ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നര്‍ത്തകനാണ് നകുല്‍ തമ്പി. ചില ചിത്രങ്ങളിലൂടെയും ശ്രദ്ധയകഥാപാത്രത്തെ നകുല്‍ അവതരിപ്പിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് നകുലിന് തമിഴ്‌നാട്ടില്‍ വച്ച് വാഹനാപകടം ഉണ്ടായത്. ഇപ്പോള്‍ പരിക്കേറ്റ് ചികിത്സയിലാണ് നകുല്‍. നകുല്‍ മരിച്ചതായി പ്രചരണം നടക്കുന്നുണ്ടെങ്കിലും അതെല്ലാം വാസ്തവവിരുദ്ധമാണെന്നും നകുലിനായി പ്രാര്‍ഥിക്കണമെന്നുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ആഹ്വാനം നടക്കുന്നത്.
കാറപകടത്തില്‍പെട്ട് ചികിത്സയിലാണ് ഇപ്പോള്‍ നകുല്‍. അപകടം നടന്നതിനു പിന്നാലെ താരത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മരിച്ചു എന്ന രീതിയിലാണ് ചിലരുടെ പ്രചരണം. എന്നാല്‍ അതൊക്കെ തെറ്റാണെന്നും നകുലിനായി പ്രാര്‍ഥിക്കണമെന്നുമാണ് സുഹൃത്തുകള്‍ അറിയിക്കുന്നത്. ഇവരെ സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഓരോ നിമിഷവും നകുലിന്റെ കുടുംബവുമായി ഞങ്ങള്‍ ബന്ധപെടുന്നുണ്ടെന്നും ഇപ്പോള്‍ വേണ്ടത് പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണെന്നും നടന്‍ അമ്പി നീനാസം കുറിച്ചിരിക്കുന്നു. വാട്‌സാപ്പ് വഴി വരുന്ന വ്യാജ വാര്‍ത്തകള്‍ ഞങ്ങളെയും, അവരുടെ കുടുംബത്തെയും, വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും അമ്പി നീനാസം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.
പൂര്‍ണമായും വായിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് നടന്‍ കുറിപ്പ് പങ്കുവയ്ക്കുന്നത്. നകുലിനും, അവന്റെ സുഹൃത്തിനും അപകടം സംഭവിച്ചു എന്നുള്ള വാര്‍ത്ത സത്യമാണെന്നും പക്ഷേ, ഇപ്പോള്‍ വാട്‌സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാര്‍ത്തകള്‍ തെറ്റാണെന്നും അതുകൊണ്ടാണ് ഈ തുറന്നെഴുത്തെന്നും അമ്പി നീനാസം പറയുന്നു.
ഇപ്പൊള്‍ നകുലും സുഹൃത്ത് ആദിത്യനും മധുരാ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഉള്ളത്. 48മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ലാണ്. അതിനു മുമ്പായി ദയവു ചെയ്ത് സോഷ്യല്‍ മീഡിയ വഴി ഫെയ്ക്ക് ന്യൂസുകള്‍ ഉണ്ടാക്കരുത്. ഞങ്ങടെ കൂടെ ഉള്ളവര്‍ എല്ലാവരും ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ട്, അഭിനയത്തിലേക്കും ഡാന്‍സിലേക്കും അവന്‍ വീണ്ടും തിരിച്ചുവരുമെന്ന്. കൂടെ,സത്യമറിയാതെ ഫേക്ക് ന്യൂസ് പ്രചരിപ്പിക്കാതിരിക്കുക. കഴിയുമെങ്കില്‍,... അവര്‍ക്ക് രണ്ട് പേര്‍ക്കും വേണ്ടി ഉള്ളറിഞ്ഞ് പ്രാര്‍ത്ഥിക്കുക.' എന്നാണ് അമ്പി കുറിച്ചത്.പതിനെട്ടാം പടി സിനിമയിലൂടെ ശ്രദ്ധ നേടിയ നകുല്‍ തമ്പി ഉള്‍പ്പെടെ രണ്ട് പേര്‍ക്കാണ് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റത്. കൊടൈക്കനാലിന് സമീപമാണ് വാഹനാപകടം നടന്നത്.