Latest News

കണ്ണനു മുന്നില്‍ താലിചാര്‍ത്തി സീരിയല്‍ താരങ്ങള്‍;  മാളികപ്പുറം സീരിയല്‍ നടി  ധന്യ ചന്ദ്രലേഖയെ താലി ചാര്‍ത്തിയത് സീരിയല്‍ ക്യാമറാമാന്‍ ആയിരുന്ന ഷിന്‍ജിത്ത്

Malayalilife
 കണ്ണനു മുന്നില്‍ താലിചാര്‍ത്തി സീരിയല്‍ താരങ്ങള്‍;  മാളികപ്പുറം സീരിയല്‍ നടി  ധന്യ ചന്ദ്രലേഖയെ താലി ചാര്‍ത്തിയത് സീരിയല്‍ ക്യാമറാമാന്‍ ആയിരുന്ന ഷിന്‍ജിത്ത്

സീരിയല്‍ നടി -ക്യാമറാമാന്‍ വിവാഹം ട്രെന്റിംഗായി മാറുന്ന കാലമാണിപ്പോള്‍. അടുത്തിടെ നിരവധി നടിമാരാണ് ക്യാമാറാമാന്മാരെ പ്രണയിക്കുകയും അതു വിവാഹത്തിലേക്കും മറ്റും എത്തുകയും ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ, അക്കൂട്ടത്തിലേക്ക് ഒരു ദമ്പതികള്‍ കൂടി എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിലെ മാളികപ്പുറം സീരിയലിലൂടെ അടുത്തു പരിചയപ്പെട്ട നടി ധന്യ ചന്ദ്രലേഖയും സീരിയലിന്റെ ക്യാമാറാമാനായിരുന്ന ഷിംജിത്ത് കൈമളുമാണ് വിവാഹിതരായത്. ഇന്നലെ ഗുരുവായൂര്‍ കണ്ണന് മുന്നില്‍ ആണ് താലികെട്ട് നടന്നത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇരുവരുടെയും കുടുംബങ്ങളും സീരിയല്‍ രംഗത്തെ പ്രമുഖരും സാക്ഷികളായി. അതേസമയം, ധന്യയുടെ ആദ്യ വിവാഹമാണിതെങ്കിലും ഷിംജിത്തിന്റെ രണ്ടാം വിവാഹമാണിത്.

സീരിയല്‍ നടിയായ ജിസ്മിയെയാണ് ഷിംജിത്ത് ആദ്യം വിവാഹം കഴിച്ചത്. 2019ലായിരുന്നു ജിസ്മിയുടെയും ഷിംജിത്തിന്റെയും വിവാഹം. മലയാള സിനിമകള്‍ക്കും നിരവധി ഷോകള്‍ക്കും വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള സിനിമാറ്റോഗ്രാഫറായ ഷിംജിത്തിന്റെയും ജിസ്മിയുടേയും വിവാഹം അത്യാഢംബരമായാണ് നടന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിയുകയും ചെയ്തു. കോവിഡ് കാലത്തായിരുന്നു വേര്‍പിരിയലും മറ്റും സംഭവിച്ചത്. മഞ്ഞില്‍വിരിഞ്ഞ പൂവില്‍ അഭിനയിച്ചു വരവേയായിരുന്നു വേര്‍പിരിയല്‍ സംഭവിച്ചത്. പിന്നാലെ സീരിയലില്‍ നിന്നും ജിസ്മി ചെറിയ ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു.

അതേസമയം, ജിസ്മി രണ്ടാം വിവാഹം കഴിച്ചിരുന്നു. മിഥുന്‍ രഞ്ജന്‍ എന്ന യുവാവിനെ വിവാഹം കഴിച്ച ജിസ്മി ഇപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ജിസ്മി ഷിംജിത്ത് വിവാഹമോചനമൊന്നും ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ മിഥുനുമായുള്ള വിവാഹ ചിത്രങ്ങളും മറ്റും പുറത്തു വന്നപ്പോള്‍ ഫോട്ടോഷൂട്ടോ മറ്റോ ആയിരിക്കുമെന്നാണ് ആദ്യം ആരാധകര്‍ കരുതിയത്. എന്നാല്‍ എന്റെ സ്വീറ്റ് വൈഫിനൊപ്പം നൈറ്റ് ഡ്രൈവ്, എന്റെ വൈഫ് ലവര്‍ തുടങ്ങിയ ക്യാപ്ഷനുകളോടെ ജിസ്മിയും മിഥുനും പങ്കിട്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെയാണ് വിവാഹ വാര്‍ത്ത ആരാധകരും അറിഞ്ഞത്.

വിവാഹമോചനം കഴിഞ്ഞ് നാലു വര്‍ഷത്തോളം കഴിയവേയാണ് രണ്ടാമതൊരു വിവാഹ ജീവിതത്തിലേക്ക് ഷിംജിത്ത് കടന്നത്. സ്നേഹപൂര്‍വ്വം ശ്യാമ എന്ന സീരിയലിന്റെയും ക്യാമാറാമാനായി വര്‍ക്ക് ചെയ്തിട്ടുള്ള ഷിംജിത്ത് ധന്യയെ കണ്ടുമുട്ടിയത് മാളികപ്പുറം സീരിയല്‍ സെറ്റില്‍ വച്ചാണ്. തുടര്‍ന്ന് വിവാഹത്തിന് പ്രപ്പോസല്‍ വരികയായിരുന്നു. നേരെ വീട്ടുകാരെ അറിയിച്ച ധന്യ പിന്നീടുള്ള കാര്യങ്ങളെല്ലാം വീട്ടുകാര്‍ക്ക് തന്നെ വിട്ടുകൊടുക്കുകയായിരുന്നു. പൂര്‍ണ്ണമായി ലവ് മാര്യേജ് എന്ന് പറയാന്‍ ആകില്ല, വിവാഹം തീര്‍ത്തും വീട്ടുകാര്‍ ഇടപെട്ടത് എന്നാണ് വിവാഹശേഷം ഇവര്‍ പ്രതികരിച്ചത്.

പ്രൊപ്പോസല്‍ നടന്ന ശേഷം രണ്ടുവര്‍ഷത്തോളം എടുത്താണ് വിവാഹം നടന്നത്. നടിയും നര്‍ത്തകിയും മോഡലും ഒക്കെയാണ് ധന്യ ചന്ദ്രലേഖ. മഡിസര്‍ സാരിയില്‍ സുന്ദരിയായിട്ടാണ് വിവാഹത്തിന് ധന്യ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ധന്യ ആക്ടിങ് പാഷനായി കരുതുന്ന ആളാണ്.

dhanya chandralekha weds shinjith kaimal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES