പ്രഖ്യാപനം എത്തിയത് മുതല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബറോസ്'. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ ചര്‍ച്ചയായ ചിത്രത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും പ്രതിഭാശാലികളായ നിരവധി ടെക്നിഷ്യന്‍സാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. മലയാളികളെ തന്റെ അഭിനയ മികവ് കൊണ്ട് വിസ്മയിപ്പിച്ച താരം സംവിധായകനായെത്തുന്ന ആദ്യ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.
ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുന്നത്. ബറോസിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് 22 ന് രാവിലെ മുതല്‍ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ പ്രീമയര്‍ ഷോ ഇന്നലെ ചെ്ൈന്നയില്‍ ഉണ്ടായിരുന്നു. പ്രണവും വിസ്മയയും ഷോ കണാനെത്തിയ വീഡിയോ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
അതേസമയം ബറോസിനു അതിരാവിലെയുള്ള ഫാന്‍സ് ഷോ ഉണ്ടാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ആരാധകര്‍ക്കു ആഘോഷമാക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതിരാവിലെയുള്ള ഷോകള്‍ വേണ്ടെന്ന് മോഹന്‍ലാല്‍ തന്നെയാണ് നിലപാടെടുത്തത്. രാവിലെ എട്ട് മണിക്കു ശേഷമായിരിക്കും അതുകൊണ്ട് കേരളത്തിലെ ആദ്യ ഷോ.
വൂഡൂ എന്നാണ് അനിമേഷന്‍ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ വീഡിയോ ഇന്നലെ താരം പുറത്ത് വിട്ടിരുന്നു. ബറോസ് പോലൊരു ചിത്രം ചെയ്യാന്‍ സാധിച്ചത് ഏറെ അഭിമാനമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
കൊച്ചില്‍ താന്‍ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ പ്രൊമോഷന്‍ ചടങ്ങിനായി മോഹന്‍ലാല്‍ കൊച്ചിയില്‍ എത്തിയിരുന്നു. തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് നല്ലൊരു ദൃശ്യാനുഭവം ആകും ബറോസ് എന്നും ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട നടന്നൊരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
ഒന്നും പ്രതീക്ഷിക്കാതെ തീയറ്ററിലേക്ക് എത്തുക. തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് നല്ലൊരു വ്യൂവിങ് എക്‌സ്പീരിയന്‍സ് ആകും ബറോസ്. ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും സിനിമ ഇഷ്ടമാകുക. ചിലര്‍ക്ക് മ്യൂസിക് ആകും കൂടുതല്‍ ഇഷ്ടമാകുക, ചിലര്‍ക്ക് കോസ്റ്റ്യൂം അല്ലെങ്കില്‍ മേക്കിങ്, സെന്റിമെന്റ്‌സ് ഒക്കെ ആകും ഇഷ്ടമാകുന്നത്. അത്തരത്തില്‍ ഒരുപാട് ലേയേര്‍സ് ഉള്ള സിനിമയാണ് ബറോസെന്നും മോഹന്‍ലാല്‍ പറഞ്ഞു.
എന്റെ അമ്മയ്ക്ക് തിയറ്ററിലൊന്നും പോകാന്‍ പറ്റില്ല, എന്റെ മറ്റു സിനിമകളൊക്കെ അമ്മ ടിവിയില്‍ കാണും. എന്റെ എല്ലാ സിനിമയും ഞാന്‍ അമ്മയ്ക്ക് കാണിച്ചു കൊടുക്കാറുണ്ട്. ഒരു പെന്‍ഡ്രൈവിലോ മറ്റോ ഒക്കെ ആക്കി ഞാന്‍ അമ്മയ്ക്ക് കാണിച്ചു കൊടുക്കും. അതുപോലെ ഈ സിനിമയും ഞാന്‍ അമ്മയ്ക്ക് കാണിച്ചു കൊടുക്കാം. പക്ഷേ 3D എന്ന തരത്തില്‍ കാണിക്കാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഷൂട്ടിങ്, പോസ്റ്റ്-പ്രൊഡക്ഷന്‍ എന്നിങ്ങനെ 1,558 ദിവസം കൊണ്ടാണ് ജോലി പൂര്‍ത്തിയാക്കിയത്.ന്ത്യന്‍ സിനിമ ഞങ്ങളെ എല്ലായ്പ്പോഴും രസിപ്പിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ സിനിമ നല്‍കിയിട്ടുണ്ട്. അപ്പോള്‍ ഈ വ്യവസായത്തിന് എന്തെങ്കിലും തിരിച്ചുകൊടുക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ബറോസ് ത്രീഡിയില്‍ ഒരുക്കാന്‍ തീരുമാനിച്ചത്. സിനിമയുടെ അന്തിമഫലത്തില്‍ അതീവ സന്തുഷ്ടരാണ്. ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു..
ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ഒക്ടോബര്‍ മൂന്നിന് റിലീസ് തീരുമാനിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോയതിനാല്‍ റിലീസ് മാറ്റിയിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19ന് അല്ലെങ്കില്‍ 20ന് ആയിരിക്കും ബറോസിന്റെ റിലീസ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിര്‍മ്മിക്കുന്നത്.
മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്റെ വേള്‍ഡ്‌സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്റെ ആദ്യ സിനിമയാണ് ബറോസ്.