന്റെ മാസ് മറുപടി കേട്ടോ?

മുംബൈ: കോന്‍ ബനേഗാ ക്രോര്‍പതി പരിപാടിയില്‍ ഭാര്യയെ ബോഡി ഷെയിമിങ് നടത്തിയ മത്സരാര്‍ത്ഥിയെ തിരുത്തി അമിതാഭ് ബച്ചന്‍. പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിലായിരുന്നു സംഭവം.

മധ്യപ്രദേശില്‍ നിന്നുള്ള ഗ്രാമപഞ്ചായത്ത് സെക്രട്ടറി കോശ്ലേന്ദ്ര സിങ് തോമറായിരുന്നു മത്സരാര്‍ത്ഥി. മത്സരം പുരോഗമിക്കുന്നതിനിടെ താങ്കള്‍ വിജയിക്കുകയാണെങ്കില്‍ സമ്മാനത്തുക ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി ചിലവഴിക്കുമോ എന്ന് അമിതാഭ് ബച്ചന്‍ ചോദിച്ചു.

എന്നാല്‍ സമ്മാനത്തുക കൊണ്ട് താന്‍ ഭാര്യയുടെ മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുമെന്നായിരുന്നു കോശ്ലേന്ദ്ര പറഞ്ഞത്. മറുപടി കേട്ട് അമ്പരന്ന അമിതാഭ് എന്തിനാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതെന്ന് തിരിച്ചുചോദിച്ചു.

15 വര്‍ഷമായിഈ മുഖം (ഭാര്യയുടെ മുഖം) കണ്ട് താന്‍ ബോറടിച്ചെന്നായിരുന്നു കോശ്ലേന്ദ്രയുടെ മറുപടി. ഇതുകേട്ട് ചിരിച്ച് ബിഗ് ബി ഭാര്യയോട് ഇദ്ദേഹം പറയുന്നത് കേള്‍ക്കരുതെന്ന് പറഞ്ഞു.അതേസമയം താന്‍ തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു അപ്പോള്‍ കോശ്ലേന്ദ്ര വിശദീകരിച്ചത്.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തമാശയായി പറയരുതെന്ന് അമിതാഭ് പറഞ്ഞു. നിരവധി പേര്‍ പ്ലാസ്റ്റിക് സര്‍ജറി തെരഞ്ഞെടുക്കുന്നുണ്ടെന്നും എന്നാല്‍ മൂന്ന് വര്‍ഷത്തിനപ്പുറം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മത്സരത്തില്‍ 40000 രൂപയാണ് കോശ്ലേന്ദ്രയ്ക്ക് ലഭിച്ചത്.

koun banega crorepati

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES