ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ നടനാണ് കാര്‍ത്തിക് പ്രസാദ്. മൗനരാഗമെന്ന പരമ്പരയില്‍ അഭിനയിച്ച് വരികയായിരുന്നു അദ്ദേഹം. ബൈജു എന്ന ക്യാരക്ടറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പരമ്പരയുമായി മുന്നേറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അപകടം സംഭവിക്കുന്നത്.
ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു ബസ് ഇടിച്ചത്. സാരമായ പരിക്കുകളായിരുന്നു കാര്‍ത്തികിന്. പരിക്ക് ഭേദമായി വരികയാണെന്ന് ഇടയ്ക്ക് കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കിടുന്നുണ്ടായിരുന്നു.
ഇപ്പോഴിതാ വീണ്ടും മൗനരാഗം സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കാര്‍ത്തിക്. മൗനരാഗം ടീം വളരെ ആവേശത്തോടെയും ആഹ്ലാദത്തോടെയുമാണ് കാര്‍ത്തിക്കിന്റെ തിരിച്ച് വരവ് ആഘോഷിച്ചത്. താരങ്ങളെല്ലാം ചേര്‍ന്ന് വന്‍ സ്വീകരണമായിരുന്നു നടന് ഒരുക്കിയത്.
ഐശ്വര്യ റംസായി പൂവ് കൊടുത്ത് സ്വീകരിച്ചപ്പോള്‍ പൂമാലയിട്ടാണ് നലീഫ് ജിയ താരത്തെ വരവേറ്റത്. പടക്കം പൊട്ടിച്ചും നൃത്തമാടിയും മൗനരാഗം ടീം അവരുടെ സ്വന്തം ബൈജുവിനെ എത്തിരേറ്റത് ആരാധകരും ഏറ്റെടുത്തു.
കാലിന് ആയിരുന്നു കാര്‍ത്തിക്കിന് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. മുഖത്ത് ചെറിയ പരിക്കുകളുള്ളതിനാല്‍ പ്ലാസ്റ്റിക് സര്‍ജറിയും നടത്തി. വേഗം സുഖം പ്രാപിക്കാന്‍ വേണ്ടി പ്രാര്‍ത്ഥനയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍.
കാലിന് ആയിരുന്നു ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കുപറ്റിയത്. തലയ്ക്കും കാലിനും പൊട്ടല്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തിന്റെ രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. മുഖത്ത് ചെറിയ പരിക്കും ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറിയും നടത്തി.