അധ്യാപകര്‍ എപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ടവരായിരിക്കും. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ മരണം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ആ വിദ്യാര്‍ത്ഥികളെ ആയിരിക്കും. തങ്ങള്‍ ഏറ്റവും പ്രിയപ്പെട്ടത് എന്ന് കരുതിയ അധ്യാപികയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് വിദ്യാര്‍ത്ഥികള്‍. ഒപ്പം തന്നെ രണ്ട് കുഞ്ഞ് മക്കളെയും ഭര്‍ത്താവിനെയും തനിച്ചാക്കിയാണ് ഈ ലോകത്ത് നിന്ന് ആന്‍സിയുടെ മടക്കം. എപ്പോഴും മനോഹരമായ ചിരിയോടെ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയായ ആന്‍സി മിസ്സിനെ കണ്ടിട്ടുള്ളു. എല്ലാ കാര്യങ്ങള്‍ക്കും കുട്ടികള്‍ക്ക് ഒപ്പം നില്‍ക്കുന്ന അധ്യാപികയായിരുന്നു ആന്‍സി. അതുകൊണ്ട് തന്നെ അവരുടെ ഏറ്റവും പ്രിയപ്പെട്ട മിസ്സിന്റെ മരണത്തില്‍ ഏറെ ദുഃഖത്തിലാണ് ആന്‍സിയുടെ വിദ്യാര്‍ത്ഥികള്‍.
ക്ലാസില്‍ എത്തുമ്പോള്‍ പോലും എപ്പോഴും ചിരിച്ച മുഖമായിട്ടായിരുന്നു വിദ്യാര്‍ത്ഥികളോട് സംസാരിച്ചിരുന്നത്. എപ്പോഴും ചിരിച്ച് കണ്ടിരിക്കുന്ന മുഖം പക്ഷേ ഇന്നലെ കണ്ടത് ആ ചിരി ഇല്ലാതെയാണ്. അപകടത്തില്‍ മരിച്ച് ആന്‍സിയുടെ മൃതദേഹം ഇന്നലെ വീട്ടില്‍ എത്തിക്കുന്നതിനെ മുന്‍പേ അവരുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍ അവരുടെ വീട്ടില്‍ എത്തിയിരുന്നു. ഇന്നലെ വീട്ടിലെത്തിച്ച മൃതദേഹം കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണുനീര്‍ അടക്കി വെക്കാനായില്ല. ചക്കാന്തറയിലെ വീടിന് മുന്നില്‍ കൂട്ടം ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ തന്റെ പ്രിയപ്പെട്ട അധ്യാപികയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു. സാധാരണയായി സന്തോഷവും പ്രചോദനവും നല്‍കുന്ന മുഖം ഇന്നലെ നിശ്ചലമായി കടക്കുന്നത് കണ്ട് വിദ്യാര്‍ത്ഥികള്‍ പൊട്ടിക്കരയുകയായിരുന്നു.
കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ അധ്യാപികയായിരുന്ന ഡോ. എന്‍. എ. ആന്‍സിയുടെ (36) മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് ഈ ദാരുണ സംഭവമുണ്ടായത്. അപകടവിവരം കേട്ട നിമിഷം മുതല്‍ തന്നെ കുടുംബവും സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലായിരുന്നു. എന്നാല്‍ മരണവാര്‍ത്ത കേട്ടപ്പോള്‍ എല്ലാവരും വിങ്ങിപ്പൊട്ടിക്കരഞ്ഞു. വീട്ടിലെത്തിച്ച മൃതദേഹം കണ്ടപ്പോള്‍ നാട്ടുകാരും സഹപ്രവര്‍ത്തകരും കണ്ണീര്‍ പൊഴിച്ച് അനുശോചിച്ചു. ഒരിക്കലും ദുഖം കാണിക്കാത്ത, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന അധ്യാപികയുടെ അപ്രതീക്ഷിത യാത്രയെ അംഗീകരിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു ക്ലാസില്‍ പറഞ്ഞ പാഠങ്ങളും ഉപദേശങ്ങളും, നല്‍കിയ പ്രചോദനവും എല്ലാം ഇനി അവരുടെ ജീവിതത്തിന് വഴികാട്ടിയായിരിക്കും.
നാലാം ക്ലാസിലും യുകെജിയിലുമായി പഠിക്കുന്ന രണ്ട് കുഞ്ഞു മക്കളെയും സ്‌നേഹിക്കുന്ന ഭര്‍ത്താവിനെയും തനിച്ചാക്കിയാണ് ആന്‍സി അധ്യാപികയുടെ അപ്രതീക്ഷിത വിടവാങ്ങല്‍. അമ്മയുടെ സ്നേഹവും കരുതലും ഇനി ലഭിക്കില്ലെന്ന സത്യം കുട്ടികള്‍ മനസ്സിലാക്കാന്‍ പോലും സാധിക്കുന്നില്ല. ഞങ്ങളുടെ അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാന്‍ ആ കുരുന്ന് മനസ്സുകള്‍ക്ക് ആകുമായിരുന്നില്ല. പ്രിയ ഭാര്യയെ അവസാനമായി കണ്ട് തന്റെ കുഞ്ഞ് മക്കളെ കെട്ടിപിടിച്ച് ആന്‍സിയുടെ ഭര്‍ത്താവ് പൊട്ടിക്കരഞ്ഞു. ഇൗ കാഴ്ച അവിടെ കൂടി നിന്നവരുടെ കണ്ണുകളും നിറച്ചു. അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും പാടുപെട്ടു. കുടുംബാംഗങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വാക്കുകള്‍ പോലും പറയാന്‍ കഴിഞ്ഞില്ല.
ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ആന്‍സി അധ്യാപികയുടെ മൃതദേഹം പാലക്കാട് ചക്കാന്തറയിലെ വീട്ടിലെത്തിച്ചത്. പ്രിയപ്പെട്ട അധ്യാപികയെ അവസാനമായി കാണാന്‍ വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ വീടിന് മുന്നിലെത്തിയിരുന്നു. അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞു, ചിലര്‍ ഉച്ചത്തില്‍ കരഞ്ഞു. പൂര്‍വവിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും അയല്‍വാസികളും എത്തിയപ്പോള്‍ വീടിന്റെ അന്തരീക്ഷം ദുഃഖത്തില്‍ മുങ്ങി. എല്ലാവരും വിതുമ്പലടക്കാന്‍ പോലും പാടുപെടുകയായിരുന്നു. കോളജിലെ ഓണാഘോഷത്തിന് പോകുമ്പോഴാണ് ആന്‍സിയുടെ മരണം സംഭവിക്കുന്നത്. വീട്ടില്‍ സന്തോഷത്തോടെ പുറപ്പെട്ട ആന്‍സിക്ക് പക്ഷേ ഇങ്ങനെ സംഭവിക്കുമെന്ന് ആരും കരുതിയിരുന്നില്ല. അപകട വാര്‍ത്ത കേട്ടപ്പോള്‍ ആര്‍ക്കും വിശ്വസിക്കാന്‍ പോലും സാധിച്ചിരുന്നില്ല. അധ്യാപികയുടെ മരണത്തോടെ കോളജിലെ ആഘോഷാന്തരീക്ഷം ഒരു നിമിഷം കൊണ്ട് ദുഃഖത്തിലേക്ക് മാറി. രണ്ടുദിവസങ്ങളിലായി നടത്താനുദ്ദേശിച്ചിരുന്ന കോളജിലെ ഓണാഘോഷങ്ങള്‍ എല്ലാം ഉടന്‍ റദ്ദാക്കി. കോളജ് മുഴുവന്‍ ആന്‍സി അധ്യാപികയെ അനുസ്മരിച്ചു.
തിങ്കളാഴ്ച രാവിലെ 10.50ന് കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്‍ ജംക്ഷനു സമീപത്തായിരുന്നു അപകടം. ആന്‍സിയുടെ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി ഡിവൈഡറിലും സുരക്ഷാകവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കമ്പികളിലും ഇടിച്ചുകയറി സര്‍വീസ് റോഡിലേക്ക് തെറിച്ചുവീണെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് സ്റ്റേഡിയം റോഡ് മാങ്കാവ് വീട്ടില്‍ ആന്റണി നീലങ്കാവിന്റെയും പരേതയായ ബേബിയുടെയും മകളാണ്. ഭര്‍ത്താവ്: ചക്കാന്തറ കൈക്കുത്തുപറമ്പ് ആലുക്കാപറമ്പില്‍ വിപിന്‍. ഓസ്റ്റിന്‍, ആല്‍സ്റ്റിന്‍ എന്നിവരാണു മക്കള്‍. ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തി.