Latest News

ബിടെക്കുകാരി.. ഇറ്റലിക്കാരന്‍ ഭര്‍ത്താവ്; ഒരു കിലോ സ്വര്‍ണമിട്ട് വിവാഹം കഴിച്ച ഏക സീരിയല്‍ നടിയും; സീരിയല്‍ നടി ഐശ്വര്യാ സുരേഷിന്റെ ഇപ്പോഴത്തെ ജീവിതം

Malayalilife
 ബിടെക്കുകാരി.. ഇറ്റലിക്കാരന്‍ ഭര്‍ത്താവ്; ഒരു കിലോ സ്വര്‍ണമിട്ട് വിവാഹം കഴിച്ച ഏക സീരിയല്‍ നടിയും; സീരിയല്‍ നടി ഐശ്വര്യാ സുരേഷിന്റെ ഇപ്പോഴത്തെ ജീവിതം

നിരവധ ആരാധകരുള്ള മലയാള സീരിയലുകളില്‍ ഒന്നാണ് കന്യാദാനം. ആയിരം എപ്പിസോഡിനോട് അടുക്കുന്ന ഈ പരമ്പര സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നു തന്നെയാണ്. ഐശ്വര്യ സുരേഷ് ആണ് കന്യാദാനത്തിലെ നായിക. ഇപ്പോള്‍ ഏഷ്യാനെറ്റിലെ ഏതോ ജന്മ കല്‍പ്പനയില്‍ എന്ന പരമ്പരയിലും ഐശ്വര്യ നായികയായി എത്തിയിട്ടുണ്ട്. ഒരുകാലത്ത് ഏഷ്യാനെറ്റില്‍ തന്നെ സംപ്രേക്ഷണം ചെയ്തിരുന്ന മൗനം സമ്മതം എന്ന ഹിറ്റ് മൊഴിമാറ്റ ചിത്രത്തിന്റെ റീമേക്കാണ് ഏതോ ജന്മ കല്‍പ്പനയില്‍ എന്ന പുതിയ പരമ്പര. കന്യാദാനം പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഐശ്വര്യ ഏഷ്യാനെറ്റ് പരമ്പരയിലേക്ക്് എത്തിയത് ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചതും. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഐശ്വര്യയുടെ വിവാഹം.

അതിനു പിന്നാലെയാണ് ദൈവത്തിന്റെ വിവാഹസമ്മാനമെന്നോളം പരമ്പരയിലേക്ക് നായികയായി അവസരമെത്തിയത്. ഐശ്വര്യയുടെ വിവാഹ വീഡിയോകളെല്ലാം വളരെയധികം വൈറലായി മാറിയിരുന്നു. വ്യാസ് എന്ന യുവാവാണ് ഐശ്വര്യയെ പ്രണയിച്ചു വിവാഹം കഴിച്ചത്. ഇറ്റലിയിലാണ് വ്യാസ് ജോലി ചെയ്തിരുന്നത്. ബിടെക് ബിരുദധാരിയാണ് ഐശ്വര്യ. പഠന കാലത്ത് ഐശ്വര്യയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഓട്ടോയിലാണ് സ്ഥിരം പോയിരുന്നത്. അമ്മയും ഒപ്പമുണ്ടാകും. അങ്ങനെ പോകുന്ന വഴിയിലാണ് വ്യാസിനെ കണ്ടത്. ഓട്ടോക്കാരനുമായി പരിചയമുണ്ടായിരുന്ന ആ പയ്യനെ അമ്മ നോട്ട് ചെയ്തു.

തുടര്‍ന്ന് ഓട്ടോക്കാരനോടാണ് ഇതാരാണെന്ന് ചോദിച്ചത്. അങ്ങനെ അന്വേഷിച്ചപ്പോള്‍ അമ്മയുടെ പരിചയക്കാരിയുടെ മകനാണെന്നും മനസിലായി. ഇതോടെ അമ്മയും വ്യാസും തമ്മില്‍ ഹായ്.. ബൈ ബന്ധമായി. അപ്പോഴും ഐശ്വര്യ ഇതു ശ്രദ്ധിച്ചിരുന്നില്ല. അയല്‍ക്കാരായിരുന്നിട്ടു കൂടി ഇവര്‍ പരസ്പരം അറിയുമായിരുന്നില്ല. അവസാനം ഓട്ടോ ചേട്ടന്‍ വഴി എല്ലാ കാര്യങ്ങളും വ്യാസ് അറിഞ്ഞു. അങ്ങനെ വീട്ടില്‍ നിന്നും ഒരുമിച്ചിറങ്ങുന്നതുവരെ കാര്യങ്ങളെത്തി. ബിടെക് പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് ലണ്ടനിലേക്ക് പോകണമെന്നായിരുന്നു ഐശ്വര്യയുടെ ആഗ്രഹം. അതിനിടെയാണ് അമ്മ വ്യാസിന്റെ കാര്യം പറഞ്ഞത്.

പിന്നെ അമ്മയുടെ ഫോണില്‍ നിന്നും ആദ്യം സംസാരിച്ചു. പതുക്കെ റിലേഷന്‍ഷിപ്പിലേക്കും നീങ്ങി. അതിനിടെയാണ് ഒരു ദിവസം ഇരുവരും തമ്മില്‍ പിണങ്ങിയത്. പിന്നാലെ അമ്മയെ വിളിച്ച് ഐശ്വര്യയെ വിവാഹം കഴിപ്പിച്ച് തരുമോയെന്നായിരുന്നു വ്യാസ് നേരെ ചോദിച്ചത്. അമ്മയ്ക്ക് സന്തോഷമടക്കാന്‍ സാധിക്കുന്നില്ലായിരുന്നു. അങ്ങനെ വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച ശേഷം നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം നടന്നത്. അപ്പോഴേക്കും നര്‍ത്തകിയായും പേരെടുത്ത ഐശ്വര്യ സീരിയലിലേക്ക് ചുവടു വച്ചിരുന്നു. അതിനു ശേഷം നിരവധി മോശമായ കമന്റുകളും ഗോസിപ്പുകളുമൊക്കെ വന്നെങ്കിലും വ്യാസ് ഐശ്വര്യയ്ക്കൊപ്പമുണ്ട്. നവംബറില്‍ വിവാഹം നടന്നപ്പോള്‍ ഒരു കിലോയോളം തൂക്കം വരുന്ന സ്വര്‍ണമാണ് ഐശ്വര്യ ധരിച്ചത്.

Read more topics: # കന്യാദാനം.
kanyadanam serial actress aiswarya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES