ഉപ്പും മുകളും എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയായ താരമാണ് ലച്ചുവെന്ന ജൂഹി റസ്തഗി. ലച്ചുവെന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ ഇഷ്ടം നേടിയ താരം ഇപ്പോള്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. അഭിമുഖത്തില്‍ താന്‍ അഭിനയത്തിലേക്ക് എങ്ങനെ എത്തിയെന്നതിനെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചുമൊക്കെ ജൂഹി തുറന്നു പറയുന്നു.
അഭിനേത്രിയാവുന്നതിനോട് പപ്പയ്ക്ക് താല്‍പര്യമായിരുന്നു. എന്നാല്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഞാന്‍ ആലോചിച്ച് പോലുമില്ലായിരുന്നു. പിന്നീട് പപ്പയുടെ ആഗ്രഹം പോലെ ആര്‍ടിസ്റ്റായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നല്ല പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കുടുംബത്തില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനോടാണ് കൂടുതല്‍ താല്‍പര്യം പാവം കഥാപാത്രങ്ങളൊന്നും എന്റെ മുഖത്തിന് ചേരില്ല.'' - ജൂഹി പറയുന്നു.
''മലയാളികളേയും കേരളത്തേയും അച്ഛന് പ്രത്യേക ഇഷ്ടമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം മലയാളിയെ വിവാഹം ചെയ്തത്. ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോവുമ്പോഴൊക്കെ ചേട്ടനാണ് തനിക്കൊപ്പം വരുന്നത്. സുഹൃത്ത് വഴിയായാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയത്. തുടക്കത്തിലൊക്കെ ക്യാമറയ്ക്ക് മുന്നില്‍ വരുമ്പോള്‍ പേടിയായിരുന്നു. സിങ്ക് സൗണ്ടായതിന്റെ പ്രശ്‌നവുമുണ്ടായിരുന്നു. ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചാണ് പറയാറുള്ളത്. 40 നടുത്ത് ടേക്ക് പോയ സമയങ്ങളുമുണ്ട്. അപ്പോഴൊക്കെ നിര്‍ത്തി പോവുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. സംവിധായകന്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്.
തന്റെ പ്രണയത്തെ കുറിച്ചും ജൂഹി തുറന്ന് പറഞ്ഞു. നാലാം ക്ലാസ് മുതല്‍ പ്രണയമുണ്ടായിരുന്നു. ഇഷ്ടം പോലെ തേപ്പ് കിട്ടിയിട്ടുണ്ട്, കൊടുത്തിട്ടുമുണ്ട്. പ്രണയത്തിന്റെ ഫീല്‍ എന്താണെന്നതിനെക്കുറിച്ച് വ്യക്തമായി അറിയാം. ഇപ്പോള്‍ പ്രണയത്തില്‍ അല്ല. പഠനവും കരിയറുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും ജൂഹി പറഞ്ഞു.
മുളകും