Latest News

മുടിയനോട് ആരാധനയുമായി എത്തിയ ഉപ്പും മുളകിലെ പാവാടക്കാരി; പൂജ ലച്ചുവിന്റെ സഹോദരിയോയെന്ന് ആരാധകര്‍; അതേ മുഖ സാദൃശ്യമുളള പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്തി സോഷ്യല്‍ മീഡിയ

Malayalilife
മുടിയനോട് ആരാധനയുമായി എത്തിയ ഉപ്പും മുളകിലെ പാവാടക്കാരി; പൂജ ലച്ചുവിന്റെ സഹോദരിയോയെന്ന് ആരാധകര്‍; അതേ മുഖ സാദൃശ്യമുളള പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്തി സോഷ്യല്‍ മീഡിയ

വ്യത്യസ്തമായ അവതരണവും പ്രേക്ഷകപ്രീതിയും നേടിയ സീരിയലാണ് ഉപ്പും മുളകും. സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായത് കൊണ്ട് തന്നെ ഉപ്പും മുളകും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.  ബാലചന്ദ്രന്‍ തമ്പിയും നീലുവും അഞ്ചുമക്കളുമാണ് സീരിയലിന്റെ ഹൈലൈറ്റ്. ഇടയ്ക്ക് വച്ച് പാറുക്കുട്ടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങില്‍ മുന്നേറുകയായിരുന്നു. സീരിയലിലെ ലച്ചുവിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ വിവാഹത്തോടെ സീരിയലില്‍ നിന്നും ജൂഹി പിന്മാറുകയായിരുന്നു. അഭിനയത്തിനിടെ വിട്ടുപോയ പഠനത്തിന് വേണ്ടിയാണ് താരം പോയത്. പിന്നാലെ തന്റെ യൂട്യൂബ് ചാനലുമായും താരം എത്തിയിരുന്നു. ജൂഹി സീരിയലില്‍ നിന്നും പിന്മാറിയതിന്റെ നിരാശയിലായിരുന്നു. ലച്ചു സീരിയലിലേക്ക് തിരിച്ചുവരണമെന്ന് ആരാധകര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ലോക്ഡൗണ്‍ ഇളവുകളോടെ സീരിയല്‍ പുനരാരംഭിച്ചിരിക്കയാണ്. ഇപ്പോള്‍ സീരിയലിലേക്ക് എത്തിയ പുതിയ അതിഥിയെകണ്ടാണ് പ്രേക്ഷകര്‍ ഞെട്ടിയത്.

ലച്ചു ഇനി തിരിച്ച് വരാന്‍ സാധ്യത ഇല്ലെന്ന് കരുതി ഇരിക്കുമ്പോഴാണ് ലെച്ചുവിനോട് അപാര മുഖസാദൃശ്യമുള്ള ഒരു കുട്ടി പരമ്പരയിലേക്ക് എത്തിയത്. പരമ്പരയുടെ പ്രൊമോ വന്നതോടെ ഈ പെണ്‍കുട്ടിയെ അന്വേഷിച്ച് ആരാധകരുമെത്തി. ഒടുവില്‍ അതാരാണെന്ന് വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലായിരുന്നു പാറമട വീട്ടിലേക്ക് വന്ന ആ പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. പൂജ ജയറാം എന്ന പേരുള്ള കുട്ടിയ്ക്ക് വലിയ സ്വീകരണമാണ് കുടുംബം കൊടുത്തിരിക്കുന്നത്. മുടിയന്‍ ആണ് പൂജയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. എന്റെ യൂട്യൂബ് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ട് എന്റെ ഒരു ഫാനായി മാറിയ കുട്ടിയാണ് പൂജയെന്ന് മുടിയന്‍ പറയുന്നു. വീട്ടില്‍ എല്ലാവര്‍ക്കും പൂജയെ ഇഷ്ടമാകുന്നുണ്ട്. വിഷ്ണുവിനെ വിവാഹം കഴിക്കാനുള്ള താല്‍പര്യത്തിലാണ് പൂജ. എന്നാല്‍ പൂജയുടെ സംസാരത്തിലും പ്രവര്‍ത്തിയിലുമൊക്കെ എന്തൊക്കെയോ വശപിശകും വീട്ടുകാര്‍ക്ക് തോന്നുന്നു. തിനിടെ പാറമട വീട്ടിലേക്ക് മറ്റൊരു അതിഥി കൂടി എത്തി. കുടുംബ സുഹൃത്തായ മീനാക്ഷി ആയിരുന്നു അത്. മീനാക്ഷിക്ക് പൂജയെ ഒട്ടും ഇഷ്ടമാകുന്നില്ല. എന്നാല്‍ പൂജ മീനാക്ഷിയെ വീട്ടില്‍ നിന്നും ഓടുന്ന പ്രമോയും എത്തിയിരുന്നു. ലച്ചുവിന്റെ മുഖ സാദൃശ്യമുളള പൂജ എത്തിയതോടെ അത് ആരാണെന്ന് കണ്ടുപിടിക്കാനുളള ആവേശത്തിലായിരുന്നു ആരാധകര്‍. അശ്വതി എസ് നായര്‍ എന്നാണ്  പുതുതായി എത്തിയ  പട്ടുപാവാടക്കാരിയുടെ പേര്. സൂര്യമ്യൂസിക്കിലെ സ്ട്രീറ്റ് ട്രന്‍ഡ്‌സ് എന്ന പ്രോഗ്രാമിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ എത്തുന്നത്. അശ്വതിയും ലച്ചുവിനെ പോലെ ഒരു കലക്ക് കലക്കുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.

uppum mulakum new character pooja

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക