അന്തരിച്ച വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗലിന് വിട ചൊല്ലി ചലച്ചിത്ര ലോകം. സംസ്‌കാരം സമയം വൈകാതെ അറിയിക്കാമെന്ന് കുടുംബം അറിയിച്ചു.ഇന്നലെ വൈകിട്ട് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.
ദീര്‍ഘനാളായി വൃക്കരോഗബാധിതനായിരുന്നു. ഈ മാസം 14 നാണ് ബെനഗല്‍ 90ാം പിറന്നാള്‍ ആഘോഷിച്ചത്. 2005ല്‍ ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച ശ്യാം ബെനഗലിന് ഹിന്ദിയിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ദേശീയതലത്തില്‍ ഏഴ് തവണ ലഭിച്ചിട്ടുണ്ട്. കൂടാതെ പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 18 ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ബെനഗലിന്റെ ആദ്യ ചിത്രം അങ്കുര്‍ ആണ്.നിഷാന്ത് , മന്ഥന്‍ , ജുനൂന്‍ ,ആരോഹന്‍ , തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.
1934 ഡിസംബര്‍ 14 ന് ആന്ധ്രപ്രദേശിലെ ഹൈദരാബാദിലാണ് ശ്യാം ജനിച്ചത്. കര്‍ണാടക സ്വദേശിയും പ്രശസ്ത ഫോട്ടോഗ്രഫറായിരുന്ന ശ്രീധര്‍ ബി ബെനഗലില്‍ ആണ് പിതാവ്. പിതാവിന്റെ ക്യാമറ ഉപയോഗിച്ച് 12ാം വയസ്സില്‍ ശ്യാം ബെനഗല്‍ തന്നെ ആദ്യത്തെ ചലച്ചിത്രസൃഷ്ടി നടത്തി. ഉസ്മാനിയ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന് ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായി ജോലി ചെയ്തു. 1962 ല്‍ ആദ്യത്തെ ഡോക്യുമെന്ററി എടുത്തു.
അങ്കുര്‍ ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. 1973 ലാണ് ഈ ചിത്രമെടുക്കുന്നത്. ബെന?ഗല്‍ പിന്നീട് അക്കാലത്തെ ഇന്ത്യയിലെ നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളായി കണക്കാക്കപ്പെട്ടു. 1966 മുതല്‍ 1973 വരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ജോലി നോക്കി. രണ്ടു തവണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. നാഷനല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാന്‍, ബര്‍ലിന്‍ അടക്കമുള്ള രാജ്യാന്തര ചലച്ചിത്ര വേദികളിലും ബെനഗലിന്റെ ചിത്രങ്ങള്‍ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അനന്ത് നാഗ്, അമരീഷ് പുരി, ഓം പുരി, നസറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിതാ പാട്ടീല്‍, രജിത് കപൂര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ബെനഗല്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.