സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലെ വില്ലത്തി സുസ്മിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ഹരിത നായരുടെ വിവാഹ വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു.ഇപ്പോളിതാ തന്റെ വരനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് ഹരിത. സനോജ് റിയാന്‍ ആണ് ഹരിതയുടെ വരന്. ദുബായില്‍ ജോലി ചെയ്യുകയാണ്.
ഞങ്ങള്‍ ആദ്യം കാണുന്നത് മാട്രിമോണയിലാണ്. പിന്നീട് നേരിട്ട് കാണുകയായിരുന്നു. ഏഴ് മാസത്തെ പരിചയമാണുള്ളത്. പക്ഷെ ഏഴ് മാസം മാത്രമാണെങ്കിലും വര്‍ഷങ്ങളായിട്ട് അറിയുന്നത് പോലെയാണ്. ആദ്യ ദിവസം മുതല്‍ക്കെ ഞങ്ങള്‍ക്കിടയില്‍ ആ അടുപ്പമുണ്ടായിരുന്നു. ഞങ്ങള്ക്കിടിയിലൊരു കമ്പാറ്റലിറ്റിയുണ്ടായിരുന്നു. സുഹൃത്തുക്കളെപ്പോലെയാണ്. ഇപ്പോഴും നല്ല സൗഹൃദമാണെന്ന് സനോജ് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഹരിത വിവാഹിതയാകുന്നു എന്ന വാര്‍ത്ത താരം പങ്കുവെക്കുന്നത്. കുടുംബശ്രീ ശാരദ എന്ന സീരിയലില്‍ ഹരിതയ്ക്കൊപ്പം അഭിനയിക്കുന്ന മെര്‍ഷീന നീനു, കാജല്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് ഹരിതയ്ക്ക് ഒരു പ്രീ എന്‍ഗേജ്മെന്റ് പാര്‍ട്ടി ഒരുക്കിയിരുന്നു. അതേസമയം കഴിഞ്ഞ കുറച്ചു നാളായി ഹരിത വിവാഹിതയാവാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ആരാണ് വരന് എന്ന് വെളിപ്പെടുത്തിയിരുന്നില്ല.