അവസാനിച്ചത് ആശങ്കയും പ്രാര്‍ഥനയും നിറഞ്ഞ ഒരു പകല്‍-രാത്രിയായിരുന്നു. ആര്‍ക്കും ഒരു കുഴപ്പവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥനയോടെ കഴിഞ്ഞിരുന്ന നിമിഷം. എന്നാല്‍ പുലര്‍ച്ചെ ആ അച്ഛന്റെയും അമ്മയുടെയും ചെവിയിലേക്ക് എത്തിയത് അവര്‍ക്ക് താങ്ങാനാകാത്ത വാര്‍ത്തയായിരുന്നു. കെനിയയില്‍ നടന്ന വാഹനാപകടത്തില്‍ മകളും കൊച്ചുമകളും മരിച്ചിരിക്കുന്ന എന്ന സ്ഥിരീകരിച്ച വാര്‍ത്ത. കുടുംബത്തെ ഒന്നടങ്കം നടുക്കിയ ദുഃഖവാര്‍ത്ത. മകളും കുടുംബവും കെനിയ്ക്ക് വിനോദയാത്രയ്ക്ക് പോകുന്നുവെന്ന് എന്ന് കേട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്ത് അമ്മ ശാന്തയായിരുന്നു. അതിന് കാരണം മറ്റൊന്നുമല്ല വന്യമൃഗ ഭീഷണിയും മറ്റും ഓര്‍ത്ത് ആ അമ്മയ്ക്ക് ഭയമായിരുന്നു. എങ്കിലും അവരുടെ സന്തോഷമല്ലേ എന്ന് കരുതി മക്കളെ പോകാന്‍ അനുവദിച്ചു. തിരികെ എത്തുന്നത് വരെ മക്കളെ കാത്തോള്‍ണേ എന്നാണ് അവര്‍ പ്രാര്‍ത്ഥിച്ചതും.
പേടികൊണ്ട് ഇടയ്ക്കിടയ്ക്ക് അമ്മ് ശാന്ത വിളിക്കുമായിരുന്നു. പേടിക്കേണ്ട അമ്മേ ഞങ്ങള്‍ സുരക്ഷിതരാണ്. മണിക്കുറുകള്‍ക്കം ലോഡ്ജില്‍ തിരികെ എത്തും. ആശങ്ക നിറഞ്ഞ അമ്മയോട് സമാധനമായിരിക്കാന്‍ പറഞ്ഞ് ഫോണ്‍ വച്ചു. എന്നാലും ആ അമ്മ മനസ്സിന് പേടിയായിരുന്നു. തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞാണ് അമ്മ ശാന്തിയെ അവസാനമായി റിയ വിളിക്കുന്നത്. പിന്നലെ എത്തുന്നത് അപകട വാര്‍ത്തയാണ്. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് കെനിയയിലെ അപകടത്തെക്കുറിച്ചു സൂചന ലഭിച്ചത്. മരിച്ച റിയയുടെ പിതാവ് മണ്ണൂര്‍ കാഞ്ഞിരംപാറ പുത്തന്‍പുരയില്‍ (ഋഷി വില്ല) രാധാകൃഷ്ണന്റെ ഫോണിലേക്ക് മരുമകന്‍ ജോയലിന്റെ വിളി വന്നു. പറഞ്ഞതു വ്യക്തമാകാത്തതിനാല്‍ പലതവണ മരുമകനെയും മകളെയും ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഇടയ്ക്ക് ഇങ്ങോട്ടുവന്ന ചില ഫോണ്‍ വിളികളിലൂടെ അപകടം നടന്നുവെന്ന് വ്യക്തമായി.
മകള്‍ക്കും പേരക്കുട്ടി ടൈറയ്ക്കും ഗുരുതരമായി പരുക്കേറ്റു എന്നായിരുന്നു പ്രാഥമിക വിവരം. രാധാകൃഷ്ണന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു നയ്റോബിയിലെ ആശുപത്രിയുടെ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചെങ്കിലും കൃത്യവിവരം ലഭിച്ചില്ല. രാത്രി പിന്നിട്ടു പുലര്‍ന്നപ്പോഴും സ്ഥിരീകരണമില്ല. ഇന്നലെ ഉച്ചയ്ക്കു മുന്നോടെയാണു മകളുടെയും പേരക്കുട്ടിയുടെയും വിയോഗം രാധാകൃഷ്ണന്‍ - ശാന്തി ദമ്പതികള്‍ അറിഞ്ഞത്. ദോഹ വിമാനത്താവളത്തിലെ മെയ്ന്റനന്‍സ് കമ്പനി ഉദ്യോഗസ്ഥയാണ് റിയ. കോയമ്പത്തൂര്‍ പോത്തന്നൂര്‍ സ്വദേശിയായ ഭര്‍ത്താവ് ജോയല്‍ ടൂര്‍ സംഘടിപ്പിച്ച ഖത്തര്‍ ട്രാവല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. മരിച്ച മകള്‍ ടൈറ ഖത്തര്‍ ലൊയോള ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മകന്‍ ട്രാവിസിനും (14) പരുക്കേറ്റു. ജൂലൈയില്‍ ഇവര്‍ വരുന്നതു കാത്തിരിക്കുകയായിരുന്നു കുടുംബം.
റിയയ്ക്ക് ഒരു ഇരട്ട സഹോദരി കൂടി ഉണ്ട്. ഷിയ. ഷിയയ്ക്കു ദുബായിലാണു ജോലി. മകന്‍ റിഷിയും ദുബായിലാണ്. അച്ഛന്‍ രാധാകൃഷ്ണനും നേരത്തെ ദുബായിലായിരുന്നു. കോവിഡ് കാലത്താണു രാധാകൃഷ്ണന്‍ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയത്. സഹോദരിയുടെയും മകളുടെയും മരണവിവരമറിഞ്ഞു ഷിയ കെനിയയിലേക്കു തിരിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെട്ടു സര്‍ക്കാര്‍ തലത്തില്‍ നടപടിയും തുടങ്ങിയിട്ടുണ്ട്. കെനിയയിലെ ന്യാന്‍ധരുവയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ നകൂറുവില്‍നിന്ന് ന്യാഹുരുരുവിലെ റിസോര്‍ട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍, കനത്ത മഴയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു