Latest News

'ബേബിയെ എടുക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്; ചേച്ചിയില്ലാത്ത സമയത്ത് ഞാന്‍ നോക്കും; കുഞ്ഞിനെ നോക്കാന്‍ ഇവിടെ കുറെ പേരുണ്ടല്ലോ..'; മനസ്സ് തുറന്ന് ഇഷാനി കൃഷ്ണ 

Malayalilife
 'ബേബിയെ എടുക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്; ചേച്ചിയില്ലാത്ത സമയത്ത് ഞാന്‍ നോക്കും; കുഞ്ഞിനെ നോക്കാന്‍ ഇവിടെ കുറെ പേരുണ്ടല്ലോ..'; മനസ്സ് തുറന്ന് ഇഷാനി കൃഷ്ണ 

ഇന്‍ഫ്‌ലുവന്‍സറും സംരംഭകയുമായ ദിയ കൃഷ്ണയുടെ മകന്‍ നിയോമിനെ (ഓമി) ഏറ്റവുമധികം ഓമനിക്കുന്നതും കയ്യിലെടുത്ത് കൊണ്ടുനടക്കുന്നതും സഹോദരി അഹാനയാണെന്ന് ദിയയുടെ സഹോദരി ഇഷാനി കൃഷ്ണ. നിയോമിനെ എടുക്കാന്‍ തങ്ങള്‍ക്ക് വലിയ ഇഷ്ടമാണെങ്കിലും, അഹാന ഇല്ലാത്ത സമയങ്ങളില്‍ മാത്രമേ മാക്‌സിമം എടുക്കാന്‍ സാധിക്കാറുള്ളൂ എന്നും ഇഷാനി പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇഷാനി. 

കുഞ്ഞിനെ എല്ലാവരും മാറി മാറി എടുക്കും. ഞങ്ങളൊരുപാട് പേരുണ്ടല്ലോ. അഹാനയാണ് കൂടുതലും ബേബിയെ എടുത്ത് നടക്കുന്നത്. ഞങ്ങള്‍ കുഞ്ഞിനെ വേണമെന്ന് പറഞ്ഞ് ചോദിക്കുമ്പോള്‍ കിട്ടിയാല്‍ കിട്ടി, അല്ലെങ്കില്‍ തരില്ല,' ഇഷാനി കൂട്ടിച്ചേര്‍ത്തു. 'എനിക്ക് ഭയങ്കര ഇഷ്ടമാണ് ഓമിയെ എടുക്കാന്‍. പക്ഷേ, അഹാന ഇല്ലാത്ത സമയം നോക്കിയാണ് ഞങ്ങള്‍ മാക്‌സിമം എടുക്കുന്നത്. അഹാനയുണ്ടെങ്കില്‍ എപ്പോഴും ബേബിയുടെ കൂടെത്തന്നെയായിരിക്കും.' നേരത്തെ, മകന്‍ നിയോമിനെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് ആരാണെന്ന ചോദ്യത്തിന് ദിയ കൃഷ്ണ നല്‍കിയ മറുപടിയിലും അഹാനയുടെ പേരായിരുന്നു ആദ്യം പറഞ്ഞിരുന്നത്. 'അഹാനയ്ക്കും ഇഷാനിക്കും ഹന്‍സികയ്ക്കും ഓമിയെ എടുക്കാനും അവന്റെ കൂടെയിരിക്കാനും വലിയ ഇഷ്ടമാണ്. ഞാന്‍ ഒന്ന് എടുത്തോട്ടെ എന്ന് എല്ലാവരും വന്ന് ചോദിക്കും. 

 കൂടുതല്‍ കെയര്‍ ചെയ്യുന്നത് ചിലപ്പോള്‍ അഹാനയായിരിക്കും. കാരണം അഹാന എന്നേക്കാള്‍ മൂത്തതാണ്, അതിനനുസരിച്ചുള്ള പക്വതയുമുണ്ട്. അവനെ കുളിപ്പിക്കുന്നത് കാണണം, അവന്റെ ഫോട്ടോ എടുക്കണം എന്നൊക്കെ ഇടയ്ക്കിടെ പറയും. ബാക്കിയുള്ള രണ്ടുപേര്‍ക്കും കെയറിങ്ങിനേക്കാള്‍ കൂടുതല്‍ എക്‌സൈറ്റ്‌മെന്റാണ്. അവര്‍ എന്നെക്കാള്‍ ഇളയതായതുകൊണ്ടാവാം,' ദിയ പറഞ്ഞിരുന്നു.
 

ishani krishna about Baby omy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES