Latest News

ചെമ്പനീര്‍പ്പൂവ് സീരിയല്‍ നടന്‍ മുനീര്‍ വിവാഹിതനായി;ശ്രീകാന്ത് എന്ന കഥാപാത്രമായി എത്തുന്ന താരത്തിന്റെ വിവാഹദിനം ആഘോഷമാക്കി സഹതാരങ്ങള്‍

Malayalilife
 ചെമ്പനീര്‍പ്പൂവ് സീരിയല്‍ നടന്‍ മുനീര്‍ വിവാഹിതനായി;ശ്രീകാന്ത് എന്ന കഥാപാത്രമായി എത്തുന്ന താരത്തിന്റെ വിവാഹദിനം ആഘോഷമാക്കി സഹതാരങ്ങള്‍

ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് സീരിയലുകളില്‍ മുന്നില്‍ നില്‍ക്കുന്ന പരമ്പരയാണ് ചെമ്പനീര്‍പ്പൂവ്. സീരിയലിലെ മൂന്ന് ആണ്മക്കളില്‍ നായകനായ സച്ചിയ്ക്ക് മാത്രമല്ല, സച്ചിയുടെ അനുജനായി അഭിനയിക്കുന്ന ശ്രീകാന്ത് എന്ന കഥാപാത്രമായി എത്തുന്ന മുനീറിനുമുണ്ട് ആരാധകര്‍. ഇപ്പോഴിതാ, മുനീറിന്റെ വിവാഹവാര്‍ത്തയാണ് ആരാധകരിലേക്ക് എത്തിയിരിക്കുന്നത്. 

തിരുവനന്തപുരം സ്വദേശിയായ മുനീര്‍ കഴിഞ്ഞ ദിവസം തന്റെ പ്രിയപ്പെട്ടവള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. പിന്നാലെ ഇന്നലെ മെഹന്ദി ആഘോഷ ചിത്രങ്ങളും പങ്കുവച്ചു. ഇപ്പോഴിതാ, ഇന്ന് മുനീര്‍ മുന്നയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. സീരിയല്‍ താരങ്ങളടക്കം പങ്കെടുത്ത ഗംഭീരമായ വിവാഹചടങ്ങായിരുന്നു ഇന്ന് നടന്നത്. കറുത്ത കുര്‍ത്തയില്‍ സുന്ദരനായി നില്‍ക്കുന്ന മുനീറിനെയും ചുവന്ന പട്ടുസാരിയില്‍ സുന്ദരിയായി നില്‍ക്കുന്ന വധു നിഹാലയേയും കല്യാണചിത്രങ്ങളില്‍ കാണാം. തിരുവനന്തപുരത്തു വച്ചാണ് വിവാഹം നടന്നത്. നിരവധി പേരാണ് ഇരുവരുടേയും വിവാഹചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഇന്നലെ നടന്ന മെഹന്ദി ആഘോഷത്തിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. വേദിയിലെ കസേരയില്‍ അതീവസുന്ദരിയായി ഒരുങ്ങിയിരിക്കുന്ന നിഹാലയെ പ്രണയത്തോടെ നോക്കി നില്‍ക്കുന്ന മുനീറിനേയും മുനീറിന്റെ നോട്ടത്തിനു മുന്നില്‍ ടെന്‍ഷനടിച്ചു നില്‍ക്കുന്ന നിഹാലയേയും വീഡിയോയില്‍ കാണാന്‍ സാധിക്കും. പിന്നീട് വേദിയിലേക്ക് കയറിച്ചെന്ന് നിഹാലയുടെ ഇരു കൈകളും പിടിച്ച് മുനീര്‍ സ്നേഹം പങ്കുവെക്കുന്നതും ആ വീഡിയോയില്‍ കാണാം. മുനീറിന്റെ അടുത്ത സുഹൃത്തായ സീരിയല്‍ നടി ആതിരയാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഷോര്‍ട്ട് ഫിലിമുകള്‍ വഴി അഭിനയ രംഗത്തേക്ക് എത്തിയ മുനീറിന്റെ ആദ്യ സീരിയലാണ് ചെമ്പനീര്‍പ്പൂവ്. ചെമ്പനീര്‍പ്പൂവിലെ ശ്രീകാന്ത് എന്ന കഥാപാത്രം തന്നെ വിജയിച്ചതോടെ മികച്ച അവസരങ്ങളും തേടിയെത്തുന്നുണ്ട്.

മുനീര്‍ മുന്നയുടേയും നിഹാലയുടേയും മനോഹരമായ കൂടുതല്‍ വിവാഹ ചിത്രങ്ങള്‍ കാണാം.

chempaneerpoo actor muneer wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES