നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ താരവുമായ ഹന്‍സിക കൃഷ്ണ ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. ഇരുപതാം പിറന്നാളിന്റെ സന്തോഷത്തിലാണ് ഹന്‍സു ഇപ്പോള്‍. ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളും ആഘോഷമാക്കുന്നവരാണ് ഈ കുടുംബം.
ഹന്‍സികയുടെ ജന്മദിനത്തില്‍ അമ്മ സിന്ധു കൃഷ്ണ കുറിച്ചത് ഇങ്ങനെയാണ്. ഹര്‍സികയ്‌ക്കൊപ്പമുളള കുട്ടിക്കാലത്തെ ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് സിന്ധു കൃഷ്ണയുടെ പിറന്നാള്‍ ആശംസ. എന്റെ ഹന്‍സു കുഞ്ഞിന്റെ ജന്മദിനം. നീ എന്റെ കൊച്ചു കുഞ്ഞായിരിക്കണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. വര്‍ഷങ്ങള്‍ ഇത്ര വേഗത്തില്‍ പോയത് എങ്ങനെയെന്ന് ദൈവത്തിനറിയാം.. നിന്നോടൊപ്പമുള്ള 20 വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും ആശ്വാസകരമായ ഘട്ടമായിരുന്നു.. നിന്റെ ആലിംഗനങ്ങളും ചുംബനങ്ങളും എല്ലായ്പ്പോഴും ഞാന്‍ ഉണ്ടായിരിക്കണമെന്ന നിന്റെ ആവശ്യവും എന്റെ ഹൃദയം നിറച്ചു. ഹാന്‍സു എന്റെ കുഞ്ഞിന് ജന്മദിനാശംസകള്‍- സിന്ധു കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഹന്‍സികയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ചേച്ചി ഇഷാനി കൃഷ്ണ പങ്കുവച്ച കുറിപ്പും ചിത്രവും ഇതിനോടകം ശ്രദ്ധേയമാണ്. 'ഞങ്ങളുടെ നിത്യരാജകുമാരിക്ക് ജന്മദിനാശംസകള്‍. ഇരുപതുകളിലേക്ക് സ്വാഗതം ഹന്‍സു ബേബി' എന്നാണ് ഇഷാനിയുടെ കുറിപ്പ്.
ജന്മദിനത്തോടനുബന്ധിച്ച് കുടുംബത്തോടും സുഹൃത്തുക്കളോടുമൊത്തുള്ള മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഹന്‍സിക കൃഷ്ണയും മനോഹരമായ റീല്‍ പങ്കുവച്ചിരുന്നു. ഇരുപതുകളിലേക്ക് കടക്കുന്ന ഹന്‍സികയ്ക്ക് ആരാധകരും ആശംസ അറിയിച്ചു.