എനിക്ക് ഫുഡ് കണ്ട്രോളും വര്‍ക്കൗട്ടും ഇല്ലെന്ന് കബനി; അഭിനയത്തിനായി ജോലി ഉപേക്ഷിച്ചെന്ന് ഋഷിയും; താരജാഡകളില്ലാതെ കബനിയും ഋഷിയും മനസുതുറക്കുമ്പോള്‍....!

പി.എസ്.സുവര്‍ണ്ണ
എനിക്ക് ഫുഡ് കണ്ട്രോളും വര്‍ക്കൗട്ടും ഇല്ലെന്ന് കബനി; അഭിനയത്തിനായി ജോലി ഉപേക്ഷിച്ചെന്ന് ഋഷിയും; താരജാഡകളില്ലാതെ കബനിയും ഋഷിയും മനസുതുറക്കുമ്പോള്‍....!

രണ്ടാം ഭാഗം...

 

* അഭിനയത്തെക്കുറിച്ചുള്ള വീട്ടുകാരുടെ അഭിപ്രായം?

പ്രേം (ഋഷി) : എന്റെ തുടക്കത്തെ ആക്ടിങ്ങില്‍ നിന്ന് ഇപ്പോഴത്തെ ആക്ടിങ്ങ് കുറച്ചെങ്കിലും ഇംപ്രൂവായെന്ന് എനിക്ക് തോന്നാറുണ്ട്. ആളുകള്‍ പറയാറുമുണ്ട്. ആദ്യമെല്ലാം വീട്ടില്‍ അമ്മയൊക്കെ കാണുമ്പോള്‍ പറയാറുണ്ട് നീ എന്തിനാണ് അഭിനയിക്കുന്നത് നിനക്ക് മോഡലിങ്ങ് തന്നെ ചെയ്താല്‍ പോരെ എന്ന് പറഞ്ഞിട്ടുണ്ട് പല പ്രാവശ്യവും. പക്ഷെ ഞാന്‍ അത് വിട്ടില്ല കാരണം എനിക്ക് അതൊക്കെ ഒന്ന് ഇംപ്രൂവ് ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് കണ്ടിന്യൂ ചെയ്തു. ഇപ്പോള്‍ കാണുമ്പോള്‍ പറയും കുഴപ്പമില്ല നന്നായിട്ട് വന്നിട്ടുണ്ട് എന്നൊക്കെ. എന്നാലും ഓപ്പണായിട്ട് നന്നായി എന്നൊന്നും പറയാറില്ല. നന്നായി വരുന്നുണ്ട്, കുഴപ്പമില്ല, പണ്ടത്തെക്കാളും ബെറ്ററായി എന്നൊക്കെയാണ് പറയുന്നത്.

* സിനിമ..

ഗോപിക (കബനി) : മൂവിയില്‍ നിന്ന് ഇപ്പോള്‍ അങ്ങനെ ഓഫറൊന്നും വന്നിട്ടില്ല. വന്നു കഴിഞ്ഞാല്‍ നല്ല ഓഫറാണെങ്കില്‍ എന്താണെങ്കിലും ചെയ്യും. വീട്ടില്‍ അച്ഛനാണ് ഏറ്റവും ഇഷ്ടം അഭിനയിക്കാന്‍. ഞങ്ങള്‍ അഭിനയിക്കാന്‍ പോകുന്നതും അച്ഛനാണ് ഏറെ ഇഷ്ടം. അച്ഛന്റെ നിര്‍ബന്ധം കൊണ്ടാണ് ഇപ്പോള്‍ ഇതിലും വന്നത്. അപ്പോള്‍ വീട്ടില്‍ ആര് സീരിയല്‍ കണ്ടില്ലെങ്കിലും അച്ഛന്‍ ഇരുന്ന് ഡെയിലി സീരിയല്‍ കാണും. പിന്നെ മൂവിയില്‍ നല്ലത് കിട്ടിയാല്‍ എന്തായാലും ചെയ്യും.

* ഇഷ്ടങ്ങള്‍..

പ്രേം : എനിക്ക് ഇഷ്ടപ്പെട്ട മൂന്ന് കാര്യങ്ങളാണ് മെയിനായിട്ട് ഉള്ളത്. ഫസ്റ്റ് മൂവിയാണ്, സെക്കന്‍ഡ് ഫുഡ്ബോള്‍ കാണുക, മൂന്നാമത് ഫുഡ് കഴിക്കാന്‍ പോവുക. കണ്ടാല്‍ നല്ല മെലിഞ്ഞിട്ടാണെങ്കിലും ഞാന്‍ ശരിക്കും നല്ല ഫുഡ്ഡിയാണ്. പുതിയ പുതിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഇഷ്ടമാണ്. അതിപ്പോള്‍ ഓണ്‍ലൈന്‍ ആണെങ്കിലും ആരെങ്കിലും പറഞ്ഞാണെങ്കിലും ഞാന്‍ ജസ്റ്റ് അവിടെ വരെ പോവും. പിന്നെ മൂവീസൊക്കെയാണെങ്കില്‍ മാക്സിമം തിയേറ്ററില്‍ തന്നെ പോയി കാണാന്‍ ശ്രമിക്കും. ഇപ്പോള്‍ ഷെഡ്യൂള്‍ നല്ല ബിസിയായത് കൊണ്ട് ഫസ്്റ്റ് ഡേ ഒന്നും പോവാന്‍ കഴിയാറില്ല. പക്ഷെ ഈ സീരിയലില്‍ വരുന്നതിന് മുമ്പ് നല്ല സിനിമകളൊക്കെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ മാക്സിമം ട്രൈ ചെയ്തിരുന്നു. പിന്നെ ഫുഡ്ബോള്‍ എന്ന് പറയുമ്പോള്‍ ഞാനൊരു ലിവര്‍പൂള്‍ ഫാനാണ്. ലിവര്‍പൂള്‍ ഫുഡ്ബോള്‍ ക്ലബെന്ന ഒരു ഇംഗ്ലീഷ് ഫുഡ്ബോള്‍ ടീമിന്റെ വലിയൊരു ഫാനാണ്. അപ്പോള്‍ ആ ടീമിന്റെ കളികളൊന്നും മിസ് ചെയ്യാറില്ല. ഇപ്പോള്‍ സെറ്റിലാണെങ്കില്‍ പോലും ആ ടീമിന്റെ കളിയുണ്ടെങ്കില്‍ ഞാന്‍ ആ സമയം മൊബൈലില്‍ ഇരുന്ന് കണ്ടുകൊണ്ടിരിക്കും. എങ്ങനെയാണെങ്കിലും ഞാന്‍ കാണും. ഇത് മൂന്നുമാണ് എന്റെ ക്രെയിസ് അല്ലെങ്കില്‍ ഒരു പാഷന്‍ എന്ന് പറയുന്നത്.

ഗോപിക : എനിക്ക് ഷൂട്ട് ഇല്ലാത്തപ്പോള്‍ മാക്സിമം വീട്ടില്‍ തന്നെയാണ് ഇരിക്കുന്നത്. പിന്നെ അധികവും ഫാമിലിയുടെ കൂടെ തന്നെയാണ് സ്പെന്‍ഡ് ചെയ്യാറുള്ളത്. എവിടെ പോവുകയാണെങ്കിലും ഞങ്ങള്‍ നാലുപേരു കൂടെയാണ് പോവാറുള്ളത്. പിന്നെ ഫ്രണ്ട്സിന്റെ കൂടെയും. ഷൂട്ട് കഴിഞ്ഞാല്‍ തിരിച്ച് വീട്ടില്‍ എത്തിയാല്‍ നാട്ടില്‍ ഏതെങ്കിലും ഫ്രണ്ട്സ് ഉണ്ടോന്ന് അന്വേഷിച്ചിട്ട് അവരെയൊക്കെ മീറ്റ് ചെയ്യാറുണ്ട്. പുറത്തൊക്കെ പോവും. ഇതുപോലെ ഫുഡ് കഴിക്കാന്‍ പോവും, മൂവി കാണാന്‍ പോവും പിന്നെ പിജിക്ക് ട്രൈ ചെയ്യുന്നുണ്ട്. അപ്പോള്‍ ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ പഠിക്കും.

* എറണാകുളം ഇഷ്ടമാണോ..?

പ്രേം : എന്റെ സ്വന്തം നാട് തിരുവനന്തപുരമാണ്. ജനിച്ച് വളര്‍ന്നതും പഠിച്ചതുമെല്ലാം അവിടെ തന്നെയായിരുന്നു. ഞാന്‍ എം.ബി.എ എടുത്തത് രാജഗിരി കോളേജില്‍ നിന്നായിരുന്നു. സോ കഴിഞ്ഞ നാല് അഞ്ച് വര്‍ഷം ഇവിടെ കൊച്ചിയില്‍ തന്നെയാണ്. അപ്പോള്‍ എനിക്ക് ഇവിടേക്ക് അറ്റാച്ച്മെന്റ് തോന്നാനുളള മെയിന്‍ റീസണ്‍ എന്താണെന്ന് വെച്ചാല്‍ തിരുവനന്തപുരത്ത് പോയാല്‍ വീട് ഉണ്ടാവും പക്ഷെ അവിടെ കുറച്ച് റെസ്ട്രിക്ഷന്‍സ് എപ്പോഴും ഉണ്ടാവും. അപ്പോള്‍ രാത്രിയൊന്നും പുറത്തിറങ്ങാന്‍ കഴിയില്ല. അങ്ങനെ കുറച്ച് റെസ്ട്രിക്ഷന്‍സൊക്കെ ഉണ്ടാവും. പക്ഷെ ഇവിടെ വന്നാല്‍ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം. ഫ്രണ്ട്സ് ഉണ്ടാവും, രാത്രി 12,1 മണിയാവുമ്പോള്‍ പുറത്ത് കറങ്ങാന്‍ പോവും. ഫുഡ് കഴിക്കാന്‍ പോവും . അല്ലെങ്കില്‍ വെറുതെ ഒരു റൈഡിന് പോവും. സോ അത് ഈ പ്രായത്തിലെ പറ്റുകയുള്ളൂ എന്ന് എനിക്ക് തോന്നി. കാരണം വീട്ടില്‍ പോയാല്‍ അത് നടക്കില്ല. അതുകൊണ്ട് ഞാന്‍ എപ്പോഴും എനിക്ക് പറ്റുന്ന സമയമെല്ലാം കൊച്ചിയിലേക്ക് വരും. എന്റെ ഫ്രണ്ട്സുമായിട്ട് എഞ്ചോയ് ചെയ്യും. പുറത്ത് കറങ്ങാന്‍ പോവും. ബാക്കിയുള്ള സമയങ്ങളില്‍ വീട്ടില്‍ പോയി എന്റെ ഫാമിലി ടൈം അവിടെ സ്പെന്‍ഡ് ചെയ്യും.

ഗോപിക : എനിക്ക് കോഴിക്കോട് തന്നെയാണ് ഇഷ്ടം. പക്ഷെ ഞാന്‍ എറണാകുളത്ത് അധികം സ്ഥലങ്ങളൊന്നും കണ്ടിട്ടില്ല. തിരുവനന്തപുരത്ത് ഇതിന് മുമ്പ് ഷൂട്ട് ഉണ്ടായിരുന്നപ്പോള്‍ കുറെ സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ട്. കുറെ റസ്റ്റോറന്‍സൊക്കെ ട്രൈ ചെയ്തിട്ടുണ്ട്. പക്ഷെ എറണാകുളത്ത് വന്നതിന് ശേഷം അധികം പുറത്ത് പോവാന്‍ പറ്റിയിട്ടില്ല. കോഴിക്കോടാണ് ഇഷ്ടം. പക്ഷെ എന്നാലും എറണാകുളത്ത് വന്നിട്ട് എല്ലാ സ്ഥലത്തും ഒക്കെ പോകണമെന്ന് ആഗ്രഹമുണ്ട്.

* കുടുംബം..

പ്രേം : എന്റെ വീട് തിരുവനന്തപുരത്താണ്. അച്ഛന്‍ ജേക്കബ് ജോര്‍ജ്. അച്ഛന്‍ റിനോണ്‍ ജേര്‍ണലിസ്റ്റാണ്. അമ്മ ജാനിസ്, ഹൗസ് കീപ്പറാണ്. പിന്നെ ഒരു സഹോദരന്‍ ഉണ്ട്. ഞങ്ങള്‍ക്ക് തിരുവനന്തുരത്ത് ഒരു സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസുണ്ട് സൈഡായിട്ട്. സോ പുള്ളിക്കാരന്‍ അത് നോക്കി നടത്തുന്നു. ഇതാണ് എന്റെ വീട്ടിലുള്ള ആളുകള്‍..

ഗോപിക : എന്റെ വീട് കോഴിക്കോടാണ്. വീട്ടില്‍ അച്ഛന്‍ അമ്മ ഞാന്‍ അനിയത്തി എന്നിവരാണ് ഉള്ളത്. അച്ഛന്‍ ബാങ്കില്‍ വര്‍ക്ക് ചെയ്യുകയാണ്. പേര് അനില്‍ കുമാര്‍. അമ്മ ബീന, ഹൗസ് വൈഫാണ്. പിന്നെ എന്റെ അനുജത്തി. അവള്‍ എന്റെ കൂടെ തന്നെ ആക്ടിങ്ങും ചെയ്യുന്നുണ്ട്. അവളൊരു എഞ്ചിനീയറാണ്.

* ഫ്യൂച്ചര്‍ പ്ലാനുകള്‍..

പ്രേം : ഞാനിവിടെ എത്തിപ്പെട്ടത് ശരിക്കും ആക്സിഡെന്‍ലിയാണ്. ഞാനൊരു ആക്ടര്‍ ആകുമെന്നോ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഞാന്‍ ആഗ്രഹിച്ചിരുന്നു. പിന്നെ ഇവിടെ വരെ എത്തുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. കാരണം എന്റെ സഹോദരന് വളരെ ഇഷ്ടമായിരുന്നു ആക്ടിങ്ങ്. ആള്‍ക്ക് മൂവിസൊക്കെ വളരെ താല്‍പര്യമുള്ളതായിരുന്നു. എന്തോ നിര്‍ഭാഗ്യവശാല്‍ ചാന്‍സസ് അങ്ങനെ കിട്ടിയിട്ടില്ല. എനിക്ക് മോഡലാകണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഞാന്‍ അപ്പോള്‍ ഇന്‍ഫോപാര്‍ക്കില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വര്‍ക്ക് ചെയ്യുന്ന സമയത്ത് തന്നെ ഞാന്‍ പല ഫാഷന്‍ ഷോസും അറ്റന്‍ഡ് ചെയ്തു. എന്റെ ഫോട്ടോസ് കണ്ടിട്ട് എനിക്ക് പല അഡ്വടൈസ്മെന്‍സില്‍ നിന്നും ഓഫര്‍ വന്നു. അങ്ങനെ ഞാന്‍ മോഡലിങ്ങിന് വേണ്ടി എന്റെ ജോലി വിട്ടു. അത് ഒരു വണ്‍ ടൈം ഓപ്പര്‍ച്യൂനിറ്റിയാണ്. ടിവി സ്‌ക്രീനില്‍ വരുക എന്നത് കുറെ ആളുകള്‍ ട്രൈ ചെയ്യുന്ന ഒരു സംഭവമാണ്. അപ്പോള്‍ എനിക്ക് അങ്ങനെയൊരു ഓപ്പര്‍ച്യൂനിറ്റി കിട്ടിയപ്പോള്‍ ഞാന്‍ അത് എടുത്തു. അങ്ങനെ ഒരു വര്‍ഷം ഞാന്‍ അഡ്വടൈസ്മെന്‍സില്‍ മാത്രമായിരുന്നു. മാസത്തില്‍ 2,3 ആഡ്സ് കിട്ടും. ഞാന്‍ ടിവി അഡ്വടൈസ്മെന്‍സ് മാത്രമായി ഇരുപത് ഇരുപത്തഞ്ച് ആഡ്സ് ചെയ്തിട്ടുണ്ട്. അതിന് ശേഷം അടുത്തൊരു പടിയായിട്ട് ഇവിടേക്ക് വന്ന ഓഫറാണ് ഈ സീരിയല്‍. എനിക്ക് ഒരു കാസ്റ്റിങ്ങ് ഏജന്‍സി വഴിയാണ് സീരിയല്‍ കിട്ടിയത്. അപ്പോള്‍ അവര്‍ എനിക്ക് ഒരു ഓപ്പര്‍ച്യൂനിറ്റി തന്നു. അന്ന് എന്റെ അമ്മയൊക്കെ പറഞ്ഞു സീരിയലല്ലെ മോനെ എടുക്കണോ എന്നൊക്കെ ചോദിച്ചു. ഞാന്‍ അപ്പോള്‍ വിചാരിച്ചു കുഴപ്പമില്ല ഒന്നു ട്രൈ ചെയ്യാം. കാരണം സിനിമയില്‍ കേറുമെന്നത് എനിക്ക് ഉറപ്പില്ല. അപ്പോള്‍ സീരിയലില്‍ പറ്റിയാല്‍ ഒരു ട്രൈ ചെയ്യാം. എനിക്ക് ആക്ടിങ്ങ് പഠിക്കാന്‍ പറ്റും. അങ്ങനെ ഒന്നു ട്രൈ ചെയ്ത് നോക്കാം എന്ന് വിചാരിച്ചാണ് സീരിയലില്‍ കേറിയത്. അപ്പോള്‍ ഇനി അടുത്ത സ്റ്റെപ്പ് എന്താണെന്ന് വരുന്നിടത്ത് വെച്ച് കാണാം എന്നെ പറയാന്‍ പറ്റുകയുളളു. ഞാന്‍ അങ്ങനെയൊരു ഒപ്റ്റിമിസ്റ്റിക്ക് ആയിട്ടുള്ള ആളാണ്. ഓരോ സ്റ്റെപ്പ് ഇങ്ങനെ ദൈവം തരുമോ അല്ലെങ്കില്‍ ലക്കാണോ, ഇങ്ങോട് വരുന്നതാണോ എന്ന് എനിക്ക് അറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം..

* ഫിറ്റ്നസ്..

പ്രേം : ഞാന്‍ മോഡലിങ്ങ് ചെയ്യുന്ന സമയത്ത് നന്നായി വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. ഞാന്‍ മെലിഞ്ഞൊരു ആളായത് കൊണ്ട് വണ്ണം വെയ്ക്കണം എന്നൊക്കെ വിചാരിച്ച് അത്യാവശ്യം നന്നായി വര്‍ക്ക് ചെയ്തു. വെയിറ്റ് കൂടി. അതിന് ശേഷം സീരിയലിലേക്ക് കേറിയപ്പോള്‍ ഈ ഷെഡ്യൂള്‍ ടൈം കുറച്ച് കൂടുതലാണ്. കാരണം ആറ് മണിക്കൊക്കെ സെറ്റിലെത്തി കഴിഞ്ഞാല്‍ ഒരു ഒമ്പതര വരെ സെറ്റിലുണ്ടാവും. ലൊക്കേഷനില്‍ തന്നെയായിരിക്കും. പിന്നെ വീടെത്തുമ്പോള്‍ പത്തരയാകും. പിന്നെ കിടന്ന് ഉറങ്ങേ ണ്ട സമയമാവും. അപ്പോള്‍ വര്‍ക്കൗട്ട് ചെയ്യാന്‍ കഴിയുന്ന സമയം, അല്ലെങ്കില്‍ ആ ഒരു ഡയറ്റ് നോക്കണമെന്ന് താല്‍പര്യം ഉണ്ടെങ്കില്‍ പോലും കറക്ടായിട്ട് ഇപ്പോള്‍ പറ്റുന്നില്ല. കാരണം ഫസ്റ്റ്  രണ്ട് മൂന്ന് ഷെഡ്യൂളൊക്കെ വലിയ ടൈറ്റായിരുന്നു. രണ്ടും മൂന്നും മണിവരെ ഷൂട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. എപ്പിസോഡ്സൊന്നും ഇല്ലാതിരുന്നത് കൊണ്ട് ലെയിറ്റായിട്ടായിരുന്നു ഷൂട്ട് നടന്നുകൊണ്ടിരുന്നത്. അതുകൊണ്ട് അതില്‍ തന്നെ അങ്ങനെ നിന്നുപോയി. ആ ഷെഡ്യൂളില്‍ തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇപ്പോഴും വര്‍ക്കൗട്ട് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. ജിമ്മില്‍ പോകണമെന്ന് വലിയ ആഗ്രഹമുള്ള കാര്യമാണ്.

ഗോപിക : ഞാന്‍ വര്‍ക്കൗട്ടൊന്നും ചെയ്യാറില്ല.  ഫുഡും കട്രോള്‍ ചെയ്യാറില്ല.

* ഫാന്‍സ്..

പ്രേം : ഫാന്‍സ് എന്ന് പറയുമ്പോള്‍ അത്യാവശ്യം കുറെ പേരുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലാണെങ്കിലും ഫേസ്ബുക്കിലാണെങ്കിലും കുറെ പേര്‍ മെസേജ് അയക്കും. ചില എപ്പിസോഡ്സ് കൊള്ളില്ലെങ്കില്‍ ചിലരുണ്ട് ഓപ്പണായിട്ട് പറയും. നല്ലതാണെങ്കില്‍ നല്ലതാണെന്ന് പറയും. എക്സ്പ്രഷന്‍സും , ഇമോഷന്‍സും കൊള്ളില്ലെങ്കില്‍ അവര്‍ പറയും ഇത് കുറച്ചകൂടെ ബെറ്ററാക്കാമായിരുന്നു. എന്നൊക്കെ പറയും. ചിലര്‍ എല്ലാ ദിവസവും മെസേജ് അയച്ചോണ്ടെ ഇരിക്കും. ഈ എപ്പിസോഡ് കൊള്ളാമായിരുന്നു, ഇന്നത്തെ എപ്പിസോഡില്‍ ഈ ഭാഗം നല്ലതായിരുന്നു അങ്ങനെയൊക്കെ മെസേജ് അയച്ചുകൊണ്ടേയിരിക്കും. അപ്പോള്‍ നമുക്ക് അതൊരു പ്രചോദനമായിരിക്കും. ആളുകള്‍ നമ്മുടെ എപ്പിസോഡ്സ് ഡെയിലി കാണുന്നുണ്ട്. അവര്‍ നമ്മുടെ ഓരോ കാര്യങ്ങള്‍ നോട്ടീസ് ചെയ്യും. ഇപ്പോള്‍ ചില കണ്ടിന്യൂറ്റി മിസ്റ്റേക്ക്സ് ഒക്കെ കാണുമായിരിക്കും. അപ്പോള്‍ അതൊക്കെ ഫാന്‍സ് നോട്ടീസ് ചെയ്യും. അത് അങ്ങനെയായിരുന്നല്ലോ ഇതിന് മുമ്പത്തെ സീന്‍ ഇങ്ങനെയായിരുന്നല്ലോ എന്നൊക്കെ പറയും. അപ്പോഴാണ് ഇത് അങ്ങനെയായിരുന്നല്ലോ എന്ന് നമ്മള്‍ ആലോചിക്കുന്നത്. അപ്പോള്‍ അവര്‍ നന്നായിട്ട് നോട്ടീസ് ചെയ്യും, ഒബ്സേര്‍വ് ചെയ്യും. അത് നമ്മളെ ശരിക്കും ഹെല്‍പ് ചെയ്തു. നമുക്ക് എങ്ങനെ ഇംപ്രൂവ് ചെയ്യാന്‍ പറ്റും. അല്ലെങ്കില്‍ നമ്മള്‍ എന്താണ് ഇംപ്രൂവ് ചെയ്തത്. ഇങ്ങനെയൊക്കെ അവര്‍ പറഞ്ഞ് തരും.

ഗോപിക : എനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല. ഇന്‍സ്റ്റഗ്രാം മാത്രമേയുള്ളൂ.. ഞാന്‍ ഈ സീരിയല്‍ സ്റ്റാര്‍ട്ട് ചെയ്ത സമയം എനിക്ക് 500 ഫോളോവേഴ്സെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പോള്‍ 18.4 അത്രയും ഫോളോവേഴ്സായി. അപ്പോള്‍ അതില്‍ തന്നെ നല്ല സന്തോഷം ഉണ്ട്. കാരണം ഇത്രയും ആളുകള്‍ കാണുന്നുണ്ട്. പിന്നെ പ്രേം പറഞ്ഞത് പോലെ തന്നെ ഒരുപാട് പേര് മെസേജ് അയക്കാറുണ്ട്. ഷൂട്ടിന് വന്ന് എപ്പിസോഡ് മിസ്സായാലും ഇന്ന് എന്താണോ ടെലിക്കാസ്റ്റ് ചെയ്തത് അതിന്റെ ഫോട്ടോയൊക്കെ എടുത്ത് അയയ്ക്കും. പിന്നെ സജഷന്‍സ് പറയും. ഇന്നത്തെ നല്ലതായിരുന്നു. കണ്ടിട്ട് കരച്ചില്‍ വന്നു അങ്ങനെയൊക്കെ പറയും. പിന്നെ കൊള്ളില്ലെങ്കില്‍ ഇന്നത്തെ ആക്ടിങ്ങ അത്ര പോരാ ശ്രദ്ധിക്കണം അങ്ങനെയും പറയും. പിന്നെ മാക്സിമം മെസേജിനൊക്കെ ഞാന്‍ റിപ്ലേ കൊടുക്കാന്‍ നോക്കാറുണ്ട്. നല്ലതാണെങ്കിലും മോശമാണെങ്കിലും സീരിയലിനെ കുറിച്ച് അല്ലെങ്കില്‍ ആക്ടിങ്ങിനെ കുറിച്ച് എനിക്ക് മെസേജ് അയച്ച് കഴിഞ്ഞാല്‍ ഞാന്‍ മാക്സിമം റിപ്ലെ കൊടുക്കാറുണ്ട്.

* പ്രേക്ഷകരോട്

ഗോപിക : കബനി എന്ന സീരിയലിനെ നിങ്ങളെല്ലാവരും ഒരുപാട് സപ്പോര്‍ട്ട് ചെയ്തു. നിങ്ങളുടെ സപ്പോര്‍ട്ട് കാരണം ഇപ്പോള്‍ 250 എപ്പിസോഡ്സ് കഴിഞ്ഞു. അപ്പോള്‍ ഇനിയും നിങ്ങളുടെ സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും എല്ലാം വേണം....

gopika-prem-interview-exclusive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES