കഥകളി ആചാര്യന്‍ നാട്യരത്നം കണ്ണന്‍ പാട്ടാളി ആശാനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്ന 'ചുവന്ന താടി- നാട്യരത്നം കണ്ണന്‍ പാട്ടാളി ഓര്‍മ്മകള്‍' എന്ന ഡോക്യുമെന്ററി അഡ്‌മൈസര്‍ യൂട്യൂബ് ചാനലില്‍ റിലീസായി.
വിനോദ് കണ്ണോല്‍ സംവിധാനം നിര്‍വഹിച്ച ഈ ഡോക്യൂമെന്ററിയുടെ ഛായാഗ്രഹണം അവിനാഷ് കാര്‍ത്തികേയം നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ്-ആഡ് സ്റ്റോറി സ്റ്റുഡിയോ, പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പദ്മശ്രീ സധനം ബാലകൃഷ്ണന്‍ ആശാന്‍, പി വി കെ പനയാല്‍, ഡോ. വി. ബാലകൃഷ്ണന്‍, ടി ടി കൃഷ്ണന്‍, മധു പണിക്കര്‍ അരവത്ത്, കെ കുഞ്ഞിരാമന്‍ എക്‌സ് എം എല്‍ എ, പി. മുരളീധരന്‍, ഡോ. എം എ ശ്രീധരന്‍, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, വെള്ളോറ സുകുമാരന്‍, എന്‍ വി കൃഷ്ണന്‍ മാസ്റ്റര്‍, കുഞ്ഞിക്കണ്ണന്‍ തച്ചങ്ങാട്, ഗോവിന്ദന്‍ അരവത്ത് എന്നിവരുടെ ഓര്‍മ്മകളിലൂടെയാണ് ആശാന്റെ ജീവിത കഥ പറയുന്നത്.
സ്വര ദേവ്‌ന ക്രീയേഷന്റെ ബാനറില്‍ അനില്‍ കുമാര്‍ പാലത്തിങ്കര നിര്‍മ്മിക്കുന്ന
'ചുവന്ന താടി- നാട്യരത്നം കണ്ണന്‍ പാട്ടാളി ഓര്‍മ്മകള്‍' എന്ന ഡോക്യുമെന്ററിയുടെ
ടൈറ്റില്‍ ഡിസൈന്‍ ദിനകര്‍ലാല്‍ നിര്‍വ്വഹിക്കുന്നു.
പി ആര്‍ ഒ-എ എസ് ദിനേശ്.