ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഈ പരമ്പരയില്‍ ഇടയ്ക്ക് വന്ന് പോകുന്ന കഥാപാത്രമാണ് അപ്പുവിന്റെ അനിയത്തി അമ്മു. നടി കല്യാണി സുനിലാണ് ആ വേഷം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, കല്യാണി ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ബേബി ലോഡിംഗ് എന്ന ക്യാപ്ഷനോടെ പ്രഗ്‌നന്‍സി കിറ്റില്‍ ഡബിള്‍ ലൈന്‍ തെളിഞ്ഞ ചിത്രം പങ്കുവച്ചുകൊണ്ടാണ് നടി ഈ വിശേഷ വാര്‍ത്ത അറിയിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. സാന്ത്വനത്തിലെ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്.
സോനാ എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. എങ്കിലും കല്യാണി എന്നാണ് സീരിയല്‍ മേഖലയില്‍ അറിയപ്പെടുന്നത്. സാന്ത്വനത്തിലെ ഹരിയുടെ ഭാര്യ അപ്പുവിന്റെ അനിയത്തിയായ അമ്മു എന്ന കഥാപാത്രത്തെയാണ് കല്യാണി സുനില്‍ അവതരിപ്പിക്കുന്നത്. അപ്പുവിനോടൊപ്പം അപ്പുവിന്റെ പ്രണയത്തിലും ഒളിച്ചോട്ടത്തിലുമെല്ലാം കൂട്ടുനിന്ന കുഞ്ഞനിയത്തിയായിരുന്നു സാന്ത്വനത്തില്‍ കല്യാണി. പിന്നീട് കല്യാണി ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയി എന്ന് കഥാഗതിയില്‍ മാറ്റം വരുത്തിയതിനാല്‍ പിന്നിട്ട എപ്പിസോഡുകളിലൊന്നും തന്നെ കല്യാണിയെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ കനല്‍പ്പൂവ് എന്ന പരമ്പരയിലാണ് കല്യാണി അഭിനയിച്ചു വരുന്നത്. അതിനിടയിലാണ് ഈ വിശേഷ വാര്‍ത്തയും അറിയിച്ചിരിക്കുന്നത്.
അനൂപ് ആണ് കല്യാണിയുടെ ജീവിത പങ്കാളി. ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. വിവാഹ ജീവിതം തുടങ്ങിയതിന്റെ സന്തോഷത്തിന് ഇരട്ടി മധുരം നല്‍കിക്കൊണ്ടാണ് ഏതാനും മാസങ്ങള്‍ക്കകം ഒരു കുഞ്ഞുവാവ കൂടി ഇവര്‍ക്കിടയിലേക്ക് എത്തും എന്ന് കല്യാണി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സാന്ത്വനം താരങ്ങളെല്ലാം കല്യാണിയുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. കൂടാതെ പ്രശസ്ത സീരിയല്‍ താരം സുചിത്രയും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സാന്ത്വനത്തിന്റെയും കനല്‍പ്പൂവിന്റെയും നിരവധി ആരാധകരുടെ ആശംസകളാണ് ഇതിനോടകം തന്നെ കല്യാണിക്ക് ലഭിച്ചിട്ടുള്ളത്.
എന്തായാലും വിവാഹം കഴിഞ്ഞ് അഞ്ചാം മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിയിച്ചതോടെ ബന്ധുക്കളും പ്രിയപ്പെട്ടവരുമെല്ലാം ആഘോഷത്തിലാണ്. കുഞ്ഞുണ്ടാവാന്‍ പോവുകയാണെന്ന് കരുതി തല്‍ക്കാലം അഭിനയ ലോകത്തു നിന്നും മാറിനില്‍ക്കുവാനൊന്നും കല്യാണി തീരുമാനിച്ചിട്ടില്ല. പ്രത്യേകിച്ച് ശാരീരിര ബുദ്ധുമുട്ടുകളോ അവശതകളോ ഒന്നുമില്ലെങ്കില്‍ ആറേഴു മാസം വരെയും അഭിനയ ലോകത്തു തുടരാവുന്നതാണ്. പലരും വയറു പുറത്തേക്ക് കണ്ടു തുടങ്ങുമ്പോഴാണ് ഗര്‍ഭകാല അവധിയിലേക്കും മറ്റും പ്രവേശിക്കുക. അടുത്തിടെ നടി സ്നേഹാ ശ്രീകുമാര്‍ ഒന്‍പതാം മാസം വരെയും അഭിനയിച്ചിരുന്നു. പരമ്പരയിലും നടി ഗര്‍ഭിണിയായിരുന്നു. കഥാഗതിയില്‍ അങ്ങനെയൊരു മാറ്റം വരുത്തിയതിനാല്‍ സ്നേഹയ്ക്ക് അഭിനയിക്കുന്നതിന് തടസം ഉണ്ടായില്ല.