Latest News

പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തും ഉപദ്രവിക്കും; ബാറില്‍ പോയി മദ്യപിച്ച് പണം കൊടുക്കാന്‍ പറയും; സിനിയര്‍ വിദ്യാര്‍ത്ഥികളുടെ ഉപദ്രവം സഹിക്കാന്‍ വയ്യ; 22 കാരനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ചെയ്തത്

Malayalilife
പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തും ഉപദ്രവിക്കും; ബാറില്‍ പോയി മദ്യപിച്ച് പണം കൊടുക്കാന്‍ പറയും; സിനിയര്‍ വിദ്യാര്‍ത്ഥികളുടെ ഉപദ്രവം സഹിക്കാന്‍ വയ്യ; 22 കാരനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ചെയ്തത്

കോളേജ് ജീവിതം പലര്‍ക്കും പഠനത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നകാലമാണ്. പുതുചടങ്ങുകളുമായി, പുതിയ സുഹൃത്തുക്കളുമായി, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളുമായി തുടങ്ങിയ ദിവസങ്ങള്‍. എന്നാല്‍ എല്ലാവര്‍ക്കും അത് ഒരുപോലെ മനോഹരമായ അനുഭവമാവുന്നില്ല. ചിലരുടെ കോളേജ് ദിനങ്ങള്‍ ഭയത്തിലും വേദനയിലുമാണ് അവസാനിക്കുന്നത്. സീനിയര്‍മാരുടെ ഉപദ്രവം, ആവര്‍ത്തിച്ച പീഡനം, സാമ്പത്തിക സമ്മര്‍ദം എന്നിവ നേരിടേണ്ടി വരുന്ന സാഹചര്യം ഇന്നും നിലനില്‍ക്കുന്നു. ഓരോ ദിവസവും ഇത്തരത്തിലുള്ള സമ്മര്‍ദങ്ങള്‍ സഹിക്കാനാവാതെ കണ്ണീരോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വിദ്യാര്‍ഥികള്‍ ഉണ്ട്. ഒടുവില്‍ ചിലര്‍ക്ക് അതിന്റെ ഭാരം സഹിക്കാന്‍ കഴിയാതെ സ്വന്തം ജീവന്‍ തന്നെ ഇല്ലാതാക്കേണ്ടിവരുന്ന ദുരന്തവാര്‍ത്തകള്‍ നമുക്ക് കേട്ടറിയേണ്ടി വരുന്നു. ഇപ്പോള്‍ അടുത്തിടെ സംഭവച്ചിരിക്കുന്ന സിദ്ധാര്‍ഥ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ജാദവ് സായ് തേജയുടെ മരണവാര്‍ത്ത. 

എന്‍ജിനീയറിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടത് ക്യാമ്പസിനെ തന്നെ നടുക്കി. സിദ്ധാര്‍ഥ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ 22 കാരന്‍ ജാദവ് സായ് തേജയാണ് മരണപ്പെട്ടത്. ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി മുന്നോട്ടുപോയിരുന്ന ഒരു യുവാവിന്റെ ജീവിതം ഇങ്ങനെ പെട്ടെന്ന് അവസാനിച്ചത് സഹപാഠികളെയും അധ്യാപകരെയും ഞെട്ടിച്ചിരിക്കുകയാണ്. മരണത്തിനു വെറും മിനിറ്റുകള്‍ക്ക് മുമ്പ് തന്നെ, സീനിയര്‍ വിദ്യാര്‍ഥികളുടെ ഉപദ്രവം സഹിക്കാനാവാതെ പോകുന്നതായി ജാദവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ തുറന്നു പറഞ്ഞിരുന്നു. കോളേജിലെ ചില സീനിയര്‍മാര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. അതിനോടൊപ്പം, ഇനിയും ഈ സമ്മര്‍ദം സഹിക്കാന്‍ കഴിയില്ലെന്നും എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണെന്നും കരഞ്ഞുകൊണ്ട് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ സഹായം തേടി നടത്തിയ ആ അവസാന ശ്രമം ആരും കേള്‍ക്കാതെയായപ്പോള്‍, തന്റെ ജീവന്‍ തന്നെ അവസാനിപ്പിക്കുകയായിരുന്നു ജാദവ്. ഈ ദാരുണ സംഭവം, ക്യാമ്പസുകളില്‍ ഇപ്പോഴും തുടരുന്ന ഉപദ്രവങ്ങളുടെ ഭീകരത വീണ്ടും സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. 

'ഞാന്‍ കോളജില്‍ ചേര്‍ന്ന ആദ്യ ദിവസങ്ങളില്‍ തന്നെ ചില സീനിയര്‍മാര്‍ എന്നെ സമീപിച്ചു. ആദ്യം സാധാരണയായി തോന്നിയെങ്കിലും പിന്നീട് അവര്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തുടര്‍ന്ന് പതിവായി പണം ആവശ്യപ്പെടുകയും വിവിധ രീതികളില്‍ ഉപദ്രവിക്കുകയും ചെയ്തു. ഒരിക്കല്‍ പോലും ഒഴിവാക്കാനാവാതെ, ഓരോ തവണയും അവര്‍ വരികയും പണം ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ എനിക്ക് വഴങ്ങാതെ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു. ചില അവസരങ്ങളില്‍ മര്‍ദനവും അനുഭവിക്കേണ്ടിവന്നു. ഒരു ദിവസം അവര്‍ നിര്‍ബന്ധിച്ച് എന്നെ ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ സീനിയര്‍മാര്‍ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞപ്പോള്‍ 10,000 രൂപയുടെ വലിയൊരു ബില്‍ വന്നു. അതൊക്കെ നല്‍കേണ്ട ബാധ്യത എനിക്ക് തന്നെയായി. കുടുംബത്തില്‍ നിന്ന് പണം വാങ്ങി കൊടുക്കേണ്ടി വന്നപ്പോള്‍, അതിന്റെ മാനസിക സമ്മര്‍ദം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കല്‍ മാത്രമല്ല, പലപ്പോഴും ആവര്‍ത്തിച്ച് നടന്നുവെന്ന്' ജാദവ് തന്റെ വിഡിയോയില്‍ കണ്ണീരോടെ പറയുന്നു.

ജാദവ് സായ് തേജ തന്റെ വിഡിയോയില്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നത്, തനിക്ക് ഇനി സമ്മര്‍ദം സഹിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു. എന്ത് ചെയ്യണം, എവിടേക്ക് പോകണം, ആരോട് പറയണം എന്നറിയാതെ വലിയ ആശയക്കുഴപ്പത്തിലാണ് താന്‍ കഴിയുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. കരഞ്ഞുകൊണ്ട് സംസാരിക്കുന്നതിനിടെ തന്നെ, ആരെങ്കിലും തനിക്ക് സഹായിക്കണമെന്നാവശ്യപ്പെട്ടും അദ്ദേഹം അപേക്ഷിച്ചു. തന്റെ അവസ്ഥ മനസിലാക്കി, ആരെങ്കിലും എത്തി രക്ഷിക്കുമെന്ന അവസാന പ്രതീക്ഷയോടെ നടത്തിയ അപേക്ഷയായിരുന്നു അത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ആ സഹായം എത്തുന്നതിനുമുമ്പ് തന്നെ ജാദവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്, സീനിയര്‍മാരുടെ ഉപദ്രവമാണ് യുവാവിന്റെ ജീവിതം അവസാനിപ്പിക്കാന്‍ പ്രധാന കാരണം എന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

വളരെ സ്വപ്നങ്ങളോടും പ്രതീക്ഷകളോടും കൂടിയാണ് സിദ്ധാര്‍ഥ കോളജില്‍ പഠിക്കാന്‍ എത്തിയത്. ഭാവിയില്‍ നല്ലൊരു എഞ്ചിനീയറാകണമെന്ന സ്വപ്‌നം, കുടുംബത്തിന് അഭിമാനമായി മാറണമെന്ന ആഗ്രഹം, പുതിയ സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായ ദിനങ്ങള്‍ കഴിക്കണമെന്ന പ്രതീക്ഷ  ഇതെല്ലാം മനസ്സിലേന്തിയാണ് അദ്ദേഹം പഠനം തുടരുന്നത്. എന്നാല്‍ ജീവിതം ഒരിക്കലും പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോയില്ല. ദിവസങ്ങള്‍ കടന്നുപോകുന്നതിനിടെ നേരിടേണ്ടി വന്ന ഉപദ്രവങ്ങളും മാനസിക സമ്മര്‍ദങ്ങളും അദ്ദേഹത്തെ തളര്‍ത്തി. ഒടുവില്‍ ആരും കരുതാത്ത രീതിയില്‍, തന്റെ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വന്നത് വളരെ അപ്രതീക്ഷിതമായിരുന്നു. സിദ്ധാര്‍ഥയുടെ മരണം, അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മാത്രമല്ല, സമൂഹത്തിനും വലിയൊരു ഞെട്ടലാണ് നല്‍കിയിരിക്കുന്നത്.

engineering student commit suicide

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES