മലയാളികളുടെ പ്രിയതാരം പ്രുഥ്വിരാജിന് കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ആരാധകര്‍ ഏറെയാണ് .കോളേജില്‍ പഠിക്കുന്ന സമയത്ത് തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ഇപ്പോള്‍ താരം രംഗത്തെത്തിയിരിക്കുകയാണ് . ഭാര്യ സുപ്രിയ മേനോനും പൃഥ്വിരാജും പ്രണയിച്ച് വിവാഹിതരായവരാണ്.സിനിമ താരമായി തിളങ്ങി നില്ക്കുന്ന സമയത്താണ് സുപ്രിയ മേനോനുമായി പൃഥ്വിരാജ് പ്രണയത്തിലാവുന്നത്. എന്നാല്‍ സുപ്രിയയ്ക്ക് മുമ്പ് തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എന്ന് ഒരു അഭിമുഖത്തിനിടെ പൃഥ്വിരാജ് പറഞ്ഞു.
ഓസ്ട്രേലിയയില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു അത്. ജൂണ്‍ എന്നായിരുന്നു പെണ്‍കുട്ടിയുടെ പേര്- അദ്ദേഹം പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം എന്ന സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിയിപ്പോള്‍.