ബിഗ് ബോസ് സീസണ്‍ ഏഴിലെ മങ്ങിയ പ്രകടനത്തിന് ശേഷം പുറത്തിറങ്ങിയ രേണു സുധി ഉദ്ഘാടന ചടങ്ങുകളിലൂടെ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യല്‍ മീഡിയിലൂടെ താരമായി മാറിയ താരമാണ്. അഭിമുഖങ്ങള്‍, റീല്‍ വീഡിയോകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, വിദേശ പ്രമൊഷന്‍ എന്നിവയൊക്കെയായി താരം എന്നും വിവാദ താരവുമാണ്.
ഇപ്പോളിതാ സുധിയുടെ മരണ ശേഷം സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവിച്ച കാലഘട്ടമുണ്ടായിരുന്നതായും, എന്നാല്‍ ഇപ്പോള്‍ ആരെയും ആശ്രയിക്കാതെ സന്തോഷകരമായ ജീവിതം നയിക്കുന്നതായും രേണു സുധി. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണു ഈക്കാര്യം വ്യക്തമാക്കിയത്. ആറുമാസം മുന്‍പ് വരെ മക്കള്‍ക്ക് എന്തെങ്കിലും വാങ്ങി നല്‍കാന്‍ 500 രൂപ കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടിയിരുന്നതായും, പലരോടായി പണം ചോദിക്കേണ്ട അവസ്ഥയുണ്ടായിരുന്നതായും അവര്‍ പറഞ്ഞു. 'ചിലര്‍ അഞ്ഞൂറ് ചോദിച്ചപ്പോള്‍ ആയിരം രൂപ തന്നു, മറ്റുചിലര്‍ ഒന്നും തരാനില്ലെന്ന് പറയുകയും ചെയ്തു,' രേണു സുധി ഓര്‍ത്തെടുത്തു.
ഇന്ന് ലക്ഷങ്ങളോ കോടികളോ കൈവശമില്ലെങ്കിലും, 500 രൂപയ്ക്കുവേണ്ടി യാചിക്കേണ്ട അവസ്ഥ മാറിയെന്നും, കുടുംബത്തിന്റെ കാര്യങ്ങള്‍ നടത്താനുള്ള വരുമാനം തനിക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പ് അക്കൗണ്ടില്‍ പൂജ്യം ബാലന്‍സായിരുന്നെങ്കില്‍, ഇപ്പോള്‍ ധാരാളം വര്‍ക്കുകള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അടുത്തിടെ 15 ദിവസത്തോളം ദുബായില്‍ വിവിധ പരിപാടികളുമായി അവര്‍ തിരക്കിലായിരുന്നു. ഹോട്ടല്‍ ഉദ്ഘാടനത്തിനായി ബഹ്റൈനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് കൊല്ലം സുധിയുടെ ചിത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന രേണു സുധിയുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
ഇതിനിടെ പുതിയ അഭിമുഖത്തില്‍ അവതാരകയോട് ദേഷ്യപ്പെട്ട് ഇറങ്ങി പോകുന്ന രേണുവിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
ഈയടുത്ത് രേണു സുധി ബഹ്‌റിനില്‍ ഒരു ഇവന്റില്‍ അതിഥിയായി പോയിരുന്നു. ഈ ഇവന്റിനിടെ ബൗണ്‍സേര്‍സിനൊപ്പം ഫോട്ടോ എടുത്തു. ഈ ഫോട്ടോയ്ക്ക് വന്ന മോശം കമന്റാണ് ആങ്കര്‍ വായിച്ചത്. ഇതോടെ രേണു ദേഷ്യപ്പെട്ടു. കയ്യിലിരുന്ന ഗ്ലാസിലെ വെള്ളം ഒഴിക്കുന്നതും വീഡിയോയില്‍ കാണാം.
നീ ഇപ്പോള്‍ പറഞ്ഞ കമന്റിന് നിന്റെ തലയില്‍ കൂടെ വെള്ളമൊഴിക്കണം. നീ എന്റെ കിച്ചുവിന്റെ പ്രായമായിപ്പോയി. എന്ത് വൃത്തികേടാണ് നീ ചോദിക്കുന്നത്. ഇതിനാണോ നീ എന്നെ വിളിച്ച് വരുത്തിയത്. കിച്ചുവിന്റെ പ്രായമായത് കൊണ്ട് നിന്നെ ഞാനൊന്നും പറയുന്നില്ല. കട്ട് ചെയ്‌തേക്ക്. മതി എന്ന് രേണു പറഞ്ഞു. എന്നാല്‍ അവതാരക വിട്ടില്ല. ഞാന്‍ കമന്റ് വായിച്ചെന്നേയുള്ളൂ. നിങ്ങള്‍ റേസ് ആകേണ്ട ആവശ്യമില്ലെന്ന് ഈ പെണ്‍കുട്ടി പറഞ്ഞു. അപ്പോഴും രേണു കടുപ്പിച്ച് സംസാരിച്ചു. ഇത്ര വൃത്തികെട്ട കമന്റ്‌സാണോ വായിക്കുന്നത്. അതിന്റെ അര്‍ത്ഥം നിനക്കറിയുമോ.
അമ്മയെ പോലുള്ള ഒരാളോട് ഇങ്ങനെയാണോ നീ ചോദിക്കുന്നത്. അത് കട്ട് ചെയ്ത് നിനക്ക് ചോദിക്കാമല്ലോ. നിന്റെ ദേഹത്ത് ഞാന്‍ ഒഴിച്ചില്ല. എനിക്ക് മാന്യതയുള്ളത് കൊണ്ടാണ് ഒഴിക്കാഞ്ഞത്. വീട്ടിലെ ആരോടെങ്കിലും ഇങ്ങനെ ചോദിച്ച് നോക്ക് നീ. അടി കിട്ടും നിനക്ക്. അടിക്കാത്തത് എന്റെ മാന്യത. ഇങ്ങനെ ചോദിക്കുന്ന കുറേയെണ്ണമുണ്ട്. അതൊക്കെ കയ്യില്‍ വെച്ചാല്‍ മതി. ഇങ്ങോട്ട് വേണ്ട. നിര്‍ത്തിയേക്ക് എന്നും രേണു പറയുന്നതും വീഡിയോയില്‍ കാണാം.
ഔട്ട്ഫിറ്റില്‍ ഉള്‍പ്പെടെ വലിയ മാറ്റം വരുത്തിയ രേണു സൗന്ദര്യ ചികിത്സകളും നടത്തി. വെളുക്കാനുള്ള ട്രീറ്റ്മെന്റ് നടത്തിയതിനു പിന്നാലെ മുടിയുടെ നീളവും കൃത്രിമമായി വര്‍ദ്ധിപ്പിച്ചു. ദുബായില്‍ ഒരു ഫാമിലി ബാര്‍ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി രേണു പോയിരുന്നു. അവിടെ നൃത്തം ചെയ്തത് സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഇപ്പോഴിതാ ദുബായ്ക്ക് ശേഷം ബഹ്റൈനിലും ഉദ്ഘാടനത്തിനായി രേണു പോയിയിരിക്കുകയാണ്.ഇവിടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് രേണുവിന് ലഭിക്കുന്നത്. നിരവധി സമ്മാനങ്ങളും ലഭിച്ചു.