കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയിലൂടെ തേപ്പുകാരി കഥാപാത്രമായി എത്തി മലയാളികളുടെ പ്രീയങ്കരിയായി മാറിയ താരമാണ് സ്വാസിക. സ്വാസിക അവതരിപ്പിച്ച 'തേപ്പു'കാരി കാമുകിയുടെ കഥാപാത്രം അത്രത്തോളം പ്രേക്ഷക മനസ്സില്‍ പതിഞ്ഞിരുന്നു. ക്ഷാല്‍ മമ്മൂട്ടി പോലും ഒരു ടെലിവിഷന്‍ പരിപാടിക്കിടെ സ്വാസികയെ വിശേഷിപ്പിച്ചത് 'തേപ്പുകാരി'യെന്ന്. ഇപ്പോള്‍ ബിഗ് സ്‌ക്രീനില്‍ നിന് ്മാറി മിനിസ്‌ക്രീനില്‍ വിജയിച്ച് മുന്നേറുന്ന നടി തന്റെ സിനിമാ ജീവിവതവും ദുരനുഭവങ്ങളും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.
സിനിമയിലെ തേപ്പുകാരി ഇപ്പോള്‍ കുടുംബ സദസുകളുടെ പ്രീയങ്കരിയാണ് സിനിമയില്‍ ലഭിച്ച റോളുകളേക്കാള്‍ മികച്ച റോളാണ് സാസ്വിക കൈകാര്യം ചെയ്യുന്നത്.. സീരിയലില്‍ പുതിയ പരീക്ഷണങ്ങളുമായി കരിയറില്‍ വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറുമ്പോഴും സ്വാസിക മനസ്സിന്റെ കോണില്‍ മായാതെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ദുഃഖകാലമുണ്ട്. സിനിമയെന്ന മോഹവുമായി സകലതും ഉപക്ഷിച്ചിറങ്ങി ഒടുവില്‍ മരണത്തില്‍ അഭയം പ്രാപിക്കാന്‍ തയ്യാറെടുത്ത വേദനയുടെ ഭുതകാലം. താരമാകും മുന്‍പ് തന്റെ ഇഷ്ടങ്ങള്‍ അധികവും സിനിമയായിരുന്നെന്ന് താരം പറയുന്നു.
സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. സ്വപ്നങ്ങളില്‍ നിറയെ സിനിമയും അതിന്റെ നിറങ്ങളും മാത്രം. പഠിക്കുന്ന കാലത്താണ് സിനിമയിലേക്കു വന്നത്. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ വന്ന ചിത്രം കണ്ടാണ് 'വൈഗൈ' എന്ന സിനിമയില്‍ നായികയായി അവസരം ലഭിക്കുന്നത്. പുതിയ സംവിധായകനും നായകനുമൊക്കെയായിരുന്നു. ചിത്രം ഭേദപ്പെട്ട വിജയം നേടി. തുടര്‍ന്ന് തമിഴില്‍ മൂന്നു സിനിമകള്‍ ചെയ്തു. എല്ലാം ശ്രദ്ധേയമായ അവസരങ്ങളായിരുന്നു. എന്നിട്ടും എവിടെയോ പാളി. കാര്യമായ അവസരങ്ങള്‍ കിട്ടിയില്ല. ചിലപ്പോള്‍ ദൗര്‍ഭാഗ്യമാകാം, അറിയില്ല
എനിക്കാകെ ഇഷ്ടമുള്ളത് സിനിമയായിരുന്നു. അതിനാലാണ് പഠനം പോലും ഉപേക്ഷിച്ച് അഭിനയ രംഗത്തേക്കെത്തിയത്. എന്നാല്‍ അതില്‍ ഒന്നും ആകാന്‍ പറ്റുന്നില്ല. അതോടെ ജീവിക്കാന്‍ തന്നെ താത്പര്യമില്ലാതെയായി. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നല്‍ പിടിമുറുക്കി. പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കില്‍ എന്നൊക്കെയായി തോന്നലെന്നും താരം പറയുന്നു.സീരിയല്‍ തിരഞ്ഞെടുത്തു. അതു കഴിഞ്ഞ് സീരിയല്‍ മാത്രമായി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് 'കട്ടപ്പനയിലെ ഹൃത്വിക് റോഷനും' 'സ്വര്‍ണ്ണക്കടുവയും' ചെയ്തത്.
ചെറുപ്പക്കാര്‍ക്കിടയില്‍ താന്‍ ശ്രദ്ധിക്കപ്പെട്ടത് 'തേപ്പുകാരി' എന്ന പേരിലും ആ കഥാപാത്രത്തിലൂടെയുമാണ്. അതില്‍ സന്തോഷമേയുള്ളൂ. എന്നു വച്ച് ആരും ഇന്നേ വരെ 'അയ്യേ' എന്ന രീതിയില്‍ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിട്ടില്ല.സീരിയലിലും സിനിമയിലും എന്തിനധികം വ്യക്തി ജീവിതത്തില്‍ പോലും അധികം ട്രഡീഷണല്‍ ലുക്കിലാണ് അധികം കണ്ടിട്ടുള്ളത്. എന്നെ ഫോട്ടോ ഷൂട്ടില്‍ കണ്ടപ്പോള്‍ പലരും അമ്പരന്നു. . പക്ഷേ എനിക്കതു വലിയ സംഭവമായിട്ടൊന്നും തോന്നിയില്ലെന്നും താരം പറയുന്നു.