പടുകുഴിയില്‍ നിന്നും നടിയായും ബ്യൂട്ടിഷ്യനായും മാറി! തന്റെ ജീവിതത്തില്‍ സംഭവിച്ചത് തുറന്ന് പറഞ്ഞ് ദയാ അച്ചു!

Malayalilife
പടുകുഴിയില്‍ നിന്നും നടിയായും ബ്യൂട്ടിഷ്യനായും മാറി!   തന്റെ ജീവിതത്തില്‍ സംഭവിച്ചത് തുറന്ന് പറഞ്ഞ് ദയാ അച്ചു!

റ്റവും വലിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് രണ്ടാം സീസണ്‍ വലിയ ആവേശത്തോടൊയണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഷോ ഇപ്പോള്‍ നാലാം വാരത്തിലേക്ക് കടന്നരിക്കയാണ്. മൂന്നാഴ്ചയ്ക്കുള്ളില്‍ 4 പേര്‍ ഷോയില്‍ നിന്നും പുറത്തേക്ക് പോയപ്പോള്‍ രണ്ടുപേര്‍ പുതിയതായി ഷോയില്‍ മത്സരിക്കാന്‍ എത്തിയിരിക്കയാണ്. ജസ്ല മാടശ്ശേരി, ദയ അച്ചു എന്നിവരാണ് അവര്‍.

ആദ്യ ഘട്ട എലിമിനേഷനില്‍ ഹൗസിലെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ത്ഥിയായ രാജിനി ചാണ്ടിയാണ് പുറത്ത് പോയത്. ഇതിന് പിന്നാലെ അസുഖത്തെതുടര്‍ന്ന് സോമദാസിനും പുറത്തേക്ക് പോകേണ്ടിവന്നു. ഇന്നലെത്തെ എലിമിനേഷനിലാകട്ടെ സംവിധായകന്‍ സുരേഷും നടന്‍ പരീക്കുട്ടിയുമാണ് എലിമിനേറ്റായത്. എന്നാല്‍ രണ്ടു പുതിയ അംഗങ്ങള്‍ ഷോയിലേക്ക് എത്തുകയും ചെയ്തു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് രണ്ടു യുവതികള്‍ ഷോയിലേക്ക് എത്തിയത്.

ഇന്നലത്തെ എപ്പിസോഡിലൂടെ രണ്ടുപേര്‍ പുറത്തു പോയതിന് ശേഷമാണ് മോഹന്‍ലാല്‍ വൈര്‍ഡ് കാര്‍ഡ് എന്‍ട്രിയുടെ കാര്യം വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലെ അഭിപ്രായപ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ദയ അശ്വതിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ആദ്യം എത്തിയത്.

'സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് പ്രശസ്തയായ ആള്‍' എന്ന വിശേഷണത്തോടെയാണ് മോഹന്‍ലാല്‍ ദയ അശ്വതിയെ അവതരിപ്പിച്ചത്. സോഷ്യല്‍മീഡിയയിലൂടെ പല കാര്യങ്ങളിലും അഭിപ്രായം പറയുന്ന ആളാണ് ദയ അച്ചു. സാമ്പത്തികമായി താഴ്ന്ന നിലയില്‍ നിന്നും ജീവിത്തത്തില്‍ ഏറെ അനുഭവിച്ചു പഠിച്ചും ഇപ്പോള്‍ ബ്യൂട്ടീഷ്യനായി മാറിയിരിക്കയാണ് ദയ അച്ചു. സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞാണ് ദയ ശ്രദ്ധനേടിയിരിട്ടുള്ളത്. സിനിമകളില്‍ സഹനടിയായും ദയ എത്തിയിട്ടുണ്ട്.

പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ദയ അശ്വതി പ്രൊഫഷണല്‍ ബ്യൂട്ടീഷ്യനാണ്. രണ്ട് വര്‍ഷമായി ബഹ്‌റിനിലാണ് ജോലി ചെയ്യുന്നത്. അമ്മയോ അച്ഛനോ കൂടപ്പിറപ്പുകളോ ഇപ്പോള്‍ തനിക്കൊപ്പമില്ലെന്നും അമ്മയുടെ അനിയത്തി മാത്രമാണ് അടുത്ത ബന്ധുവായി ഉള്ളതെന്നും ദയ സ്വയം പരിചയപ്പെടുത്തവെ മോഹന്‍ലാലിനോട് പറഞ്ഞു.

ബിഗ് ബോസിലൂടെ കുറെ കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഒരു അവസരം കിട്ടിയപ്പോള്‍ സ്വീകരിക്കുകയായിരുന്നെന്നും ദയ അശ്വതി വ്യക്തമാക്കി.. പുറത്ത് നടത്തുന്ന കാര്യങ്ങള്‍ മറ്റ് മത്സരാര്‍ഥികളട് പറയരുതെന്നും തന്നോട് ഇപ്പോള്‍ സംസാരിക്കുന്നത് പോലും പറയരുതെന്നും പറഞ്ഞാണ് ദയയെ മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലേക്ക് അയച്ചത്. ബിഗ്‌ബോസ് ഹൗസില്‍ നിങ്ങളെ അറിയുക എന്ന ടാസ്‌കില്‍ തന്റെ വ്യക്തി ജീവിതത്തെകുറിച്ചും ദയ വ്യക്തമാക്കി. ഭര്‍ത്താവുമായി പിരിഞ്ഞതാണന്നും രണ്ടു മുതിര്‍ന്ന ആണ്‍മക്കള്‍ തനിക്കുണ്ടെന്നും ഒരു വീടുവച്ച ശേഷം മക്കളെ വിളിക്കണമെന്നാണ് ആഗ്രഹമെന്നും ദയ പറഞ്ഞു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് തന്നെ നാട്ടുകാരും ബന്ധുക്കളും കുറ്റക്കാരിയാക്കിയെന്നും അതാണ് ഭര്‍ത്താവ് ഉപേക്ഷിക്കാന്‍ കാരണമെന്നും ദയ വെളിപ്പെടുത്തി. പിന്നീടാണ് ജീവിതത്തില്‍ മുന്നേറിയതും സ്വന്തം നിലപാടുകള്‍ തുറന്നടിച്ച് ദയ ശ്രദ്ധനേടിയതും.

Read more topics: # daya acchu,# life story
daya acchu life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES